ബെംഗളൂരു: ഓൺലൈൻ ഗെയിമിന് അടിമയായ മെഡിക്കൽ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കർണാടക കലബുറഗി സ്വദേശിയായ അനീഷ്കർ ചൗഹാൻ(21) ആണ് മരിച്ചത്. ബീദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്. ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട് വൻതുക നഷ്ടമായതിലുള്ള നിരാശയിലാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
പലരിൽ നിന്നായി കടം വാങ്ങിയ പണം ഉപയോഗിച്ചാണ് അനീഷ് ഓൺലൈൻ ഗെയിം കളിച്ചിരുന്നത്. ഈ തുക തിരികെ കൊടുക്കാൻ കഴിയാത്തതിലുള്ള മനോവിഷമമാകാം വിദ്യാർത്ഥിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും പൊലീസ് സംശയിക്കുന്നു. സുഹൃത്തുക്കളാണ് അനീഷിനെ മരിച്ചനിലയിൽ കാണുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പഠനത്തിൽ മിടുക്കനായിരുന്ന വിദ്യാർത്ഥിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സഹപാഠികളും അധ്യാപകരും. സംഭവത്തിൽ പൊലീസ് അന്വേഷിക്കുന്നു.
ഓൺലൈൻ ഗെയിമിനടിമയായി പണം നഷ്ടപ്പെട്ടു; മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ


