സ്വർണവില വീണ്ടും മുന്നോട്ട് കുതിക്കുന്നു; അന്ന് വാങ്ങിയവരാണ് ശരിക്കും ഭാഗ്യവാന്മാർ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിപണിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് അത്ഭുതകരമായ മാറ്റങ്ങളാണ്. 2025 അവസാനം ഒരു ലക്ഷത്തിലെത്തിയ സ്വർണവില പിന്നെയും കൂടുന്ന കാഴ്‌ചയാണ് നാം കണ്ടത്. അതിനിടയിൽ നടന്ന ഇറാൻ-ഇസ്രയേൽ യുദ്ധവും വിപണിയെ വലിയ രീതിയിൽ സ്വാധീനിച്ചു. യുദ്ധത്തിന്റെ തുടക്കത്തിൽ കുതിച്ചുയർന്ന സ്വർണവില പിന്നീട് പതിയെ പതിയെ കുറഞ്ഞു. രണ്ട് ദിവസം മുൻപാണ് വ്യാപാരികളെയും ആഭരണപ്രേമികളെയും ഞെട്ടിച്ചുകൊണ്ട് സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയത്. പിന്നീട് പലതവണയായി കൂടിയും കുറഞ്ഞും സ്വർണവില അങ്ങനെ നിൽക്കുകയാണ്. ഇറാൻ ഇസ്രയേൽ യുദ്ധവുമായി ബന്ധപ്പെട്ടുതന്നെയാണ് വിപണിയിൽ ഈ ചാഞ്ചാട്ടം തുടരുന്നത്.

ഇന്നത്തെ സ്വർണവില
കേരളത്തിൽ ഇന്ന് സ്വർണവില വർധിച്ചു. 22കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്ന് 1,07,560 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 13,445 രൂപയും. ഇന്നലെ ഒടുവിലുണ്ടായ വിലയുമായി തട്ടിച്ച് നോക്കുമ്പോൾ 2760 രൂപയുടെ വ്യത്യാസമാണ് പവൻ വിലയിൽ ഉണ്ടായിട്ടുള്ളത്. ഗ്രാമിന് 345 രൂപയുടെ വ്യത്യാസവും. 18 കാരറ്റ് സ്വർണത്തിന് 86, 160 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 10,770 രൂപയും. 195 രൂപയുടെ വ്യത്യാസമാണ് ഗ്രാം വിലയിൽ ഉണ്ടായിരിക്കുന്നത്. വെളളി വിലയിലും വ്യത്യാസമുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 235 രൂപയും പത്ത് ഗ്രാമിന് 2,350 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായി വർധിച്ചിട്ടുണ്ട്.

 

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top