5 പ്രധാന പരിഷ്ക്കാരങ്ങൾ അവതരിപ്പിച്ച് റെയിൽവേ മന്ത്രി; ടിക്കറ്റ് കാൻസൽ ചെയ്യുന്നതിന് പുതിയ നിബന്ധനകൾ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ അഞ്ച് പ്രധാന പരിഷ്‌ക്കരണങ്ങൾ മന്ത്രി അശ്വിനി വൈഷ്‌ണവ് ഏർപ്പെടുത്തി. റെയിൽവേയുടെ പ്രവർത്തനക്ഷമതയും ടിക്കറ്റ് ബുക്കിംഗിലെ സുതാര്യതയും വർധിപ്പിക്കുന്നതിനാണ് ഇതെന്ന് മന്ത്രി പറഞ്ഞു. ഇവ ഉടൻ നിലവിൽ വരും – അദ്ദേഹം പറഞ്ഞു.
പുതിയ നിർദ്ദേശം അനുസരിച്ച് 72 മണിക്കൂർ മുൻപ് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട് നൽകും. 24 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് 25% ചാർജ് ഈടാക്കും. എട്ടു മണിക്കൂർ മുൻപ് വരെ 50% ചാർജ് ഈടാക്കും. ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂറിൽ താഴെ മാത്രം സമയം ബാക്കിയുള്ളപ്പോൾ ടിക്കറ്റുകൾ റദ്ദാക്കിയാൽ ഇനി മുതൽ പണം തിരികെ ലഭിക്കില്ല. അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കുന്നത് കുറയ്ക്കാനും സീറ്റുകൾ അർഹരായ യാത്രക്കാർക്ക് ലഭ്യമാക്കാനുമാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. മാത്രമല്ല, റെയിൽവേ ബുക്കിംഗ് പ്രക്രിയയിലെ ക്രമക്കേടുകൾ തടയാനും യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാനും പരിപാടിയുണ്ട്.
ഇതിന് പുറമെ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ യാത്രക്കാർക്ക് തങ്ങളുടെ ബോർഡിംഗ് സ്റ്റേഷൻ മാറ്റാൻ സാധിക്കും. തത്കാൽ ടിക്കറ്റുകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ആധാർ അധിഷ്‌ഠിത ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കി. ടിക്കറ്റിംഗ് പ്ലാറ്റ്ഫോമിലെ ക്രമക്കേടുകൾ തടയാൻ ആൻ്റി-ബോട്ട് സംവിധാനങ്ങൾ ഏർപ്പെടുത്തി. ഇതിലൂടെ ഏകദേശം മൂന്ന് കോടിയോളം സംശയാസ്‌പദമായ യൂസർ ഐഡികൾ നിഷ്‌ക്രിയമാക്കി. ഉപ്പ്, വാഹനങ്ങൾ എന്നിവയുടെ ഗതാഗതത്തിലും നിർമ്മാണ പ്രവൃത്തികളുടെ ഗുണനിലവാരത്തിലും പുതിയ മാറ്റങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top