ഓൺലൈൻ ഗെയിമിനടിമയായി പണം നഷ്ടപ്പെട്ടു; മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ
ബെംഗളൂരു: ഓൺലൈൻ ഗെയിമിന് അടിമയായ മെഡിക്കൽ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കർണാടക കലബുറഗി സ്വദേശിയായ അനീഷ്‌കർ ചൗഹാൻ(21) ആണ് മരിച്ചത്. ബീദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്. ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട് വൻതുക നഷ്ടമായതിലുള്ള നിരാശയിലാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പലരിൽ നിന്നായി കടം വാങ്ങിയ പണം ഉപയോഗിച്ചാണ് അനീഷ് ഓൺലൈൻ ഗെയിം കളിച്ചിരുന്നത്. ഈ തുക തിരികെ കൊടുക്കാൻ കഴിയാത്തതിലുള്ള മനോവിഷമമാകാം വിദ്യാർത്ഥിയെ ജീവനൊടുക്കാൻ […]









