ഓണത്തിന് വിലക്കയറ്റമുണ്ടാകില്ല; വിപണിയിൽ ഇടപെടും; കിറ്റും റെഡി; മുഖ്യമന്ത്രി

സംസ്ഥാനത്തെ വിലക്കയറ്റം തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 1.65 ലക്ഷം മെട്രിക് ടൺ അരിയും 24506 മെട്രിക് ടൺ ഗോതമ്പും ലഭ്യമാക്കും. വിലക്കയറ്റം നിയന്ത്രിക്കാനുള്ള സജീവമായ ഇടപെടൽ സർക്കാർ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടുമാസത്തിനിടെ 448 കോടി രൂപ ഭക്ഷ്യ വകുപ്പിനായി അനുവദിച്ചു. സൗജന്യകിറ്റടക്കം വിപണി ഇടപെടലിനായി 273 കോടിയും നെല്ലുസംഭരണ ബോണസായി 154 കോടി രൂപയും ഗതാഗത ചാർജിനത്തിൽ 20 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഓണക്കാലത്തെ മുന്നൊരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. മഞ്ഞക്കാർഡ് ഉടമകൾക്കും ക്ഷേമ സ്‌ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി ആറുലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യു’മെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 854 രൂപ ചെലവ് വരുന്ന 16 ഇനങ്ങളടങ്ങിയ കിറ്റാണ് ഓണക്കാലത്ത് നൽകുന്നത്. ഓഗസ്‌റ്റ് 10 മുതൽ 20 വരെയാകും കിറ്റ് വിതരണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top