New Media Channel

മങ്കട സദാചാര കൊലക്കേസ്; അഞ്ച് പ്രതികൾക്ക് ജീവപര്യന്തം

മലപ്പുറം: മങ്കട സദാചാര കൊലക്കേസിൽ 5 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ്റ് സെഷൻ ജഡ്‌ജ് ആണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്‌ദുൽ ഗഫൂർ, മൂന്നാംപ്രതി അബ്‌ദു നാസർ, നാലാംപ്രതി സക്കീർ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂട്ടിൽ കുന്നശ്ശേരി നസീർ ഹുസൈനെ മർദ്ദിച്ചു കൊന്നു എന്നാണ് കേസ്. കൊലപാതകം, വീട്ടിൽ അതിക്രമിച്ചു കയറൽ, ആൾക്കൂട്ട മർദനം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. 3, […]

മങ്കട സദാചാര കൊലക്കേസ്; അഞ്ച് പ്രതികൾക്ക് ജീവപര്യന്തം Read More »

മലയാളിയുടെ സ്വന്തം ആനവണ്ടി’ക്ക് ഇന്ന് 88-ാം പിറന്നാൾ!

മലയാളിയുടെ സ്വന്തം ആനവണ്ടി’ക്ക് ഇന്ന് 88-ാം പിറന്നാൾ! കവടിയാറിൽ തുടങ്ങിയ ആ രാജകീയ യാത്രയ്ക്ക് ഇന്ന് 88 വയസ്സ്!1938 ഫെബ്രുവരി 20-ന് തിരുവിതാംകൂർ രാജാവ് ശ്രീ ചിത്തിര തിരുനാൾ തുടക്കമിട്ട ആ ഐതിഹാസിക യാത്ര ഇന്നും വിസ്മയമായി തുടരുന്നു. ലോകത്തെ തന്നെ അപൂർവ്വമായ ഒരു രാജകീയ തുടക്കമായിരുന്നു നമ്മുടെ കെഎസ്ആർടിസിയുടേത്!ചരിത്രത്തിലൂടെ ഒരു ആനവണ്ടി യാത്ര: രാജകീയ തുടക്കം: ഒരു രാജാവ് ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച സർക്കാർ ബസ് കമ്പനിയാണ് ഇന്ന് നമ്മൾ കാണുന്ന കെഎസ്ആർടിസി. ലണ്ടനിൽ നിന്നെത്തിയ

മലയാളിയുടെ സ്വന്തം ആനവണ്ടി’ക്ക് ഇന്ന് 88-ാം പിറന്നാൾ! Read More »

*സർക്കാർ അംഗീകൃതപ്രീസ്കൂൾ ആയ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

*സർക്കാർ അംഗീകൃതപ്രീസ്കൂൾ ആയ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു.* തൃക്കരിപ്പൂർ/ കാസർഗോഡ് : സ്കോൾ കേരള ( സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ & ലൈഫ് ലോങ്ങ് എഡ്യുക്കേഷൻ, കേരള സർക്കാർ ) നടത്തുന്ന സർക്കാർ അംഗീകൃത കോഴ്സായ ഡിപ്ലോമ ഇൻ ചൈയിൽഡ് കെയർ ആൻ്റ് പ്രീസ്കൂൾ മാനേജ്മെൻ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി/ തതുല്യ കോഴ്സ് പാസായ 18-40 വയസ്സ് പ്രായമായവർക്ക് അപേക്ഷിക്കാം. ശിശു സംരക്ഷണ മേഖലയിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്നവർക്ക്, ഗവൺമെൻ്റ് അംഗീകൃത ‘പ്രീസ്കൂൾ , അംഗൻവാടികൾ,

*സർക്കാർ അംഗീകൃതപ്രീസ്കൂൾ ആയ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. Read More »

കുപ്പിയും വാങ്ങി പോകാം; മെട്രോയിലും ബെവ്കോ: കൊച്ചിയിലെ ആദ്യ ഔട്ട്ലറ്റ്ലെറ്റ് നാളെ ഉദ്ഘാടനം ചെയ്യും

കൊച്ചി: കൊച്ചി മെട്രോയിലും ബെവ്കോ ഔട്ട്ലെറ്റ് ആരംഭിക്കാൻ തീരുമാനം. ആദ്യ ഔട്ട്ലറ്റ്ലെറ്റ് നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. വൈറ്റില മെട്രോ സ്റ്റേഷന്റെ താഴത്തെ നിലയിലാണ് ആദ്യ ഔട്ട്ലറ്റ്ലെറ്റ് പ്രവർത്തിക്കുക. സംസ്ഥാനത്തെ മൂന്നാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ്ലെറ്റാണ് ഇത്. 8,000 കെയ്സ് മദ്യം സംഭരിക്കാവുന്ന ഔട്ട്ലറ്റ്ലെറ്റാണ് വൈറ്റിലയിൽ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ ഔട്ട്ലറ്റ്ലെറ്റ് കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബഹ്റ ഉദ്ഘാടനം ചെയ്യും.

കുപ്പിയും വാങ്ങി പോകാം; മെട്രോയിലും ബെവ്കോ: കൊച്ചിയിലെ ആദ്യ ഔട്ട്ലറ്റ്ലെറ്റ് നാളെ ഉദ്ഘാടനം ചെയ്യും Read More »

മുക്കാൽകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കണ്ണൂർ: മുക്കാൽ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കുറ്റിക്കോൽ, പാറാട്ടെ വാടക വീട്ടിൽ താമസക്കാരനായ പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി ബിന്ധനാഥ് മണ്ഡൽ(38) ആണ് തളിപ്പറമ്പ് പൊലീസിൻ്റെ പിടിയിലായത്. പാറാട്, എളോട്ട് മഹാവിഷ്‌ണു ക്ഷേത്രത്തിനു സമീപത്ത് റോഡരുകിൽ പതുങ്ങിനിൽക്കുകയായിരുന്നു മണ്ഡൽ. പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എസ് ഐ കെ എസ് നിഥിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി വി വിജേഷ്, ടി വി കമലേഷ് എന്നിവരാണ് കഞ്ചാവുമായി ബിന്ധനാഥിനെ അറസ്റ്റു ചെയ്തത്. അടുത്ത കാലത്തായി

മുക്കാൽകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ Read More »

സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം; കേരള സ്റ്റോറി 2ന് എതിരെ ഹൈക്കോടതിയിൽ ഹർജി

എറണാകുളം: വസ്‌തുതാവിരുദ്ധമായ കണക്കുകളും വിദ്വേഷപ്രചരണവും നടത്തുന്നു എന്ന കുപ്രസിദ്ധി നേടിയ കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നു. ചിത്രത്തിൻ്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജിയും വന്നിട്ടുണ്ട്. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് നൽകി. നിർമാതാക്കളായ സൺഷൈൻ പിക്‌ചേഴ്‌സും മറുപടി നൽകണം. ഹർജി ഹൈക്കോടതി ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും. 2023 ൽ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം

സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം; കേരള സ്റ്റോറി 2ന് എതിരെ ഹൈക്കോടതിയിൽ ഹർജി Read More »

‘ജവാനു’ പിൻഗാമിയെത്തുന്നു; സർക്കാർ മദ്യത്തിനു പേരായി

കോട്ടയം ‘ജവാനു’ ശേഷം സർക്കാർ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. ‘മലബാർ മിസ്‌റ്ററി’ എന്നാണ് നിലവിൽ അംഗീകരിച്ചിരിക്കുന്ന പേര്. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാൻ്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയിൽ ബ്രാൻഡിന്റെ പേര് പ്രഖ്യാപിക്കും. പുതിയ ബ്രാൻഡിൻ്റെ പേര് നിർദേശിക്കാൻ ബവ്കോ അവസരം നൽകിയിരുന്നു. നാൽപതിനായിരത്തോളം പേരുകളാണു ലഭിച്ചത്. “മലബാർ മിസ്റ്റ്’ എന്ന പേരാണ് അധികൃതർ തിരഞ്ഞെടുത്തത്. എന്നാൽ ജനങ്ങൾ നിർദേശിച്ച പേര് സാങ്കേതിക തടസ്സങ്ങൾ കാരണം നൽകാനായില്ല. ഇതോടെയാണ് വകുപ്പു തന്നെ പേരു

‘ജവാനു’ പിൻഗാമിയെത്തുന്നു; സർക്കാർ മദ്യത്തിനു പേരായി Read More »

കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി

കാസർകോട്: കുമ്പള മാവിനക്കട്ട സ്വദേശിയായ യുവാവിനെ മംഗളൂരുവിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വാഴവളപ്പിലെ ഉദയൻ -പുഷ്‌പ ദമ്പതികളുടെ മകൻ റോഷൻ (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കദ്രി, ശിവസാഗിലെ അപ്പാർട്മെന്റിൽ താമസിക്കുന്ന മുറിയിലാണ് മൃതദേഹം കണ്ടത്. കൈ ഞരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിയതെന്നാണ് വിവരം. മുറിയിൽ ചോരപ്പാടുകളുണ്ടായിരുന്നു. കൂൾബാറിലെ ജീവനക്കാരനായിരുന്നു റോഷൻ. ഒരാഴ്ച‌ മുമ്പാണ് നാട്ടിലെത്തി തിരിച്ചു പോയത്‌. കദ്രി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി Read More »

ഒറ്റയടിക്ക് കൂടിയത് 1680 രൂപ; ബ്രേക്കിൽ നിന്ന് കാലെടുത്ത് സ്വർണവില

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1680 രൂപയാണ് വർധിച്ചത്. 1,14,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 210 രൂപയാണ് വർധിച്ചത്. 14,345 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഒരിടവേളയ്ക്ക് ശേഷം ഇന്നലെ സ്വർണവിലയിൽ മാറ്റം ഉണ്ടായിരുന്നില്ല.തിങ്കളാഴ്ചയും ചൊവ്വാഴ്‌ചയുമായി ഒരു പവൻ സ്വർണത്തിന് 2500ലധികം രൂപ കുറഞ്ഞ ശേഷമാണ് ഇന്നത്തെ തിരിച്ചുവരവ്. ഈ മാസത്തിന്റെ തുടക്കത്തിൽ 1,17,760 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. ഇത് തന്നെയാണ്

ഒറ്റയടിക്ക് കൂടിയത് 1680 രൂപ; ബ്രേക്കിൽ നിന്ന് കാലെടുത്ത് സ്വർണവില Read More »

ആമസോണിൽ ഓർഡർ ചെയ്‌തത്‌ വില കൂടിയ ലാപ്പ്ടോപ്; പാഴ്സൽ തുറന്നുനോക്കിയപ്പോൾ കല്ലും തുണിയും; പരാതി നൽകി യുവാവ്

കോട്ടയം: ആമസോണിൽ വിലകൂടിയ ലാപ്ടോപ്പിന് ഓർഡർ നൽകിയ യുവാവിന് ലഭിച്ചത് കല്ലും തുണിയുമെന്ന് പരാതി. കോട്ടയം പൈക സ്വദേശി ഡോൺ ടോം ആണ് ആമസോണിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഫെബ്രുവരി 12നാണ് 56,000 രൂപ വിലയുള്ള ലെനോവോയുടെ ThinkPad E14 എന്ന ലാപ്ടോപ്പ് ഡോൺ ഓർഡർ ചെയ്ത‌ത്. ഫെബ്രുവരി 18ന് ഉച്ചയോടെയാണ് ഓർഡർ ഡെലിവറി ചെയ്‌തത്‌. കാർഡ് ബോർഡ് തുറന്നുനോക്കിയപ്പോൾ ഡോൺ ഞെട്ടിപ്പോയി. അതിനകത്ത് വൃത്തിയായി പൊതിഞ്ഞിരിക്കുന്ന നിലയിൽ കല്ലും തുണികളുമാണ് കാണപ്പെട്ടത്. പാഴ്‌സലിലെ കല്ലിൻ്റെയും തുണിയുടെയും ചിത്രമടക്കം

ആമസോണിൽ ഓർഡർ ചെയ്‌തത്‌ വില കൂടിയ ലാപ്പ്ടോപ്; പാഴ്സൽ തുറന്നുനോക്കിയപ്പോൾ കല്ലും തുണിയും; പരാതി നൽകി യുവാവ് Read More »

Scroll to Top