*സർക്കാർ അംഗീകൃതപ്രീസ്കൂൾ ആയ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

*സർക്കാർ അംഗീകൃതപ്രീസ്കൂൾ ആയ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു.*
തൃക്കരിപ്പൂർ/ കാസർഗോഡ് : സ്കോൾ കേരള ( സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ & ലൈഫ് ലോങ്ങ് എഡ്യുക്കേഷൻ, കേരള സർക്കാർ ) നടത്തുന്ന സർക്കാർ അംഗീകൃത കോഴ്സായ ഡിപ്ലോമ ഇൻ ചൈയിൽഡ് കെയർ ആൻ്റ് പ്രീസ്കൂൾ മാനേജ്മെൻ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി/ തതുല്യ കോഴ്സ് പാസായ 18-40 വയസ്സ് പ്രായമായവർക്ക് അപേക്ഷിക്കാം. ശിശു സംരക്ഷണ മേഖലയിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്നവർക്ക്, ഗവൺമെൻ്റ് അംഗീകൃത ‘പ്രീസ്കൂൾ , അംഗൻവാടികൾ, ഡേ കെയർ സെൻ്ററുകൾ ബാലവാടികൾ ക്രെച്ച് സെൻ്ററുകൾ 1 നഴ്സറി എൽ.കെ.ജി യു.കെ.ജി, കിൻഡർഗാർട്ടൻ സ്കൂളുകൾ സ്പെഷ്യൽ കെയർ സെൻ്ററുകൾ, സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശിശു പരിപാലന കേന്ദ്രങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ശിശു പരിപാലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ലഭിക്കാനുള്ള യോഗ്യത കോഴ്സാണിത്. കോഴ്സിൻ്റെ കാലാവധി 6 മാസമാണ്. ജില്ലയിലെ പഠനകേന്ദ്രം ജി എം വി എച്ച് എസ് എസ് തളങ്കരയാണ് . 6 മാസത്തെ ക്ലാസുകൾ നടക്കുന്നത് പൊതു അവധി ദിവസങ്ങളിലാണ്. കോഴ്സിൻ്റെ ഗവൺമെൻ്റ് ഫീസ് 4000 രൂപയാണ്. www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയി 18-03-2026 വരെയും 100 രൂപ പിഴയോടെ 30-03-2026 വരെയും ഫീസ് അടച്ച് റജി ചെയ്യാവുന്നതാണ്. നിലവിൽ വിവിധ വകുപ്പുകളിൽ ആയമാരായി സേവനം അനുഷ്ഠിക്കുന്നവർക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പഠന കേന്ദ്രവുമായി04994 226460 എന്ന നംപറിൽ ബന്ധപ്പെടാം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top