വിദേശമദ്യം പിടികൂടി

എക്സൈസ് പയ്യന്നൂർ റേഞ്ചിൻ്റെ നേതൃത്വത്തിൽ പാടിയോട്ട് ചാലിൽ നിന്ന് 7 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയതിന് പിടികൂടി. പയ്യന്നൂർ സ്വദേശി ലക്ഷ്മണനെയാണ് എക്സൈസ് സംഘം പിടി കൂടിയത്. ഇദ്ദേഹത്തിനെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് എടുത്തു. പരിശോധനയിൽ എക്സൈസ് ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ഷിജു വി വി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ നിജിഷ. പി, സിവിൽ എക്സൈസ് ഓഫിസർമാരായ ശരത്ത് കെ, സൂരജ് പി ഡ്രൈവർ അജിത്ത് പി വി […]

വിദേശമദ്യം പിടികൂടി Read More »

കോഴിക്കോട് ജില്ലയിൽ സീറ്റ് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം; ലക്ഷ്യം പേരാമ്പ്ര

കോഴിക്കോട് ജില്ലയിൽ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യം എൽഡിഎഫിനോട് ഉന്നയിച്ച് കേരളാ കോൺഗ്രസ് എം. സിപിഎം മത്സരിച്ച് പതിവായി ജയിക്കുന്ന സീറ്റുകളിലൊന്നാണ് കേരളാ കോൺഗ്രസ് എം ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് വിട്ടുകൊടുത്തത് സിപിഎം പ്രവർത്തകരുടെ പരസ്യ പ്രതിഷേധത്തിന് കാരണമായിരുന്നു . ഇത്തവണ പേരാമ്പ്ര സീറ്റ് വേണമെന്നാണ് കേരളാ കോൺഗ്രസിന്റെ ആവശ്യം. ആന്റണി രാജുവിന്റെ തിരുവനന്തപുരം മണ്ഡലത്തിലും കേരളാ കോൺഗ്രസിന് താത്പര്യമുണ്ട്. ആലപ്പുഴ കുട്ടനാട് സീറ്റും കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടേക്കും. കുറ്റ്യാടി

കോഴിക്കോട് ജില്ലയിൽ സീറ്റ് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം; ലക്ഷ്യം പേരാമ്പ്ര Read More »

തൃക്കരിപ്പൂരില്‍ മുസ്ലിംലീഗ് യൂത്ത് ലീഗ് പോര് മുറുകുന്നു

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവില്‍ തൃക്കരിപ്പൂരില്‍ നേതൃത്വത്തിനെതിരെ പരസ്യ പ്രകടനവുമായി യൂത്ത് ലീഗ്. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ഓഫീസ് താഴിട്ട് പൂട്ടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തൃക്കരിപ്പൂർ പഞ്ചായത്തിലെ പ്രസിഡണ്ട് സ്ഥിരം സമിതി ചെയർമാൻമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മുസ്ലീം ലീഗും യൂത്ത് ലീഗും രണ്ട് തട്ടിലായത്. യൂത്ത് ലീഗ് നേതാവ് ഫായിസ് ബീരിച്ചേരിയെ സ്ഥിരം സമിതി ചെയർമാനാക്കണമെന്നായിരുന്നു യൂത്ത് ലീഗിന്റെ ആവശ്യം. ആവശ്യം പരിഗണിക്കാത്തതിനെ തുടർന്ന് യൂത്ത് ലീഗ്

തൃക്കരിപ്പൂരില്‍ മുസ്ലിംലീഗ് യൂത്ത് ലീഗ് പോര് മുറുകുന്നു Read More »

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം നടന്നേക്കുമെന്ന് സൂചന

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം നടന്നേക്കുമെന്ന് സൂചന. ഒറ്റഘട്ടമായി കേരളത്തില്‍ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ ഒരുക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മനീഷ് ?ഗാര്‍?ഗിന്റെ അധ്യക്ഷതയില്‍ ഇത് സംബന്ധിച്ച യോ?ഗം നടന്നു. കേരളത്തില്‍ നിന്നുള്ള മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അടക്കമുള്ള ഉദ്യോ?ഗസ്ഥര്‍ യോ?ഗത്തില്‍ പങ്കെടുത്തു. കേരളത്തിന് പുറമെ അസം, പശ്ചിമ ബം?ഗാള്‍, തമിഴ്‌നാട്, പുതുച്ചേരി തുടങ്ങിയ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട ഇടങ്ങളിലെ

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം നടന്നേക്കുമെന്ന് സൂചന Read More »

ഉച്ചയ്ക്ക് വീണ്ടും ഉയർന്നു; ഒരു ലക്ഷം കടന്ന് സ്വർണവില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. രാവിലെ 1,160 രൂപ വർദ്ധിച്ച് പവൻ്റെ വില ഒരു ലക്ഷം കടന്നതിന് ശേഷമാണ് വീണ്ടും ഉച്ചയ്ക്ക് വില വർദ്ധിപ്പിച്ചിരിക്കുന്നത്. പവന് 320 രൂപയാണ് വീണ്ടും ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വില 101,080 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്‌ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം.ഫെഡറൽ റിസർവ്

ഉച്ചയ്ക്ക് വീണ്ടും ഉയർന്നു; ഒരു ലക്ഷം കടന്ന് സ്വർണവില കുതിക്കുന്നു Read More »

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു. 77 വയസായിരുന്നു. വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമായി. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആയിരത്തിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അപ്പച്ചൻ ആദ്യമായി അഭിനയിക്കുന്നത് 1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച് സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ്. മഞ്ഞിലാസിന്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലാണ് അപ്പച്ചന് ശ്രദ്ധിയ്ക്കപ്പെടുന്ന ഒരു വേഷം കിട്ടുന്നത്. ഒരു തൊഴിലാളി

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു Read More »

അഗ്‌നിവീര്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നാളെ വിദ്യാനഗറില്‍

അഗ്‌നിവീര്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ജനുവരി 6ന് വിദ്യാനഗര്‍ കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലകളിലേയും കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ റാലിയില്‍ അണിനിരക്കും. ശാരീരികക്ഷമത പരിശോധന, കായികക്ഷമത പരിശോധന എന്നിവയുണ്ടാകും. കോഴിക്കോട് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിന്റെ മേല്‍നോട്ടത്തിലാണ് റാലി സംഘടിപ്പിക്കുന്നത്.

അഗ്‌നിവീര്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നാളെ വിദ്യാനഗറില്‍ Read More »

മൂന്നു വയസ്സുള്ള മകളെ ശരീരത്തിൽ ചേർത്ത് കെട്ടി മാതാവ് കിണറ്റിൽച്ചാടി മരിച്ചു

സുള്ള്യ: മൂന്നു വയസ്സുള്ള മകളെ ശരീരത്തിൽ ചേർത്തു കെട്ടി യുവതി കിണറ്റിൽച്ചാടി മരിച്ചു. സുള്ള്യ, ബെള്ളാരെ, കൊടിയാള, ഹാർവാരയിലെ ഹരീഷിൻ്റെ ഭാര്യ മധുശ്രീ (34), മകൾ ധൻവി (മൂന്ന്) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പതിവു പോലെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ മധുശ്രീയെയും മകളെയും വീട്ടിൽ കാണാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹങ്ങൾ കിണറ്റിൽ കാണപ്പെട്ടത്. ബെള്ളാരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

മൂന്നു വയസ്സുള്ള മകളെ ശരീരത്തിൽ ചേർത്ത് കെട്ടി മാതാവ് കിണറ്റിൽച്ചാടി മരിച്ചു Read More »

യൂത്ത് കോൺഗ്രസിൻ്റെ കാസർകോട് കലക്ടറേറ്റ് മാർച്ചിൽ സംഘർഷം; പൊലീസ് ജ‌ലപീരങ്കി പ്രയോഗിച്ചു

കാസർകോട്: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിനും തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടിയിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ കാസർകോട് കലക്ടറേറ്റ് മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിങ്കളാഴ്‌ച 12 മണിയോടെയാണ് സംഭവം. ഡിസിസി ഓഫീസ് പരിസരത്ത് നിന്നു ആരംഭിച്ച മാർച്ച് കലക്ടറേറ്റിനു മുന്നിൽ ഡിസിസി വൈസ് പ്രസിഡണ്ട് ബിപി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനു ഇടയാക്കിയത്. യൂത്ത് കോൺഗ്രസ് ജില്ലാ

യൂത്ത് കോൺഗ്രസിൻ്റെ കാസർകോട് കലക്ടറേറ്റ് മാർച്ചിൽ സംഘർഷം; പൊലീസ് ജ‌ലപീരങ്കി പ്രയോഗിച്ചു Read More »

മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് ബിയറുമായി വന്ന ലോറി കാറുമായി കൂട്ടിയിടിച്ചു; ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം, അപകട സ്ഥലത്ത് പൊലീസ് കാവൽ

കോഴിക്കോട്: കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. വയനാട് സ്വദേശി കൃഷ്ണ‌ൻ(30) ആണ് മരിച്ചത്. തിങ്കളാഴ്‌ച പുലർച്ചെ കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനിലാണ് അപകടം നടന്നത്. മൈസൂരുവിൽ നിന്ന് കോഴിക്കോട് ബിവറേജിലേക്ക് മദ്യവുമായി വന്ന ലോറി കാറുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ലോറിക്കിടയിൽ കുടുങ്ങിയ കൃഷ്‌ണനെ വെള്ളിമാടുകുന്ന് നിന്നെത്തിയ ഫയർഫോഴ്‌സ് സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചാണ് പുറത്തെടുത്തത്. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടരത്തെ തുടർന്ന് ബിയർ കുപ്പികൾ

മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് ബിയറുമായി വന്ന ലോറി കാറുമായി കൂട്ടിയിടിച്ചു; ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം, അപകട സ്ഥലത്ത് പൊലീസ് കാവൽ Read More »

Scroll to Top