വീട് ബാറാക്കിയ യുവാവ് അറസ്റ്റിൽ; 42 കുപ്പി മദ്യം പിടികൂടി

പയ്യന്നൂർ: വീട് കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തി വരികയായിരുന്ന യുവാവ് അറസ്റ്റിൽ. ആലക്കോട്, നടുവിൽ, പള്ളിത്തട്ട് രാജീവ് ലക്ഷം വീട് ഉന്നതിയിലെ എ പ്രവീഷ് എന്ന മാക്കൂട്ടി (26)യെ ആണ് ആലക്കോട് എക്സൈസ് ഇൻസ്പെക്ടർ ഇ.വി ജിഷ്ണുകുമാറും സംഘവും അറസ്റ്റു ചെയ്‌തത്.
വീട്ടിനകത്തു നടത്തിയ പരിശോധനയിൽ ചാക്കിൽ കെട്ടിവച്ച നിലയിൽ 41 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കണ്ടെടുത്തു. പ്രവീഷിനെതിരെ അനധികൃത മദ്യവിൽപ്പന നടത്തിയതിന് കേസുള്ളതായി അധികൃതർ പറഞ്ഞു. അസമയങ്ങളിൽ പോലും വീട്ടിലേക്ക് പലരും വന്നു പോയ്ക്കെക്കൊണ്ടിരിക്കുന്നതിൽ സംശയം തോന്നി നടത്തിയ നിരീക്ഷണത്തിലാണ് മദ്യവിൽപ്പന തകൃതിയായി നടക്കുന്നതായുള്ള വിവരം ലഭിച്ചത്. തുടർന്നാണ് എക്സൈസ് സംഘം വീട് വളഞ്ഞ് മദ്യ ശേഖരവുമായി പ്രവീഷിനെ അറസ്റ്റു ചെയ്‌തത്‌. എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ. അഹമ്മദ്, പ്രിവൻ്റീവ് ഓഫീസർ സി. പ്രദീപ് കുമാർ സി.ഇ മാരായ പ്രജിൽ കുമാർ, ജിതിൻ ആന്റണി, എം. മുനീറ, ഡ്രൈവർ പുരുഷോത്തമനും ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top