ഇന്ധനം നിറയ്ക്കുന്നതിനിടെ ടാറ്റാ എയ്‌സ് കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം

വയക്കര: പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ടാറ്റാ എയ്‌സ് വാഹനത്തിന് തീപിടിച്ചു. വയക്കരയിലെ പമ്പിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഇന്ധനം നിറച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി വാഹനത്തിന് തീപിടിക്കുകയായിരുന്നു. പമ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെ വാഹനം ഉടൻ തന്നെ പമ്പിൽ നിന്ന് സുരക്ഷിതമായ അകലത്തിലേക്ക് മാറ്റിയതിനാൽ വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. വാഹനത്തിന്റെ മുൻഭാഗം തീപിടുത്തത്തിൽ ഭാഗികമായി കത്തിയമർന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top