കണ്ണൂർ: കാറിൽ കടത്തുകയായിരുന്ന 2.65 കോടി രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ പിടിയിൽ . പെരിങ്ങത്തൂർ മത്തിപ്പറമ്പ് കേളോത്ത് ഹൗസിൽ കെ.അജ്‌മൽ (25), പെരിങ്ങത്തൂർ പുളിയനമ്പ്രം ഒ.പി ഹൗസിൽ ഒ.പി.സാബിത്ത് (30) എന്നിവരാണ് പിടിയിലായത്. തലശേരി എ.എസ്.പി: ഡോ. നന്ദഗോപന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ പി.നിതിൻരാജിൻ്റെ നിർദേശപ്രകാരം കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ്‌നാഥിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ചൊവ്വാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെ കാൾടെക്സ് ജംഗ്ഷനിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.കാറിൽ രഹസ്യ അറയുണ്ടാക്കി
സൂക്ഷിച്ച നിലയിലായിരുന്നു പണം. 500ന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. ഡാൻസാഫ് സംഘവും കണ്ണൂർ എസ്.പിയുടെ
സ്ക‌്വാഡും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കാസർക്കോട് നിന്നാണ് ഇവർ പണവുമായി പെരിങ്ങത്തൂരിലേക്ക് പുറപ്പെട്ടതെന്നാണ് സൂചന. ഇവർക്കെതിരെ മറ്റ് കേസുകളുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ഉച്ചയോടെയാണ് ഇരുവരുടെയുംഅറസ്റ്റ് രേഖപ്പെടുത്തിയത്.
കാസർകോട് നിന്ന് കാറിൽ കടത്തുകയായിരുന്ന 2.65 കോടി രൂപ പിടി കൂടി ; 2 പേർ അറസ്റ്റിൽ


