27 ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപകമായ പണിമുടക്ക്

ന്യൂഡൽഹി: 27 ന് ബാങ്ക് ജീവനക്കാർ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്‌തു. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചു ദിവസമാക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്. ബാങ്ക് ജീവനക്കാരുടെ രാജ്യത്തെ ഒമ്പത് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് പണിമുടക്ക് ആഹ്വാനം നൽകിയിട്ടുള്ളത്. 2023ൽ ഇതുസംബന്ധിച്ച് ബാങ്ക് മാനേജ്മെൻ്റ് തീരുമാനിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാർച്ചിൽ സംഘടന പണിമുടക്ക് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. 27ന് പണിമുടക്ക് നടന്നാൽ റിപ്പബ്ലിക് ദിന […]

27 ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപകമായ പണിമുടക്ക് Read More »

ചെറുവത്തൂര്‍ റെയില്‍വേ അടിപ്പാത: വീതികൂട്ടാതെ സമരത്തില്‍നിന്ന് പിന്തിരിയില്ലെന്ന് കര്‍മസമിതി

സമരം തുടങ്ങി 54 ദിവസം പിന്നിട്ടിട്ടും പരിഹാരമില്ലാതെ ചെറുവത്തൂര്‍ റെയില്‍വേ അടിപ്പാത. വീതികൂടിയ അടിപ്പാത എന്ന ആവശ്യം നടപ്പിലാക്കാതെ സമരത്തില്‍നിന്ന് പിന്തിരിയില്ലെന്ന് കര്‍മസമിതി പറഞ്ഞു. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്ന രീതിയില്‍ പാതയുടെ വീതിയും നീളവും കൂട്ടണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറാകുന്നുമില്ല. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി അധികൃതരുമായി കര്‍മ സമിതി ചര്‍ച്ച നടത്തി. അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ചെറുവത്തൂര്‍ റെയില്‍വേ അടിപ്പാത: വീതികൂട്ടാതെ സമരത്തില്‍നിന്ന് പിന്തിരിയില്ലെന്ന് കര്‍മസമിതി Read More »

അബുദാബിയിലെ വാഹനാപകടത്തിൽ പെട്ട് സഹോദരങ്ങളായ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നു കുട്ടികൾക്കും വീട്ടുജോലിക്കാരിക്കും ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശി മലയൻ അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷാസ് (14), അമ്മാർ (12), അയാഷ് (5), വീട്ടുജോലിക്കാരി പൊന്നാനി ചമ്രവട്ടം സ്വദേശിനി ബുഷ്റ എന്നിവരാണ് മരിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ലത്തീഫ്, ഭാര്യ ഷെരീഫ, ഇവരുടെ മറ്റ് രണ്ട് മക്കൾ എന്നിവരെ അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അസമിന്റെ നില ഗുരുതരമാണ്. അബുദാബിയിൽ നിന്ന് അൽ

അബുദാബിയിലെ വാഹനാപകടത്തിൽ പെട്ട് സഹോദരങ്ങളായ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം Read More »

നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ സഹോദരൻ മേജർ രവി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കും.പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര, 12th മാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മേജർ രവി, ഷാജി കൈലാസ്, വി.കെ.പ്രകാശ്, സന്തോഷ് ശിവൻ, തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളറും ആയിരുന്നു.

നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു Read More »

നടന്നുപോകുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 11കാരന് ഗുരുതര പരിക്ക്; കേസെടുത്ത് പൊലീസ്

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 11കാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ എക്‌സ്പ്ലോസീവ് ആക്ട് പ്രകാരമാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. പന്നിപ്പടക്കാമാകാം പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പൊട്ടിത്തെറിച്ച രീതിയുൾപ്പടെ വിലയിരുത്തിയാണ് പൊലീസ് പന്നിപ്പടക്കമാകാമെന്ന് നിഗമനത്തിലെത്തിയത്. ഇത് സ്ഥിരീകരിക്കുന്നതിനായി പൊലീസ് ഇന്ന് സ്ഥലത്ത് വിശദമായ പരിശോധന നടത്തും. ഇന്നലെ വൈകിട്ടോടെ വാരോട് വീട്ടമ്പാറിയിലാണ് നടന്നുപോകുന്നതിനിടെ പാതയോരത്ത് കിടന്നിരുന്ന സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് 11കാരനായ വീട്ടമ്പാറ സ്വദേശി ശ്രീഹർഷന് പരിക്കേൽക്കുന്നത്. പരിക്കേറ്റ ശ്രീഹർഷിനെ

നടന്നുപോകുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 11കാരന് ഗുരുതര പരിക്ക്; കേസെടുത്ത് പൊലീസ് Read More »

സ്കൂളിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ പൊള്ളലേറ്റ വനിതാ തൊഴിലാളി മരിച്ചു

കാസർകോട്: സ്‌കൂളിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ സ്റ്റൗവിൽ നിന്നു തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ വനിതാ പാചകത്തൊഴിലാളി മരിച്ചു. ബങ്കര, മഞ്ചേശ്വരം, ഗവ. സ്‌കൂളിലെ പാചക തൊഴിലാളിയായ ഉദ്യാവർ, മാടയിലെ ജയ (56) ആണ് ഞായറാഴ്‌ച രാത്രി മംഗ്ളൂരുവിലെ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. ഡിസംബർ 16നാണ് അപകടം ഉണ്ടായത്. സ്‌കൂളിലെ പാചകപ്പുരയിൽ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കെ ഗ്യാസ് സ്റ്റൗവിൽ നിന്നു സാരിയിലേക്ക് തീ പടർന്നു പിടിക്കുകയായിരുന്നുവെന്നു പറയുന്നു. നിലവിളി കേട്ട് അധ്യാപകരും മറ്റും എത്തി ജയയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരമായി

സ്കൂളിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ പൊള്ളലേറ്റ വനിതാ തൊഴിലാളി മരിച്ചു Read More »

കൂട്ടുകാർക്കൊപ്പം കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് 17 കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു. നാദാപുരം സ്വദേശിയായ പതിനേഴുകാരി നജയാണ് മരിച്ചത്. മണ്ണൂരിലെ ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടി പതിനൊന്ന് മണിയോടെയാണ് സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയത്. പിന്നാലെ അപകടത്തിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ മുങ്ങിയെടുത്ത് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൂട്ടുകാർക്കൊപ്പം കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് 17 കാരിക്ക് ദാരുണാന്ത്യം Read More »

കേളകം മലയാംപടിയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു

കേളകം മലയാംപടിയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറുപേർക്ക് പരിക്ക് പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു വയനാട്ടിലെ ആലാറ്റിൽ നിന്നും പ്രദേശത്തെ മരണവീട്ടിൽ എത്തിയവരാണ് അപകടത്തിപെട്ടത്

കേളകം മലയാംപടിയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു Read More »

നിർമ്മാണത്തിലിരിക്കുന്ന വീട്ടിനകത്ത് മൃതദേഹം അഴുകിയ നിലയിൽ

പയ്യന്നൂർ: നിർമ്മാണത്തിലിരിക്കുന്ന വീട്ടിനകത്ത് വയോധികൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. പഴയങ്ങാടി, മാടായി പുതിയവളപ്പിലെ ലൂയിസി (73)ൻ്റെ മൃതദേഹമാണ് ചൂട്ടാട്, പുതിയവളപ്പിലെ ഒരു വീട്ടിലെ മുറിയിൽ അഴുകിയ നിലയിൽ കാണപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭാര്യ: ശാന്ത. മക്കൾ: ബീന.

നിർമ്മാണത്തിലിരിക്കുന്ന വീട്ടിനകത്ത് മൃതദേഹം അഴുകിയ നിലയിൽ Read More »

പയ്യന്നൂർ നഗരസഭയിലേക്ക് ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ച നിഷാദിൻന്റെ പരോൾ നീട്ടി; ഇളവ് ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതി പരിഗണിക്കാനിരിക്കെ

കണ്ണൂർ: സിപിഎം നേതാവിന് പരോൾ നീട്ടി നൽകി. പൊലീസിനെ ബോംബറിഞ്ഞു വധിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വി കെ നിഷാദിനാണ് പരോൾ നീട്ടി നൽകിയത്. ഈ മാസം 9 ന് ശിക്ഷ റദ്ധാക്കണമെന്ന അപ്പീൽ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. പയ്യന്നൂർ നഗരസഭയിലേക്ക് ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ച നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ഈ മാസം 11 വരെയാണ് പരോൾ നീട്ടിയത്. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ച

പയ്യന്നൂർ നഗരസഭയിലേക്ക് ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ച നിഷാദിൻന്റെ പരോൾ നീട്ടി; ഇളവ് ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതി പരിഗണിക്കാനിരിക്കെ Read More »

Scroll to Top