ഗൃഹനാഥൻ വീട്ടിൽ മരിച്ച നിലയിൽ; തലയിൽ പരിക്ക്

പയ്യന്നൂർ: തളിപ്പറമ്പ്, പൂവം, കാർത്തികപുരം സ്വദേശിയും അമ്മംകുളത്ത് താമസക്കാരനുമായ തുരുത്തിപ്പള്ളിൽ ജോസി (67)നെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. പൂവം ടൗണിനു സമീപത്ത് കൂവേരി റോഡിൽ ഇദ്ദേഹത്തിനു വീടുണ്ട്. ഈ വീട്ടിൽ ആൾ താമസം ഇല്ലെങ്കിലും ഇടയ്ക്കിടെ എത്തി വൃത്തിയാക്കാറുണ്ട്. ഞായറാഴ്‌ചയും ഇക്കാര്യം പറഞ്ഞാണ് അമ്മംകുളത്തെ വീട്ടിൽ നിന്നു ഇറങ്ങിയത്. സന്ധ്യയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് സെൻട്രൽ ഹാളിലെ തറയിൽ മരിച്ചുകിടക്കുന്ന നിലയിൽ കാണപ്പെട്ടത്. തലയ്ക്ക് പരിക്കുണ്ട്. തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ഫാദർ ജോസഫ് തുരുത്തിപ്പറമ്പിൽ (തലശ്ശേരി അതിരൂപത), സിൽവിൻ(യു കെ)

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top