കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ. ബിജെപി സംസ്ഥാന സെക്രട്ടറി ശ്യംരാജ് നൽകിയ പരാതിയിലാണ് നടപടി. അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് കൈമാറണമെന്ന് ഡിജിപിയോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ ഇന്ന് സഹപാഠികളുടെ യും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും. സസ്പെൻഷനിലായ അധ്യാപകർ ഒളിവിലാണെന്നാണ് വിവരം. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. പിന്നാലെ അറസ്റ്റിന് സാധ്യതയുള്ളതിനാൽ ഇവർ ഒളിവിൽ പോയതെന്നാണ് സൂചന.സംഭവത്തിൽ രണ്ട് എഫ്ഐആറാണ് പൊലീസ് ഇട്ടിരിക്കുന്നത്. ആദ്യത്തേത് നിതിൻ രാജിന്റെ്റെ അസ്വാഭാവിക മരണത്തിലും രണ്ടാമത്തേത് നിതിൻ രാജ് വായ്പ എടുത്തതായി പറയുന്ന ലോൺ ആപ്പിനെതിരെയാണ്. അന്വേഷണത്തിൽ പൊലീസ് വീഴ്ച ആരോപിച്ച് അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലേക്ക് കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ക്യാമ്പസിനകത്തേക്ക് തള്ളിക്കയറി കുത്തിയിരുന്ന് പ്രതിഷേധിച്ച കെഎസ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. വർഗീയ പരാമർശം നടത്തുന്ന ഒരു അധ്യാപകനെയും വാഴിക്കാൻ അനുവദിക്കില്ലെന്ന് കെഎസ് പ്രവർത്തകർ മാധ്യമങ്ങളോട് പ്രതികരിച്ചു.
നിതിൻ രാജിൻ്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ


