വീട്ടുവളപ്പിലെ മരത്തിൽ നിന്നും നാരങ്ങ പറിച്ച കൗമാരക്കാരനെ ഉടമ തല്ലിക്കൊന്നു; സംഭവം ബിഹാറിൽ

പട്‌ന: ബിഹാറിലെ നളന്ദ ജില്ലയിൽ വീട്ടുവളപ്പിലെ മരത്തിൽ നിന്നും നാരങ്ങാ പറിച്ച കൗമാരക്കാരനെ വീട്ടുടമ തല്ലിക്കൊന്നു. നളന്ദയിലെ സാരക്കരാവ ജില്ലയിലാണ് സംഭവം. പ്രതിയുടെ വീട്ടിലെ മരത്തിൽ നിന്നുമാണ് കുട്ടി നാരങ്ങാ പറിച്ചത്. ഇതിൻ്റെ പേരിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്ന് ഗ്രാമവാസികൾ പറയുന്നു. അതേസമയം എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് സൂപ്രണ്ട് ഭാരത് സോണി വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സാദാർ ആശുപത്രിയിലേക്ക് മാറ്റി.

വീട്ടുവളപ്പിലെ മരത്തിൽ നിന്നും നാരങ്ങ പറിച്ച കൗമാരക്കാരനെ ഉടമ തല്ലിക്കൊന്നു; സംഭവം ബിഹാറിൽ Read More »

വന്ദേഭാരതിൽ 700 രൂപയുടെ ടിക്കറ്റ് 380 രൂപക്ക് നൽകാമെന്ന് ടിടിഇയുട വാഗ്ദാനം, നടപടിയുമായി റെയിൽവേ, അന്വേഷണവിധേയമായി സസ്പെൻഷൻ

ദില്ലി: വന്ദേഭാരത് എക്‌സ്പ്രസിൽ യാത്രക്കാരന് അനധികൃതമായി ടിക്കറ്റ് നിരക്കിൽ ഇളവ് വാഗ്ദാനം ;ചെയ്‌ത ടിടിഇയ്ക്കെ‌തിരെ നടപടിയുമായി ഇന്ത്യൻ റെയിൽവേ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു 700 രൂപ ടിക്കറ്റ് നിരക്കുള്ള യാത്രയ്ക്ക് 380 രൂപ നൽകിയാൽ മതിയെന്നായിരുന്നു വാഗ്ദാനം സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു ഇതിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നതോടെയാണ് റെയിൽവേയുടെ നടപടി

വന്ദേഭാരതിൽ 700 രൂപയുടെ ടിക്കറ്റ് 380 രൂപക്ക് നൽകാമെന്ന് ടിടിഇയുട വാഗ്ദാനം, നടപടിയുമായി റെയിൽവേ, അന്വേഷണവിധേയമായി സസ്പെൻഷൻ Read More »

കരാർ ഇഷ്ടക്കാർക്ക് നൽകിയെന്ന ആരോപണം; മുൻ മേയർ ആ ര്യാ രാജേന്ദ്രനെതിരെ അന്വേഷണം

തിരുവനന്തപുരം: കോർപ്പറേഷന് കീഴിലുള്ള കമലേശ്വരത്തെ കൺവെൻഷൻ സെ ന്ററിന്റെ കരാർ മുൻ മേയറായിരുന്ന ആര്യാ രാജേന്ദ്രൻ ഇഷ്ടക്കാർക്ക് നൽകിയെ ന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ മേയർ വി വി രാജേഷ് കോർപ്പറേഷൻ സെക്രട്ടറി ബിനിയെ ചുമതലപ്പെടുത്തി. അടുത്ത കൗൺസിൽ യോഗത്തിൽ അന്വേഷണ റിപ്പോർട്ട് ചർച്ചചെയ്തു‌തു തുടർനടപടി സ്വീകരിക്കാനും കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഭരണപക്ഷത്തെ വി ജി ഗിരികുമാറാണു യോഗത്തിൽ വിഷയം ഉന്നയിച്ചത്. ധനകാ ര്യ സ്ഥിരം സമിതിയെ മറികടന്ന് എൻജിനീയറിംഗ് വിഭാഗം വഴി

കരാർ ഇഷ്ടക്കാർക്ക് നൽകിയെന്ന ആരോപണം; മുൻ മേയർ ആ ര്യാ രാജേന്ദ്രനെതിരെ അന്വേഷണം Read More »

കേരളത്തിന്റെ സ്വന്തം ബ്രാൻഡി ‘മിന്നൽ മാജിക്’ ഉടൻ വിപണിയിൽ; 400 രൂപ വില

പാലക്കാട്: സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയിൽ ഉത്പാദിപ്പിക്കുന്ന ബ്രാൻഡി ‘മിന്നൽ മാജിക്ക്’ ഉടൻ വിപണിയിലെത്തും. പാലക്കാട് മേനോൻപറയിലെ മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന മിന്നൽ മാജിക്കാണ് സംസ്ഥാന സർക്കാരിൻ്റെ പുതിയ മദ്യം. ഈ മാസം അവസാനത്തോടെയാണ് ‘മിന്നൽ മാജിക്ക്’ വിപണിയിലെത്തുക. പ്രതിദിനം 9000 കെയ്‌സ് മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റിലെത്തുക. പിന്നീടത് 13000 കെയ്സ് മദ്യമായി മാറും. അര ലിറ്റർ കുപ്പിയാണ് ആദ്യമെത്തുക. 400 രൂപയാണ് വില. മലബാർ മിസ്റ്ററി എന്ന പേരാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ പേര്

കേരളത്തിന്റെ സ്വന്തം ബ്രാൻഡി ‘മിന്നൽ മാജിക്’ ഉടൻ വിപണിയിൽ; 400 രൂപ വില Read More »

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: ഈ ആഴ്‌ച അവസാനത്തോടെ തെക്കൻ ബംഗാൾ ഉൾക്കടലിൻ്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ സാധ്യത. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം (Low-Pressure Area) നിലനിൽക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ ശക്തിപ്പെടാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തെക്കൻ കർണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴി (Upper air cyclonic circulation) നിലനിൽക്കുന്നു. 2026 മേയ് 14 മുതൽ 16

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത Read More »

ചിറകിൽ തീ; എത്തിഹാദ് എയർവെയ്‌സിന്റെ ചെന്നൈ-അബുദാബി വിമാനം റദ്ദാക്കി

ചെന്നൈ: ചിറകിൽ തീ കണ്ടതിനെത്തുടർന്ന് എത്തിഹാദ് എയർവെയ്സിന്റെ ചെന്നൈ-അബുദാബി വിമാനം റദ്ദാക്കി. വിമാനം പുറപ്പെടാൻ തയാറെടുക്കുന്നതിനിടെയാണ് സംഭവം പൈലറ്റുമാരുടെ ശ്രദ്ധയിൽ പെട്ടത്. 280 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയെന്നും ആർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഉടൻ തന്നെ അഗ്‌നിശമന സേനാംഗങ്ങൾ തീ അണയ്ക്കുകയും വിമാനം റദ്ദാക്കുകയും ചെയ്തു

ചിറകിൽ തീ; എത്തിഹാദ് എയർവെയ്‌സിന്റെ ചെന്നൈ-അബുദാബി വിമാനം റദ്ദാക്കി Read More »

കുടുംബം ചീമേനി കളിയാട്ടത്തിനു പോയപ്പോൾ കവർച്ച; രണ്ടാം പ്രതി ബസിൽ സഞ്ചരിക്കവെ പിടിയിൽ

കാസർകോട്: കുടുംബം ചീമേനി കളിയാട്ടത്തിനു പോയ സമയത്ത് വീട് കുത്തിത്തുറന്ന് ലക്ഷങ്ങളുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്‌ത കേസിലെ രണ്ടാം പ്രതി ബസ് യാത്രക്കിടയിൽ പൊലീസ് പിടിയിലായി. കൈതപ്രം, പാണത്തനടിയിലെ എപി ഹരിദാസി(42)നെയാണ് ചീമേനി പൊലീസ് അരങ്ങത്ത് വച്ച് പിടികൂടിയത്. ഒളിവിൽ കഴിയുകയായിരുന്ന ഹരിദാസ് ബസിൽ യാത്ര ചെയ്യുന്നുണ്ടെന്ന വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തേക്ക് കുതിച്ചെത്തി പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ കാനായി തമ്പാൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ചീമേനി ടൗണിലെ ചേതന റോഡിലെ പ്ലാങ്കു കുഞ്ഞമ്പുവിൻ്റെ വീട്ടിൽ ഏതാനും ദിവസം

കുടുംബം ചീമേനി കളിയാട്ടത്തിനു പോയപ്പോൾ കവർച്ച; രണ്ടാം പ്രതി ബസിൽ സഞ്ചരിക്കവെ പിടിയിൽ Read More »

ചോദ്യ പേപ്പർ ചോർച്ച ആരോപണം; മെയ് 3 ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ന്യൂഡൽഹി: ചോദ്യ പേപ്പർ ചോർച്ച ആരോപണത്തിന് പിന്നാലെ മെയ് മൂന്നിന് നടത്തിയ നീറ്റ് യുജി പരീക്ഷ നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കി. മേയ് മൂന്നിന് നടന്ന പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ പരീക്ഷാ ഫലം റദ്ദാക്കാനും വീണ്ടും പരീക്ഷ നടത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. 24 ലക്ഷം വിദ്യാർത്ഥികൾ ആണ് പരീക്ഷ എഴുതിയത്. ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് രാജസ്ഥാൻ പൊലീസ് ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനും വിദ്യാർത്ഥികളുടെ ആശങ്ക

ചോദ്യ പേപ്പർ ചോർച്ച ആരോപണം; മെയ് 3 ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി Read More »

ആരാകും മുഖ്യമന്ത്രി? രാഹുൽ-ഖർഗെ കൂടിക്കാഴ്‌ച വൈകിട്ട്, തീരുമാനം ഇന്നറിയാം

ന്യൂഡൽഹി: കേരള മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. വൈകുന്നേരം അഞ്ചുമണിയോടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. ശേഷമാകും അന്തിമ തീരുമാനം എന്നാണ് വിവരം. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഖർഗെ എത്തുന്നത്. പ്രത്യേക ചാർട്ടേഡ് വിമാനത്തിലാവും എത്തുക.അതേസമയം, രാഹുൽ ഗാന്ധി അൽപസമയത്തിനകം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സോണിയാ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച. നേതൃത്വത്തെ കാണാൻ പോവുകയാണെന്നും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തരത്തിൽ മുന്നോട്ട് പോകുമെന്നും കെപിസിസി വർക്കിംഗ്

ആരാകും മുഖ്യമന്ത്രി? രാഹുൽ-ഖർഗെ കൂടിക്കാഴ്‌ച വൈകിട്ട്, തീരുമാനം ഇന്നറിയാം Read More »

സ്വർണവില ഇനി പിടിച്ചാൽ കിട്ടില്ലേ? 24 മണിക്കൂറിനിടെ വൻ വർധനവ്; വീണ്ടും റെക്കോർഡിലേക്കോ?

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. തിങ്കളാഴ്ച രാവിലെ വീണ വില വൈകീട്ടോടെ വൻ കുതിപ്പ് നടത്തുന്നതാണ് കണ്ടത്. ഇതിന്റെ തുടർച്ചയായി സംസ്ഥാനത്ത് ഇന്നും വിലയിൽ വർധനവ് രേഖപ്പെടുത്തി. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വില ഒരിക്കൽ കൂടി 112920 രൂപയ്ക്ക് മുകളിലേക്ക് എത്തി. ഏറ്റവും പുതിയ നിരക്ക് പ്രകാരം ഗ്രാമിന് 14,115 രൂപയും പവന് 1,12,920 രൂപയും എന്ന നിലയിലാണ് 22 കാരറ്റ് സ്വർണത്തിന്റെ വിൽപ്പന നടക്കുന്നത്. ഇന്നലെ വൈകുന്നേരം 120 രൂപ

സ്വർണവില ഇനി പിടിച്ചാൽ കിട്ടില്ലേ? 24 മണിക്കൂറിനിടെ വൻ വർധനവ്; വീണ്ടും റെക്കോർഡിലേക്കോ? Read More »

Scroll to Top