കേരളത്തിന്റെ സ്വന്തം ബ്രാൻഡി ‘മിന്നൽ മാജിക്’ ഉടൻ വിപണിയിൽ; 400 രൂപ വില

പാലക്കാട്: സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയിൽ ഉത്പാദിപ്പിക്കുന്ന ബ്രാൻഡി ‘മിന്നൽ മാജിക്ക്’ ഉടൻ വിപണിയിലെത്തും. പാലക്കാട് മേനോൻപറയിലെ മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന മിന്നൽ മാജിക്കാണ് സംസ്ഥാന സർക്കാരിൻ്റെ പുതിയ മദ്യം.
ഈ മാസം അവസാനത്തോടെയാണ് ‘മിന്നൽ മാജിക്ക്’ വിപണിയിലെത്തുക. പ്രതിദിനം 9000 കെയ്‌സ് മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റിലെത്തുക. പിന്നീടത് 13000 കെയ്സ് മദ്യമായി മാറും. അര ലിറ്റർ കുപ്പിയാണ് ആദ്യമെത്തുക. 400 രൂപയാണ് വില.
മലബാർ മിസ്റ്ററി എന്ന പേരാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ പേര് മാറ്റിയിരുന്നു. പുതിയ മദ്യത്തിന് പേര് നിർദേശിക്കാനുള്ള മത്സരത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പേര് മാറ്റിയത്. മത്സരത്തിന്റെ ഭാഗമായി വന്ന പേരുകളിലൊന്നായിരുന്നു മലബാർ മിസ്റ്ററി.പ്രതിദിനം 18 കുപ്പികൾ അടങ്ങുന്ന 13500 കേയ്‌സ് മദ്യമാണ് കമ്പനി ഉത്പാദിപ്പിക്കുക. മലമ്പുഴയിലെ ശുദ്ധജല പ്ലാൻ്റിൽ നിന്ന് എത്തിക്കുന്ന ഒരു ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചാണ് പ്രതിദിന മദ്യ നിർമ്മാണം നടത്തുക.കരാർ പ്രകാരം മദ്യ നിർമാണത്തിനായുളള സ്‌പിരിറ്റ് രാജസ്ഥാനിൽ നിന്നാണ് എത്തിക്കുന്നത്. എലപ്പുള്ളിയിലെ സ്വകാര്യ മദ്യനിർമ്മാണശാല, ബാറുകളുടെ സമയം നീട്ടൽ തുടങ്ങിയ വിവാദങ്ങൾ നിലനിൽക്കുന്നതിനിടയിലായിരുന്നു സർക്കാറിന്റെ പുതിയ മദ്യനിർമാണ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top