ദില്ലി: വന്ദേഭാരത് എക്‌സ്പ്രസിൽ യാത്രക്കാരന് അനധികൃതമായി ടിക്കറ്റ് നിരക്കിൽ ഇളവ് വാഗ്ദാനം ;ചെയ്‌ത ടിടിഇയ്ക്കെതിരെ നടപടിയുമായി ഇന്ത്യൻ റെയിൽവേ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു 700 രൂപ ടിക്കറ്റ് നിരക്കുള്ള യാത്രയ്ക്ക് 380 രൂപ നൽകിയാൽ മതിയെന്നായിരുന്നു വാഗ്ദാനം സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു ഇതിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നതോടെയാണ് റെയിൽവേയുടെ നടപടി
വന്ദേഭാരതിൽ 700 രൂപയുടെ ടിക്കറ്റ് 380 രൂപക്ക് നൽകാമെന്ന് ടിടിഇയുട വാഗ്ദാനം, നടപടിയുമായി റെയിൽവേ, അന്വേഷണവിധേയമായി സസ്പെൻഷൻ


