ആരാകും മുഖ്യമന്ത്രി? രാഹുൽ-ഖർഗെ കൂടിക്കാഴ്‌ച വൈകിട്ട്, തീരുമാനം ഇന്നറിയാം

ന്യൂഡൽഹി: കേരള മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. വൈകുന്നേരം അഞ്ചുമണിയോടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. ശേഷമാകും അന്തിമ തീരുമാനം എന്നാണ് വിവരം. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഖർഗെ എത്തുന്നത്. പ്രത്യേക ചാർട്ടേഡ് വിമാനത്തിലാവും എത്തുക.അതേസമയം, രാഹുൽ ഗാന്ധി അൽപസമയത്തിനകം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സോണിയാ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച. നേതൃത്വത്തെ കാണാൻ പോവുകയാണെന്നും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തരത്തിൽ മുന്നോട്ട് പോകുമെന്നും കെപിസിസി വർക്കിംഗ് […]

ആരാകും മുഖ്യമന്ത്രി? രാഹുൽ-ഖർഗെ കൂടിക്കാഴ്‌ച വൈകിട്ട്, തീരുമാനം ഇന്നറിയാം Read More »

സ്വർണവില ഇനി പിടിച്ചാൽ കിട്ടില്ലേ? 24 മണിക്കൂറിനിടെ വൻ വർധനവ്; വീണ്ടും റെക്കോർഡിലേക്കോ?

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. തിങ്കളാഴ്ച രാവിലെ വീണ വില വൈകീട്ടോടെ വൻ കുതിപ്പ് നടത്തുന്നതാണ് കണ്ടത്. ഇതിന്റെ തുടർച്ചയായി സംസ്ഥാനത്ത് ഇന്നും വിലയിൽ വർധനവ് രേഖപ്പെടുത്തി. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വില ഒരിക്കൽ കൂടി 112920 രൂപയ്ക്ക് മുകളിലേക്ക് എത്തി. ഏറ്റവും പുതിയ നിരക്ക് പ്രകാരം ഗ്രാമിന് 14,115 രൂപയും പവന് 1,12,920 രൂപയും എന്ന നിലയിലാണ് 22 കാരറ്റ് സ്വർണത്തിന്റെ വിൽപ്പന നടക്കുന്നത്. ഇന്നലെ വൈകുന്നേരം 120 രൂപ

സ്വർണവില ഇനി പിടിച്ചാൽ കിട്ടില്ലേ? 24 മണിക്കൂറിനിടെ വൻ വർധനവ്; വീണ്ടും റെക്കോർഡിലേക്കോ? Read More »

സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു; അതും 43 ബ്രാൻഡുകൾക്ക്; 13 ബ്രാൻഡുകൾക്ക് കൂടി കുറഞ്ഞേക്കും

സംസ്ഥാനത്ത് വിറ്റഴിക്കുന്ന 43 ബ്രാൻഡ് മദ്യങ്ങളുടെ വില കുറച്ച് മദ്യകമ്പനികൾ. പത്ത് മുതൽ അൻപത് ശതമാനം വരെയാണ് വില കുറഞ്ഞത്. കൂടുതൽ ആവശ്യക്കാരുള്ള ബ്രാൻഡുകൾക്ക് ഉൾപ്പെടെ വില കുറഞ്ഞിട്ടുണ്ട്. വിദേശ നിർമിത മദ്യങ്ങളിൽ ചില ബ്രാൻഡുകളുടെ വിൽപ്പന കാര്യമായി ഇടിഞ്ഞ സാഹചര്യത്തിലാണ് സ്വകാര്യ കമ്പനികളുടെ നീക്കം. വില കുറയ്ക്കുന്നത് സംബന്ധിച്ച് ആറ് മാസം മുൻപ് മദ്യക്കമ്പനി പ്രതിനിധികളും ബവ്കോയും തമ്മിൽ ചർച്ച ചെയ്ത‌ത്‌ ധാരണയിലെത്തിയിരുന്നു. ബവ്കോ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ വിലക്കുറവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 13 ബ്രാൻഡ്

സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു; അതും 43 ബ്രാൻഡുകൾക്ക്; 13 ബ്രാൻഡുകൾക്ക് കൂടി കുറഞ്ഞേക്കും Read More »

സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസിന് നേരെ അക്രമം : 25 മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

കാസർകോട്: ചട്ടഞ്ചാൽ പുത്തരിയടുക്കത്തെ സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിക്കുകയും ഓഫീസ് സെക്രട്ടറിയെയും അതിനുള്ളിൽ ഉണ്ടായിരുന്നവരെയും മർദ്ദിക്കുകയും ചെയ്‌തുവെന്ന പരാതിയിൽ 25 മുസ്ലിം ലീഗ് പ്രവർത്തനക്കെതിരെ പോലീസ് കേസെടുത്തു. ഖലീൽ, റഫീഖ്, ആ ശിക് ബാഡൂർ, അലി, ബിച്ചി എന്ന ബഷീർ, കൈസ് ബാഡൂർ,സിദ്ദിഖ്, സഫ്വാൻ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന വർക്കും എതിരെയാണ് കേസ്. മേയ് നാലിനു തിരഞ്ഞെടുപ്പു വിജയാഹ്‌ലാദ പ്രകടനവുമായി എത്തിയ ലീഗ് പ്രവർത്തകരാണ് സി.പി.എം. ഓഫിസ് അക്രമിച്ചതെന്ന പരാതിയിലാണ് കേസ്.

സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസിന് നേരെ അക്രമം : 25 മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ് Read More »

വാർഷിക വരുമാനം 10 ലക്ഷത്തിന് മുകളിലുള്ളവർക്ക് പാചക വാതക സബ്‌സിഡി നിർത്തലാക്കുന്നു

വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഉപഭോക്താക്കൾക്ക് ഇനി മുതൽ പാചക വാതക സബ്‌സിഡി ലഭിക്കില്ല. ആദായനികുതി വകുപ്പിന്റെ രേഖകൾ പ്രകാരം ഉപഭോക്താവിനോ കുടുംബാംഗങ്ങൾക്കോ 10 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുണ്ടെന്ന് കണ്ടെത്തിയാൽ സബ്‌സിഡി ആനുകൂല്യം റദ്ദാക്കുമെന്ന മുന്നറിയിപ്പുമായി എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് മൊബൈൽ സന്ദേശങ്ങൾ അയച്ചു തുടങ്ങി. അർഹതയില്ലാത്തവർ സബ്‌സിഡി ആനുകൂല്യങ്ങളിൽ നിന്ന് പുറത്തുപോകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി.

വാർഷിക വരുമാനം 10 ലക്ഷത്തിന് മുകളിലുള്ളവർക്ക് പാചക വാതക സബ്‌സിഡി നിർത്തലാക്കുന്നു Read More »

വില്ലനായി എണ്ണവില; ഇന്ത്യയ്ക്ക് മുന്നിൽ വൻ വെല്ലുവിളി: വളർച്ചയെ ബാധിച്ചേക്കാമെന്ന് ബിഎംഐ റിപ്പോർട്ട്

ആഗോള ക്രൂഡ് ഓയിൽ വിലവർദ്ധനവ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിച്ചക്കാമെന്ന് റിപ്പോർട്ട്. ഗവേഷണ സ്ഥാപനമായ ബിഎംഐ ആണ് ഇത്തരത്തിൽ പഠനം നടത്തി റിപ്പോർട്ട് ചെയ്‌തത്. നിലവിലെ സാമ്പത്തിക പാദത്തിൽ കരുതപ്പെട്ട 7.7 ശതമാനത്തിൽ നിന്ന് നിന്ന് വളർച്ച 6.7 ശതമാനമായി കുറയുമെന്നാണ് റിപ്പോർട്ട്. ഇറാൻ യുഎസ് യുദ്ധത്തിൻ്റെ ഭാഗമായി ഉണ്ടായ എണ്ണ വിലവർധനവ് രാജ്യത്തെ ബാധിക്കും എന്നാണ് ബിഎംഐയുടെ പഠനം സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ ഒരു ഭീഷണി നിലനിൽക്കുന്നതിനാൽ പ്രതിരോധ മേഖലയിലെ ചിലവഴിക്കൽ, ഇന്ധന വില സ്ഥിരതയ്ക്കുമുള്ള ചെലവ്

വില്ലനായി എണ്ണവില; ഇന്ത്യയ്ക്ക് മുന്നിൽ വൻ വെല്ലുവിളി: വളർച്ചയെ ബാധിച്ചേക്കാമെന്ന് ബിഎംഐ റിപ്പോർട്ട് Read More »

500ല്‍ നിന്ന് വെളിച്ചെണ്ണ വില ₹200ലേക്ക്, തേങ്ങ വിലയും താഴ്ന്നു ; അടുക്കളയില്‍ ആശ്വാസം

ഗൾഫ് വിപണി ലക്ഷ്യമിട്ട് കേരളത്തിലും തമിഴ്‌നാട്ടിലും പ്രവർത്തിച്ചിരുന്ന വെളിച്ചെണ്ണ ഉത്പാദന യൂണിറ്റുകൾ പ്രവർത്തനം താല്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ വലിയ ഇടിവ്. കഴിഞ്ഞ വേനൽക്കാലത്ത് തേങ്ങ ഉത്പാദനം കുത്തനെ ഇടിഞ്ഞതോടെ വെളിച്ചെണ്ണ വില 500 രൂപയ്ക്കടുത്ത് വരെ എത്തിയിരുന്നു. ഇത്തവണ ഉത്പാദനം വർധിച്ചതും മൂല്യവർധിത ഉത്പന്നങ്ങളുടെ ഗൾഫിലേക്കുള്ള കയറ്റുമതി കുറഞ്ഞതും കേരള വിപണിയിൽ വില കുറയുന്നതിന് ഇടയാക്കി. വിവിധ ബ്രാൻഡുകളിലെ വെളിച്ചെണ്ണ നിലവിൽ കിലോഗ്രാമിന് 210 മുതൽ 260 രൂപ വരെയാണ്. വരുംദിവസങ്ങളിൽ വില ഇനിയും

500ല്‍ നിന്ന് വെളിച്ചെണ്ണ വില ₹200ലേക്ക്, തേങ്ങ വിലയും താഴ്ന്നു ; അടുക്കളയില്‍ ആശ്വാസം Read More »

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; പദ്ധതി നടപ്പായാൽ പൊതുഗതാഗത സംവിധാനം തകരുമെന്ന് സ്വകാര്യ ബസ് ഉടമകൾ

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരൻ്റി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ. പദ്ധതി നടപ്പായാൽ പൊതുഗതാഗത സംവിധാനം തകരുമെന്നും ബസ് ഉടമകളും ജീവനക്കാരും വഴിയാധാരമാകുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു.രാഷ്ട്രീയ പാർട്ടികൾ അവരുട തിരഞ്ഞെടുപ്പ് 1 വിജയത്തിന് വേണ്ടി അത്തരം വാഗ്ദാനങ്ങൾ . നൽകും. നമ്മുടെ നാട്ടിൽ നിലവിൽ ബസ് * വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ എത്തരത്തിൽ ബാധിക്കുമെന്നൊരു ചർച്ച

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; പദ്ധതി നടപ്പായാൽ പൊതുഗതാഗത സംവിധാനം തകരുമെന്ന് സ്വകാര്യ ബസ് ഉടമകൾ Read More »

‘അമ്മ ഓഫീസിൽ തൊഴിൽ പീഡനമെന്ന് പരാതി’; ആരോപണം കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ

കൊച്ചി: താരസംഘടനയായ അമ്മ(എഎംഎംഎ)യിൽ തൊഴിൽ പീഡനമെന്ന് പരാതി. ഓഫീസ് മാനേജറായിരുന്ന യുവതിയാണ് പരാതി നൽകിയത്. അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ട്രഷറർ ഉണ്ണി ശിവപാൽ എന്നിവർക്കെതിരെയാണ് പരാതി. പരാതിയിൽ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. തൊഴിൽ പീഡനത്തിനൊപ്പം സാമ്പത്തിക തിരിമറി സംബന്ധിച്ച വ്യാജ ആരോപണവും ഉന്നയിച്ചു എന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് യുവതി പരാതി നൽകിയത്. സംഘടനയുടെ ട്രഷററായ ഉണ്ണി ശിവപാൽ തന്നോട് മോശമായി

‘അമ്മ ഓഫീസിൽ തൊഴിൽ പീഡനമെന്ന് പരാതി’; ആരോപണം കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ Read More »

കണ്ണൂരിൽ പോലീസ് സഹകരണ സംഘം പരീക്ഷയ്ക്കിടെ സംഘർഷം: കെ.എസ്.യു പ്രവർത്തകർ ചോദ്യപേപ്പർ കീറിയെറിഞ്ഞു

കണ്ണൂർ പോലീസ് സഹകരണ സംഘത്തിലേക്കുള്ള നിയമന പരീക്ഷയ്ക്കിടെ പരീക്ഷാഹാളിൽ വൻ പ്രതിഷേധവും സംഘർഷവും അരങ്ങേറി. പ്യൂൺ, നൈറ്റ് വാച്ച്മാൻ തസ്തികകളിലേക്കുള്ള പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് ഹരികൃഷ്ണൻ പാളാടിന്റെ നേതൃത്വത്തിലുള്ള കെ.എസ്.യു പ്രവർത്തകർ ഹാളിലേക്ക് തള്ളിക്കയറിയത്. പരീക്ഷാ നടപടികളിൽ പിൻവാതിൽ നിയമനത്തിനുള്ള നീക്കം നടക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പരീക്ഷാഹാളിൽ ഉദ്യോഗസ്ഥരുമായി ഉന്തും തള്ളും ഉണ്ടാവുകയും ഉദ്യോഗാർത്ഥികളുടെ കയ്യിൽ നിന്നും ചോദ്യപേപ്പറുകൾ പിടിച്ചുവാങ്ങി കീറിയെറിയുകയും ചെയ്തു. നിയമന പ്രക്രിയയിൽ അഴിമതി നടക്കുന്നുണ്ടെന്നും അർഹരായവർക്ക് അവസരം നിഷേധിക്കപ്പെടുന്നുവെന്നുമാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. പരീക്ഷാഹാളിനുള്ളിൽ നടന്ന

കണ്ണൂരിൽ പോലീസ് സഹകരണ സംഘം പരീക്ഷയ്ക്കിടെ സംഘർഷം: കെ.എസ്.യു പ്രവർത്തകർ ചോദ്യപേപ്പർ കീറിയെറിഞ്ഞു Read More »

Scroll to Top