മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടേക്കാം; പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡിൽ ധാരണ, പിൻവാങ്ങാൻ തയ്യാറല്ലെന്ന് മൂവരും

കേരള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാന കോൺഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാൻഡിൽ ധാരണ. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. മത്സരത്തിൽ നിന്ന് പിൻവാങ്ങാൻ തയ്യാറല്ലെന്ന നിലപാടിലാണ് മൂന്ന് നേതാക്കളും. മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം നീളുമ്പോഴും വലിയ പ്രതീക്ഷയിൽ തന്നെയാണ് കോൺഗ്രസ്സിലെ മൂന്ന് ചേരിയും. കെസി വേണുഗോപാൽ തന്നെയായിരിക്കും ഹൈക്കമാൻഡിൻ്റെ തീരുമാനമെന്നാണ് ആ ഗ്രൂപ്പിൻ്റെ കണക്ക് കൂട്ടൽ. എഐസിസി കൂടുതൽ സമയമെടുക്കുന്നതിലാണ് വിഡി പക്ഷത്തിൻ്റെയും ആർസി പക്ഷത്തിൻ്റെയും ആത്മവിശ്വാസം. […]

മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടേക്കാം; പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡിൽ ധാരണ, പിൻവാങ്ങാൻ തയ്യാറല്ലെന്ന് മൂവരും Read More »

കപ്പലിൽ നിന്ന് പുറത്തെത്തിച്ച ഒരു യു എസ് പൗരന് കൂടി ഹാൻ്റ വൈറസ് സ്ഥിരീകരിച്ചു

ഹാന്റ വൈറസ് വ്യാപിച്ച ക്രൂസ് കപ്പൽ എം വി ഹോണ്ടിയസിൽ നിന്ന് പുറത്തെത്തിച്ച ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 17 യുഎസ് പൗരന്മാരിൽ ഒരാൾക്കാണ് ഹാന്റ വൈറസ് ടെസ്റ്റ് പോസിറ്റീവായത്. മറ്റൊരു യുഎസ് പൗരന് കൂടി നേരിയ തോതിൽ രോഗം ലക്ഷണങ്ങളുണ്ടെന്നും യുഎസ് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.ഹാന്റവൈറസ് വ്യാപിച്ച ഡച്ച് ക്രൂസ് എംവി ഹോണ്ടിയസിൽ നിന്നും യാത്രക്കാരെ ഒഴിപ്പിക്കുന്നത് അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് കപ്പലിലുണ്ടായിരുന്ന യുഎസ് പൗരൻമാരിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോ ഗം

കപ്പലിൽ നിന്ന് പുറത്തെത്തിച്ച ഒരു യു എസ് പൗരന് കൂടി ഹാൻ്റ വൈറസ് സ്ഥിരീകരിച്ചു Read More »

അവയവദാന തട്ടിപ്പ്: വ്യാജരേഖാ നിർമ്മാണത്തിന് വൻ ശൃംഖല; നിർണായക വിവരങ്ങളുള്ള ഡയറി പിടിച്ചെടുത്തു

അവയവദാനത്തിനായി വ്യാജരേഖ ചമച്ച കേസിൽ സംസ്‌ഥാനത്തിന് അകത്തും പുറത്തുമായി വൻ ശൃംഖല പ്രവർത്തിക്കുന്നതായി പൊലീസിന്റെ കണ്ടെത്തൽ. തമിഴ്നാട്ടിലും തട്ടിപ്പിന് ഇരയായവരുണ്ടെന്നാണ് നിഗമനം. ഗാസിയാബാദിൽ നിന്ന് അറസ്റ്റിലായ മുഖ്യപ്രതി നജീബിൽ നിന്ന് അവയവദാനത്തിന്റെ കണക്കുകളും പണമിടപാടുകളും ഏജന്റുമാരുടെ വിവരങ്ങളും അടങ്ങിയ നിർണായക ഡയറി പൊലീസ് പിടിച്ചെടുത്തു. ഈ ഡയറി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആരെയും വിദേശത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന് പ്രതി നജീബ് മൊഴിനൽകി. ഏജൻ്റുമാരെ കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.തട്ടിപ്പുമായി ബന്ധപ്പെട്ട്

അവയവദാന തട്ടിപ്പ്: വ്യാജരേഖാ നിർമ്മാണത്തിന് വൻ ശൃംഖല; നിർണായക വിവരങ്ങളുള്ള ഡയറി പിടിച്ചെടുത്തു Read More »

ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ കഴുത്തിനു പിടിച്ച് നിർത്തി സാഹസികമായി നേരിട്ട് പതിമൂന്നുകാരൻ; മൽപിടുത്തത്തിൽ വയറിനും കൈകാലുകൾക്കും പരിക്ക്

ഭോപ്പാൽ: തന്നെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ കഴുത്തിനു പിടിച്ച് സാഹസികമായി നേരിട്ട പതിമൂന്നുകാരന് അഭിനന്ദന പ്രവാഹം. മധ്യപ്രദേശിലെ കുർസി ഖാപ ഗ്രാമത്തിൽ കഴിഞ്ഞദിവസമാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിയായ സത്യം താക്കൂർ ആണ് പുലിയെ കീഴ്പ്പെടുത്തി ഹീറോയായത്. വീടിനു സമീപത്തെ കൃഷിയിടത്തിലെ കിണറിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സത്യത്തെ കുറ്റിക്കാട്ടിൽനിന്നു ചാടിവീണ പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ആദ്യം പകച്ചുപോയെങ്കിലും മനഃസാന്നിദ്ധ്യം വീണ്ടെടുത്ത സത്യ അതിജീവനത്തിനായി പുലിയുടെ കഴുത്തിൽ പിടിച്ചു നിർത്തുകയായിരുന്നു. വയറിലും കാലുകളിലും പുലിയുടെ നഖം കൊണ്ട് പരിക്കേറ്റെങ്കിലും സത്യ

ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ കഴുത്തിനു പിടിച്ച് നിർത്തി സാഹസികമായി നേരിട്ട് പതിമൂന്നുകാരൻ; മൽപിടുത്തത്തിൽ വയറിനും കൈകാലുകൾക്കും പരിക്ക് Read More »

പട്ടാപ്പകൽ വീട്ടിൽ നിന്നു 11 പവൻ കവർന്ന കേസ്; കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ

കാസർകോട്: പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് 11 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ. ഹൊസ്‌ദുർഗ്, ഗാർഡർ വളപ്പിലെ ആഷിഫി(24)നെയാണ് തൃശൂർ, പാവറട്ടി പൊലീസ് മംഗ്ളൂരുവിൽ വച്ച് അറസ്റ്റ് ചെയ്തത്. പാവറട്ടി, പുളിഞ്ചേരി പടിക്ക് സമീപത്തെ പുലിക്കോട്ടിൽ ജോമോൻ്റെ വീട്ടിൽ കവർച്ച നടത്തിയ കേസിലെ പ്രതിയാണ്. മൂന്നു ദിവസം മുമ്പാണ് കവർച്ച നടന്നത്. അധ്യാപകനായ ജോമോനും ഫാർമസിസ്റ്റായ ഭാര്യയും ജോലിക്കു പോയതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വിവരമറിഞ്ഞ് എത്തിയ പാവറട്ടി പൊലീസ് പരിസരത്തെ സിസിടിവി

പട്ടാപ്പകൽ വീട്ടിൽ നിന്നു 11 പവൻ കവർന്ന കേസ്; കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ Read More »

നഷ്ടം പെരുകുന്നു, സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ; ജീവനക്കാരെ അവധിയിൽ വിട്ടേക്കും

പശ്ചിമേഷ്യാ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ചെലവുചുരുക്കുന്നതിന് വഴികളാലോചിച്ച് എയർ ഇന്ത്യ. ഗുരുഗ്രാമിലെ ആസ്ഥാനത്ത് നടന്ന ബോർഡ് യോഗത്തിൽ ഇതിനുള്ള നിർദേശങ്ങളിൽ ധാരണയായെന്നാണ് വിവരം. നിലവിലെ സ്ഥിതി തുടരുന്ന സാഹചര്യമുണ്ടായാൽ അടുത്ത മൂന്നുമാസത്തേക്ക് സർവീസുകൾ 20 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നതാണ് പ്രഥമപരിഗണനയിൽ വരുന്നത്. കൂടാതെ ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയിൽ വിടുന്നതിനും ധാരണയായതായി റിപ്പോർട്ടുണ്ട്. നോൺ ടെക്ന‌ിക്കൽ ജീവനക്കാരെയാകും ഇത്തരത്തിൽ നിർബന്ധിത അവധിയിൽ വിടുക. ജീവനക്കാർക്കുള്ള ബോണസ് കുറയ്ക്കാനും ശമ്പളം വെട്ടിക്കുറയ്ക്കാനുമാണ് മറ്റൊരു നിർദേശം. വൈസ് പ്രസിഡൻ്റ് മുതൽ മുകളിലേക്കാകും ശമ്പളം

നഷ്ടം പെരുകുന്നു, സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ; ജീവനക്കാരെ അവധിയിൽ വിട്ടേക്കും Read More »

ഷാപ്പ് ഉടമയുടെ എട്ട് പവനോളം വരുന്ന സ്വർണ്ണമാല കവർന്നു; മോഷണം രണ്ട് മണിക്കൂറോളം ഷാപ്പിൽ ചെലവഴിച്ച ശേഷം

മലപ്പുറം: കള്ളുഷാപ്പിൽ കവർച്ചയും ആക്രമണവും. ഷാപ്പ് ഉടമയുടെ കഴുത്തിൽ നിന്നും എട്ട് പവനോളം വരുന്ന സ്വർണ്ണമാല കവർന്നു. മലപ്പുറം വങ്ങാട് മൂർക്കനാട് റോഡിലുള്ള കള്ളുഷാപ്പിലാണ് സംഭവം. ബൈക്കിൽ എത്തിയ രണ്ട് പേരാണ് കവർച്ച നടത്തിയത്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി കോളത്തൂർ പൊലീസ് അറിയിച്ചു. ഷാപ്പിൽ രണ്ട് മണിക്കൂറോളം ചെലവഴിച്ച ശേഷം അവസരം ഒത്തുവന്നപ്പോൾ കവർച്ച നടത്തുകയായിരുന്നു. ജോലിക്കാരനെ അടുക്കളയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കവർച്ച. മൊബൈൽ ഫോണും കവർന്നെന്ന് പരാതിപ്പെട്ടു. ആക്രമണത്തിൽ ഷാപ്പ് ഉടമക്കും ജോലിക്കാരാനും

ഷാപ്പ് ഉടമയുടെ എട്ട് പവനോളം വരുന്ന സ്വർണ്ണമാല കവർന്നു; മോഷണം രണ്ട് മണിക്കൂറോളം ഷാപ്പിൽ ചെലവഴിച്ച ശേഷം Read More »

പെയിന്റിംഗ് ജോലിക്കിടയിൽ ആസ്ബറ്റോസ് ഷീറ്റ് പൊട്ടി താഴേയ്ക്കു വീണ് തൊഴിലാളി മരിച്ചു

തളിപ്പറമ്പ് :പെയിൻ്റിംഗ് ജോലിക്കിടെ ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടി താഴേക്ക് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നരിയൻപാറയിലെ ഏഴിയാകുന്നേൽ ആൽബർട്ട് മാത്യു (33) ആണ് മരിച്ചത്. മെയ് അഞ്ചിന് കണിയൻചാലിലെ തോമസ് എന്നയാളുടെ വീട്ടിൽ പെയിൻ്റിംഗ് ജോലിക്കിടെയായിരുന്നു അപകടം. ചവിട്ടി നിന്നിരുന്ന ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടി ആൽബർട്ട് താഴേക്ക് വീഴുകയായിരുന്നു. തലക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ ആൽബർട്ടിനെ കൂടെയുണ്ടായിരുന്നവർ ചേർന്ന് മംഗ്ലൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കണ്ണൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. വെള്ളിയാഴ്‌ച അവിടെ നിന്നും കരുവൻചാലിലെ

പെയിന്റിംഗ് ജോലിക്കിടയിൽ ആസ്ബറ്റോസ് ഷീറ്റ് പൊട്ടി താഴേയ്ക്കു വീണ് തൊഴിലാളി മരിച്ചു Read More »

സ്റ്റേഷനിൽ നിന്ന് പൊലീസ് വാഹനം കടത്തിക്കൊണ്ടുപോയി; യുവാവ് പിടിയിൽ

കണ്ണൂർ: സ്റ്റേഷനിൽ നിന്ന് പൊലീസ് വാഹനം കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. ഗുരുവായൂർ സ്വദേശിയായ നഫ്‌സത്തിനെയാണ് പൊലീസ് അറസ്റ്റുചെയ്‌തത്‌. തൻ്റെ മൊബൈൽ ഫോൺ കാണാനില്ലെന്ന പരാതി നൽകാനാണ് ഇന്നലെ രാത്രി 12 മണിക്ക് നൗഫത്ത് ടൗൺ പൊലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് പൊലീസുകാർ സൈബർ പൊലീസ് സ്‌റ്റേഷനിൽ പോകാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് സൈബർ സ്‌റ്റേഷനിലെത്തിയെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. മുറ്റത്ത് പൊലീസ് വാഹനം പാർക്ക് ചെയ്‌തിരുന്നു. അതിൽ താക്കോലും ഉണ്ടായിരുന്നു. ഇതോടെ വാഹനവും എടുത്ത് നൗഫത്ത് സ്ഥലം വിടുകയായിരുന്നു.

സ്റ്റേഷനിൽ നിന്ന് പൊലീസ് വാഹനം കടത്തിക്കൊണ്ടുപോയി; യുവാവ് പിടിയിൽ Read More »

കേരളത്തിൽ വീണ്ടും സിലിണ്ടർ ക്ഷാമം; ബുക്ക് ചെയ്‌തു കാത്തിരിക്കേണ്ടത് ആഴ്‌ചകൾ, ആവശ്യത്തിന് സ്റ്റോക്കില്ലെന്ന് ഏജൻസികൾ

തിരുവനന്തപുരം സംസ്‌ഥാനത്തു പാചകവാതക വിതരണം വീണ്ടും പ്രതിസന്ധിയിലായി. സിലിണ്ടറുകളുടെ ലഭ്യതക്കുറവും ബുക്കിങ്ങിൽ അനുഭവപ്പെടുന്ന കാലതാമസവും സാധാരണക്കാരായ ഉപയോക്ത‌ാക്കളെ ദുരിതത്തിലാക്കി.നിലവിൽ ഒരു സിലിണ്ടർ ബുക്ക് ചെയ്‌താൽ രണ്ടാഴ്‌ചയിലധികം കാത്തിരിക്കേണ്ട സാഹചര്യമാണ് മിക്കയിടങ്ങളിലുമുള്ളത്. ബോട്ട്ലിങ് പ്ലാന്റുകളിലെ സാങ്കേതിക തടസ്സങ്ങളും സിലിണ്ടറുകളുടെ സ്റ്റോക്കിലുണ്ടായ കുറവുമാണു നിലവിലെ പ്രതിസന്ധിക്ക് കാരണമായി ഏജൻസികൾ പറയുന്നത്.ഹോട്ടലുകൾക്കും മറ്റ് ചെറുകിട കച്ചവടക്കാർക്കും പുറമേ വീട്ടമ്മമാരും വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് നേരിടുന്നത്. ഓൺലൈൻ വഴി ബുക്കിങ് നടത്തിയാലും ആഴ്‌ചകൾ കഴിഞ്ഞാണ് സിലിണ്ടർ വീട്ടിലെത്തുന്നതെന്നു ഗാർഹിക ഉപയോക്ത‌ാക്കൾ പറയുന്നു. ഏജൻസികളിൽ

കേരളത്തിൽ വീണ്ടും സിലിണ്ടർ ക്ഷാമം; ബുക്ക് ചെയ്‌തു കാത്തിരിക്കേണ്ടത് ആഴ്‌ചകൾ, ആവശ്യത്തിന് സ്റ്റോക്കില്ലെന്ന് ഏജൻസികൾ Read More »

Scroll to Top