കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരൻ്റി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ. പദ്ധതി നടപ്പായാൽ പൊതുഗതാഗത സംവിധാനം തകരുമെന്നും ബസ് ഉടമകളും ജീവനക്കാരും വഴിയാധാരമാകുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു.രാഷ്ട്രീയ പാർട്ടികൾ അവരുട തിരഞ്ഞെടുപ്പ് 1 വിജയത്തിന് വേണ്ടി അത്തരം വാഗ്ദാനങ്ങൾ . നൽകും. നമ്മുടെ നാട്ടിൽ നിലവിൽ ബസ് * വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ എത്തരത്തിൽ ബാധിക്കുമെന്നൊരു ചർച്ച നടത്താതെ ഗവൺമെന്റ് ഏകപക്ഷീയമായി വനിതകൾക്ക് സൗജമ്യമായ യാത്ര ഒരുക്കുന്നതിലൂടെ പൊതുഗതാഗത സംവിധാനം തകരും. സ്വകാര്യ ബസ് സർവീസ് മേഖലയെസാരമായി ബാധിക്കും. സ്വകാര്യ ബസ് മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷ കണക്കിന് തൊഴിലാളികൾ വഴിയാധാരമാകും. കെഎസ്ആർടിസി സർവീസ് നടത്തുന്നത് 15 വർഷത്തിലേറെ പഴക്കമുള്ള ബസുകളുമായാണ്. പുതിയ ബസുകളുമായാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. നഷ്‌ടമെല്ലാം സഹിച്ചാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. സ്വകാര്യ ബസ് മേഖലയെ നിലനിർത്താൻ തങ്ങളുമായി ചർച്ച നടത്തിയില്ല. സ്വകാര്യ ബസ് മേഖലയ്ക്ക് വേണ്ടി പുതിയ പാക്കേജ് പ്രഖ്യാപിക്കണം. പ്രതിപക്ഷ നേതാവിനെ ഗതാഗത മേഖലയിലെ പ്രശ്‌നങ്ങൾ അറിയിച്ചതാണ് – ഭാരവാഹികൾ പറയുന്നു.സർക്കാർ രൂപീകരണത്തിന് ശേഷം യുഡിഎഫിൻ്റെ പ്രധാന വാഗ്ദാനമായ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്നാണ് വിവരം. ഇതിൻ്റെ നടപടികൾ കെഎസ്ആർടിസി ഇതിനോടകം തന്നെ ആരംഭിച്ചു. യാത്രക്കാർക്ക് ജെൻഡർ രേഖപ്പെടുത്തിയുള്ള ടിക്കറ്റ് നൽകിത്തുടങ്ങി.ബസുകളിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത് സ്ത്രീകളാണെന്നും സ്ത്രീ യാത്രക്കാർ കുറഞ്ഞാൽ വിദ്യാർഥികൾക്കായി മാത്രം സർവീസ് നടത്തേണ്ടി വരും എന്നും സ്വകാര്യ ബസ് ഉടമകൾ പറയുന്നു. സ്വകാര്യ ബസ് സർവീസ് മേഖലയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് തൊഴിലാളികൾ ജീവിക്കുന്നുണ്ടെന്നും വ്യവസായം നിന്നു പോയാൽ ഇവരെല്ലാം വഴിയാധാരമാകും എന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ പറഞ്ഞു
കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; പദ്ധതി നടപ്പായാൽ പൊതുഗതാഗത സംവിധാനം തകരുമെന്ന് സ്വകാര്യ ബസ് ഉടമകൾ


