തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് 4 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലകളിൽ ആണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നാളെ മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലും മറ്റന്നാൾ ഇടുക്കി കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്‌ച മുതൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
കേരളത്തിൽ 4 ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ് ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്‌ച മുതൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

