ആറരക്കിലോ കഞ്ചാവുമായി ഉദിനൂർ മാച്ചിക്കാട് സ്വദേശി പിടിയിൽ; കഞ്ചാവെത്തിച്ചത് ആന്ധ്രയിൽ നിന്ന്

കാസർകോട്: ഉദിനൂർ മാച്ചിക്കാട്ടെ വീട്ടിൽ നിന്നും ആറരക്കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. സംഭവവുമായി
ബന്ധപ്പെട്ട് കൊക്കാക്കടവ് സ്വദേശി ടി.ആർ മണി (57) ആണ് പിടിയിലായത്‌. എക്സൈസ് ഐബിയിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്‌ച രാതി 9 മണിക്ക് ഹോസ്‌ദുർഗ് എസൈസ് സർക്കിൾ ഇൻസ്പെക്ടർ വിവി പ്രസന്നകുമാറിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം വീട്ടിലെത്തുകയായിരുന്നു. സി ധനം എന്ന സ്ത്രീയും കുടുംബവും താമസിക്കുന്ന വീട്ടിലാണ് 6.520 കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചോദ്യം ചെയ്‌തതോടെ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റുചെയ്‌തു. പിടിയിലായ മണിക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് നാട്ടിലെത്തിച്ചതെന്നാണ് വിവരം.
കൂട്ടുപ്രതികളെക്കുറിച്ചും എക്സൈസ് അന്വേഷണം നടത്തുന്നുണ്ട്. ഇ ഐ ആൻ്റ് ഐ ബി കാസർകോട് എക്സൈസ് ഇൻസ്പെക്ടർ കെ സുബിൻരാജ്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ വി മുരളി, പ്രിവന്റിവ് ഓഫീസർ സാജൻ അപ്യാൽ, പ്രിവൻ്റിവ് ഓഫീസർ ഡ്രൈവർ ഗ്രേഡ് എം വി സുമോദ് കുമാർ, ഹോസ്‌ദുർഗ്‌ എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ എം ശ്യാംജിത്ത്, ഹോസ്‌ദുർഗ് സ്ട്രൈക്കിങ്ങ് പാർട്ടിയിലെ പ്രിവെന്റ്റിവ് ഓഫീസർ വി പ്രശാന്ത് കുമാർ, പി ശുഭ, ഡ്രൈവർ സുധീർ കുമാർ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top