500ല്‍ നിന്ന് വെളിച്ചെണ്ണ വില ₹200ലേക്ക്, തേങ്ങ വിലയും താഴ്ന്നു ; അടുക്കളയില്‍ ആശ്വാസം

ഗൾഫ് വിപണി ലക്ഷ്യമിട്ട് കേരളത്തിലും തമിഴ്‌നാട്ടിലും പ്രവർത്തിച്ചിരുന്ന വെളിച്ചെണ്ണ ഉത്പാദന യൂണിറ്റുകൾ പ്രവർത്തനം താല്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ വലിയ ഇടിവ്. കഴിഞ്ഞ വേനൽക്കാലത്ത് തേങ്ങ ഉത്പാദനം കുത്തനെ ഇടിഞ്ഞതോടെ വെളിച്ചെണ്ണ വില 500 രൂപയ്ക്കടുത്ത് വരെ എത്തിയിരുന്നു. ഇത്തവണ ഉത്പാദനം വർധിച്ചതും മൂല്യവർധിത ഉത്പന്നങ്ങളുടെ ഗൾഫിലേക്കുള്ള കയറ്റുമതി കുറഞ്ഞതും കേരള വിപണിയിൽ വില കുറയുന്നതിന് ഇടയാക്കി.
വിവിധ ബ്രാൻഡുകളിലെ വെളിച്ചെണ്ണ നിലവിൽ കിലോഗ്രാമിന് 210 മുതൽ 260 രൂപ വരെയാണ്. വരുംദിവസങ്ങളിൽ വില ഇനിയും കുറഞ്ഞക്കുമെന്നാണ് വിവരം. ഏപ്രിൽ അവസാനത്തിൽ വെളിച്ചെണ്ണ വില കിലോയ്ക്ക് 260 രൂപ വരെയായി കുറഞ്ഞു.
ഗൾഫ് വിപണി ലക്ഷ്യമിട്ട് കേരളത്തിലും തമിഴ്‌നാട്ടിലും പ്രവർത്തിച്ചിരുന്ന വെളിച്ചെണ്ണ ഉത്പാദന യൂണിറ്റുകൾ പ്രവർത്തനം താല്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇതോടെ തേങ്ങ, കൊപ്ര ലഭ്യത വലിയ തോതിൽ വർധിച്ചു.ചൂട് ഗുണംചെയ്‌തു. ഇത്തവണ ചൂട് കൂടിയതും തേങ്ങ വരവ് വർധിക്കാൻ കാരണമായി. വേഗം മൂപ്പെത്തിയതോടെ വിപണിയിലേക്ക് കൂടുതൽ തേങ്ങ എത്തി. പച്ചത്തേങ്ങ വില കിലോഗ്രാമിന് 80-85 ൽനിന്ന് 40-45 രൂപയിലേക്ക് കുറഞ്ഞു. ഉണക്കത്തേങ്ങ വില 52 രൂപയായി. കൊപ്രയ്ക്ക് 150 രൂപയിൽ താഴെയായി. എട്ടുമാസത്തിനിടെ പച്ച തേങ്ങയ്ക്ക് 40 രൂപ വരെ കുറഞ്ഞു.
വെളിച്ചെണ്ണമില്ലുകൾ ഏറെയുള്ള തമിഴ്‌നാട്ടിലെ കാങ്കയത്ത്, മില്ലുടമകൾ വില താഴുന്നതുകണ്ട് കൂടിയതോതിൽ സ്റ്റോക്ക് വിറ്റഴിച്ചിരുന്നു. വരുംദിവസങ്ങളിൽ വില ഇനിയും താഴ്ന്നക്കുമെന്നാണ് സംസ്ഥാനത്തെ മില്ലുടമകൾ പറയുന്നത്.
രാജ്യത്ത് തേങ്ങ ഉത്പാദനത്തിൽ മുന്നിലുള്ളത് തമിഴ്‌നാടും കർണാടകയുമാണ്. കേരളത്തിൽ തെങ്ങുകളുടെ എണ്ണം ഓരോ വർഷം കഴിയുന്തോറും കുറഞ്ഞു വരികയാണ്. തിരുവമ്പാടി, വടകര, പേരാമ്പ്ര, കണ്ണൂർ ഭാഗങ്ങളിലാണ് കേരളത്തിൽ കൃഷി കൂടുതലുള്ളത്.ഇവിടങ്ങളിൽ നിന്നുള്ള തേങ്ങ തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാപാരികൾ ശേഖരിച്ച് അങ്ങോട്ട് കൊണ്ടുപോകുകയാണ്. തമിഴ്‌നാട്ടിൽ കൊപ്രയാക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾക്ക് കൂലി തീരെ കുറവാണ്. മാത്രമല്ല കൂടുതൽ മൂല്യവർധിത ഉത്പന്നങ്ങളും ഇവർ തേങ്ങയിൽ നിന്ന് നിർമിക്കുന്നുണ്ട്. ഇതും കേരള തേങ്ങ അതിർത്തി കടക്കാൻ കാരണമാകുന്നുണ്ട്.
രാജ്യത്ത് തേങ്ങ ഉത്പാദനത്തിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് കേരളം. 2017-18 സാമ്പത്തികവർഷം 845.2 കോടി തേങ്ങയാണ് കേരളത്തിന് ഉത്പാദിപ്പിക്കാനായത്. എന്നാൽ ഓരോ വർഷവും ഉത്പാദനം കുറയുന്നതിനാണ് പിന്നീടുള്ള വർഷങ്ങൾ സാക്ഷ്യംവഹിച്ചത്. 2023-24 വർഷത്തെ ഉത്പാദനം 564.7 കോടിയിൽ ഒതുങ്ങുന്നു. കേവലം L അഞ്ചുവർഷം കൊണ്ട് 300 കോടിക്കടുത്താണ് ഉത്പാദനത്തിലുണ്ടായ കുറവ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top