വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഉപഭോക്താക്കൾക്ക് ഇനി മുതൽ പാചക വാതക സബ്‌സിഡി ലഭിക്കില്ല. ആദായനികുതി വകുപ്പിന്റെ രേഖകൾ പ്രകാരം ഉപഭോക്താവിനോ കുടുംബാംഗങ്ങൾക്കോ 10 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുണ്ടെന്ന് കണ്ടെത്തിയാൽ സബ്‌സിഡി ആനുകൂല്യം റദ്ദാക്കുമെന്ന മുന്നറിയിപ്പുമായി എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് മൊബൈൽ സന്ദേശങ്ങൾ അയച്ചു തുടങ്ങി. അർഹതയില്ലാത്തവർ സബ്‌സിഡി ആനുകൂല്യങ്ങളിൽ നിന്ന് പുറത്തുപോകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി.
വാർഷിക വരുമാനം 10 ലക്ഷത്തിന് മുകളിലുള്ളവർക്ക് പാചക വാതക സബ്‌സിഡി നിർത്തലാക്കുന്നു


