കൊത്തായിമുക്ക് മുതൽ പെരുമ്പ വരെയുള്ള ദേശീയപാതയോരത്ത് അപകടഭീഷണിയായ മഴമരങ്ങൾ മുറിച്ചുനീക്കുന്നു; പകരം നട്ടുപിടിപ്പിക്കുക പത്തിരട്ടി തൈകൾ
പയ്യന്നൂർ: കൊത്തായിമുക്ക് മുതൽ പെരുമ്പ വരെയുള്ള ദേശീയപാതയോരത്ത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന മഴമരങ്ങൾ മുറിച്ചുമാറ്റാൻ തീരുമാനം. കാലവർഷം മുന്നിൽക്കണ്ട് അപകടസാധ്യത ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വരാനിരിക്കുന്ന ഞായറാഴ്ച മുതൽ മരങ്ങൾ മുറിച്ചുതുടങ്ങും. മരങ്ങൾ മുറിച്ചുമാറ്റുന്നതിലൂടെയുണ്ടാകുന്ന പരിസ്ഥിതി ആഘാതം പരിഹരിക്കാൻ വിപുലമായ പദ്ധതിയും അധികൃതർ വിഭാവനം ചെയ്തിട്ടുണ്ട്. മുറിച്ചുനീക്കുന്ന ഓരോ മരത്തിനും പകരം 10 പുതിയ മരത്തൈകൾ വീതം പൊതുസ്ഥലങ്ങളിൽ നട്ടുപിടിപ്പിക്കും. ഈ തൈകൾ വെറുതെ നട്ടുപിടിപ്പിക്കുക മാത്രമല്ല, അവ അടുത്ത അഞ്ചു വർഷത്തേക്ക് കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് […]









