കൊല്ലം : സ്ത്രീകളെ കാണാതാകുന്നതിൽ കേരളത്തിൽ മുന്നിൽ കൊല്ലം ജില്ല. ഒരുമാസം ശരാശരി 70 മുതൽ 90 സ്ത്രീകളെയും പെൺകുട്ടികളെയുമാണ് ജില്ലയിൽ നിന്നു കാണാതാകുന്നത്. ഒരു വർഷം 900 പേരെയാണ് കൊല്ലത്ത് നിന്ന് കാണാതാകുന്നത്. ഇവരിൽ 90 ശതമാനം പേരെയും പിന്നീട് കണ്ടെത്തുന്നുണ്ട്.
അഞ്ചു മുതൽ എട്ടു ശതമാനം പേരെ കണ്ടെത്താനാകുന്നില്ല. അതായത് പ്രതിവർഷം കാണാതാകുന്ന സ്ത്രീകളിൽ 45 മുതൽ 72 വരെ പേർ തിരിച്ചു വരുന്നില്ല. ഇതുപ്രകാരം 10 വർഷത്തെ കണക്കെടുത്താൽ കൊല്ലം ജില്ലയിൽ നി ന്നും കാണാതായ സ്ത്രീകളിൽ തിരിച്ചുവരാത്തവർ 500ന് മുകളിലാണ്. തിരിച്ചുവ രാത്ത ഭൂരിഭാഗവും 18 നും 35നും വയസിനു മധ്യേപ്രായമുള്ളവരാണ്. കൂടാതെ സ്വ യം ജീവനൊടുക്കുന്നതിലും കൊല്ലം ജില്ല മുന്നിലാണ്.
സ്ത്രീകളെ കാണാതാകുന്നതിൽ കേരളത്തിൽ മുന്നിൽ കൊല്ലം


