ന്യൂഡൽഹി: സി.ബി.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 ശതമാനമാണ് ഇത്തവണത്തെ വിജയം. കേരളം, ലക്ഷദ്വീപ് ഉൾപ്പെടുന്ന തിരുവനന്തപുരം മേഖല 95.62 ശതമാനം വിജയത്തോടെ ഒന്നാംസ്ഥാനത്തെത്തി.
ഈ വർഷം ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ നടന്ന പരീക്ഷയിൽ ആകെ 18,59, 551 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 10.2 ലക്ഷം ആൺകുട്ടികളും 8.3ലക്ഷം പെൺകുട്ടികളും ഉൾപ്പെടും.
cbse.gov.in, results.cbse.nic.in എന്നീ വെബ്സൈറ്റുകളിലൂടെ വിദ്യാർഥികൾക് ഫലമറിയാം. കൂടാതെ ഡിജിലോക്കർ, ഉമാങ് ആപ് വഴിയും എസ്.എം.എസ് സംവിധാനത്തിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. ഇൻ്റർനെറ്റ് സൗകര്യം പരിമിതമായ സ്ഥലങ്ങളിലുള്ളവർക്കായി ഐ.വി.ആർ.എസ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
സി.ബി.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 85.20 ശതമാനം


