ചെന്നൈ: ചിറകിൽ തീ കണ്ടതിനെത്തുടർന്ന് എത്തിഹാദ് എയർവെയ്സിന്റെ ചെന്നൈ-അബുദാബി വിമാനം റദ്ദാക്കി. വിമാനം പുറപ്പെടാൻ തയാറെടുക്കുന്നതിനിടെയാണ് സംഭവം പൈലറ്റുമാരുടെ ശ്രദ്ധയിൽ പെട്ടത്. 280 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയെന്നും ആർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കുകയും വിമാനം റദ്ദാക്കുകയും ചെയ്തു
ചിറകിൽ തീ; എത്തിഹാദ് എയർവെയ്സിന്റെ ചെന്നൈ-അബുദാബി വിമാനം റദ്ദാക്കി


