ട്രെയിനിൽ സൗഹൃദം നടിച്ച് മൊബൈൽ ഫോൺ കവർന്ന പ്രതി കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: ട്രെയിൻ യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തിക്കൊണ്ട്, സഹയാത്രികരുമായി സൗഹൃദം നടിച്ച് മൊബൈൽ ഫോൺ കവർന്ന പ്രതിയെ കണ്ണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. പഴയങ്ങാടി വെങ്ങര സ്വദേശി പി.വി. വിജുവിനെയാണ് പോലീസ് പിടികൂടിയത്. കാസർകോട് മുള്ളിയാർ സ്വദേശിയുടെ മൊബൈൽ ഫോണാണ് പ്രതി കവർന്നത്. യാത്രക്കാരനുമായി ട്രെയിനിൽ വെച്ച് പരിചയം സ്ഥാപിച്ച ശേഷം വിജു ഫോൺ തട്ടിയെടുക്കുകയായിരുന്നു. കവർച്ച ചെയ്ത ഫോണുമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ പ്രതിയെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തുകയും തുടർന്ന് റെയിൽവേ പോലീസ് പിടികൂടുകയുമായിരുന്നു. […]

ട്രെയിനിൽ സൗഹൃദം നടിച്ച് മൊബൈൽ ഫോൺ കവർന്ന പ്രതി കണ്ണൂരിൽ പിടിയിൽ Read More »

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒമ്പത് വയസുകാരൻ മരിച്ചു

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒമ്പതുവയസുകാരൻ മരിച്ചു. ബേഡകം സ്വദേശി അഷ്റഫ്- ബുഷറ ദമ്പതികളുടെ മകൻ ഇയാസാണ് മരിച്ചത്. ഉദര സംബബന്ധമായ അസുഖത്തെ തുടർന്നാണ് കുട്ടിക്ക് ശസ്ത്രിക്രിയ നടത്തിയത്. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. മരണശേഷമാണ് വിവരം അറിയിച്ചതെന്നും ബന്ധുക്കൾ പ്രതികരിച്ചു. ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒമ്പത് വയസുകാരൻ മരിച്ചു Read More »

വെള്ളം ചോദിച്ചെത്തിയ യുവാവ് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സ്വർണമാല കവർന്നു

കണ്ണൂർ വെള്ളം ചോദിച്ചെത്തിയ യുവാവ് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സ്വർണമാല കവർന്നു. പൂമംഗലം പറവളത്തെ കോളിയോടൻ കല്യാണിയുടെ (80) മാലയാണ് മുഖം മറച്ചെത്തിയ ആൾ കവർന്നത്. അടുത്ത വീട്ടിൽ താമസിക്കുന്നവരെ അന്വേഷിച്ച് എത്തിയതാണെന്ന നിലയിലാണ് മോഷ്‌ടാവ് വയോധികയെ സമീപിക്കുന്നത്. തുടർന്ന് ഇയാൾ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളം കുടിച്ച ശേഷം കല്യാണിയുടെ കഴുത്തിൽ കിടന്ന ഒരു പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് ഓടുകയായിരുന്നു. ചൊവ്വാഴ്‌ച രാത്രി എട്ടരയോടെയാണ് സംഭവം. നാട്ടുകാരും പൊലീസും സ്‌ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും

വെള്ളം ചോദിച്ചെത്തിയ യുവാവ് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സ്വർണമാല കവർന്നു Read More »

സംസ്ഥാനത്ത് വീണ്ടും പനിമരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനിമരണം റിപോർട്ട് ചെയ്തു. കൊല്ലം ജില്ലയിലെ ഏരൂർ വിളക്കുപാറ ആയിരുനെല്ലൂർ ഷാജി ഭവനിൽ എലിസബത്ത് (38) ആണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന എലിസബത്ത് കഴിഞ്ഞ ദിവസങ്ങളായി പനിയെ തുടർന്ന് ചികിൽസയിലായിരുന്നു. ആദ്യം ഇടമണിലെ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലും ചികിൽസ തേടിയെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ചികിൽസയ്ക്കിടെ മരണപ്പെട്ടു. സംഭവത്തിൽ ഏരൂർ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം

സംസ്ഥാനത്ത് വീണ്ടും പനിമരണം Read More »

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. രാത്രി ഏഴ് മണിക്ക് ശേഷം 15 മിനുറ്റ് മുതൽ അര മണിക്കൂർ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി എത്തിക്കാനാണ് സർക്കാർ ശ്രമം. വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതൽ 500 മെഗാ വാട്ട് വരെയാണ് വർധിച്ചിരിക്കുന്നത്. പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്നാണ് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞത്. മഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു Read More »

പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് ഒരു മാസം വൻ വിജയമാക്കി സ്ത്രീ യാത്രക്കാർ വഴിമുട്ടി പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും

തിരുവനന്തപുരം• യുഡിഎഫ് സർക്കാരിൻ്റെ ഇന്ദിരാ ഗാരൻ്റികളിലൊന്നായ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ‘പ്രിയദർശിനി’ ആരംഭിച്ചിട്ട് നാളെ ഒരു മാസം തികയും. പദ്ധതി പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്നാണു വിലയിരുത്തൽ. 5 ലക്ഷം വനിതാ യാത്രക്കാരാണു അധികമായി കെഎസ്ആർടിസിയിൽ എത്തിയത്. പ്രതിദിനം രണ്ടരക്കോടി രൂപയുടെ സൗജന്യ ടിക്കറ്റുകളെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും ചില ദിവസങ്ങളിൽ 3 കോടി രൂപ വരെയാകുന്നുണ്ട്. ആകെ യാത്രക്കാരിൽ സ്ത്രീ യാത്രക്കാർ മുൻപു 40 മുതൽ 50 % വരെയായിരുന്നെങ്കിൽ ഇപ്പോൾ 60% ആയി ഉയർന്നു. ഇരുചക്രവാഹനങ്ങളിൽ ജോലി

പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് ഒരു മാസം വൻ വിജയമാക്കി സ്ത്രീ യാത്രക്കാർ വഴിമുട്ടി പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും Read More »

യുവാവിനെ കഴുത്തറുത്തു കൊന്നു; സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ: അതിഥി തൊഴിലാളിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളിമുറിയിൽ തള്ളി. പൂപ്പറമ്പിൽ താമസിക്കുന്ന അസം സ്വദേശിയായ ഫിലിപ്പ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഫിലിപ്പിൻ്റെ സഹോദരി ഭർത്താവ് രമേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിട നിർമ്മാണ തൊഴിലാളികളായാണ് അസം സ്വദേശികളായ ഫിലിപും സഹോദരി ഭർത്താവായ രമേശനും കണ്ണൂരിലെത്തിയത്. ഇരുവരും തമ്മിൽ നേരത്തെ തന്നെ കുടുംബപ്രശ്‌നങ്ങൾ ഉള്ളതായി പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഇരുവരും മദ്യലഹരിയിൽ തർക്കമുണ്ടാവുകയും ഫിലിപ്പിനെ രമേശൻ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കുളിമുറിയിൽ തളളിയ നിലയിലാണ് കണ്ടെത്തിയതെന്നു

യുവാവിനെ കഴുത്തറുത്തു കൊന്നു; സഹോദരി ഭർത്താവ് കസ്റ്റഡിയിൽ Read More »

റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി; ആളുകളെ ഒഴിപ്പിച്ചു, രക്ഷാപ്രവർത്തനം

തിരുവനന്തപുരം റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ചയുണ്ടായത് ആശങ്കയായി. കുമാരപുരം പൂന്തി റോഡ് നിർമാണത്തിന്റെ ഭാഗമായി റോഡിൻ്റെ വശങ്ങൾ ജെസിബി ഉപയോഗിച്ച് കുഴിക്കുന്നതിനിടെയാണ് പൈപ്പ് ലൈൻ പൊട്ടിയത്. അഗ്‌നിശമന സേന സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഈ ഭാഗത്തേക്കുള്ള വാൽവുകൾ എല്ലാം അടച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. വാതക ചോർച്ചയെ തുടർന്ന് ആളുകളെ സ്‌ഥലത്ത് നിന്ന് ഒഴിപ്പിച്ചു. കിംസ് ആശുപത്രിക്ക് മുന്നിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. നിലവിൽ പൈപ്പ് മാറ്റി വാതകച്ചോർച്ച നിയന്ത്രിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി; ആളുകളെ ഒഴിപ്പിച്ചു, രക്ഷാപ്രവർത്തനം Read More »

ലൈഫ് മിഷൻ കോഴ കേസ്; സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കേസിൽ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്ത് വിജിലൻസ്. സ്വപ്‌ന സുരേഷ് വിജിലൻസിന് മുന്നിൽ ഹാജരായി. ചോദ്യംചെയ്യൽ ഒരു മണിക്കൂറിലേറെ നീണ്ടു. കേസന്വേഷണത്തിന്റെ ഭാഗമായി എത്തിയതാണ് എന്നും കൂടുതൽ ഒന്നും പറയാനില്ലെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു. ലൈഫ് മിഷൻ കോഴ കേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന സുരേഷ്. ലൈഫ് മിഷൻ അഴിമതിയിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് വിജിലൻസ്. അതിന്റെ ഭാഗമായാണ് പ്രതികളെ ഒന്നുകൂടി വിളിച്ച് ചോദ്യംചെയ്യുന്നത്. മുട്ടത്തറയിലുളള വിജിലൻസ് ഓഫീസിൽ വെച്ചായിരുന്നു ചോദ്യംചെയ്യൽ.

ലൈഫ് മിഷൻ കോഴ കേസ്; സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു Read More »

കൂടത്തായി കേസ്; ബിരുദധാരിയാകാൻ ജോളി.. ജയിലിൽ ഇരുന്ന് പരീക്ഷ

കൂടത്തായി കൊലക്കേസിലെ ഒന്നാം പ്രതി ജോളി ജോസഫ് പരീക്ഷാ തിരക്കിലാണ്. കോഴിക്കോട് സബ് ജയിലിൽ വിചാരണാ തടവുകാരിയായി കഴിയുകയായിരുന്ന ജോളി പരീക്ഷയ്ക്കായി കണ്ണൂർ വനിതാ ജയിലിലെത്തി. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ബി.എ ഹിസ്‌റ്ററി പരീക്ഷയാണ് ജോളി എഴുതിക്കൊണ്ടിരിക്കുന്നത്. രണ്ടാം വർഷ വിദ്യാർഥിയാണ്. എട്ട് പേപ്പറുകളിൽ ആറെണ്ണം കഴിഞ്ഞു. പരീക്ഷ അവസാനിക്കുംവരെ കണ്ണൂർ വനിതാ ജയിലിൽ ജോളി തുടരും. ഇതിനു ശേഷം കോഴിക്കോടേക്ക് കൊണ്ടുപോകും. പ്രത്യേക സുരക്ഷയിലാണ് ജോളിയെ കണ്ണൂരിലെത്തിച്ചത്. നേരത്തെ പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമായിരുന്നു ജോളിയുടെ

കൂടത്തായി കേസ്; ബിരുദധാരിയാകാൻ ജോളി.. ജയിലിൽ ഇരുന്ന് പരീക്ഷ Read More »

Scroll to Top