ട്രെയിനിൽ സൗഹൃദം നടിച്ച് മൊബൈൽ ഫോൺ കവർന്ന പ്രതി കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: ട്രെയിൻ യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തിക്കൊണ്ട്, സഹയാത്രികരുമായി സൗഹൃദം നടിച്ച് മൊബൈൽ ഫോൺ കവർന്ന പ്രതിയെ കണ്ണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. പഴയങ്ങാടി വെങ്ങര സ്വദേശി പി.വി. വിജുവിനെയാണ് പോലീസ് പിടികൂടിയത്.

കാസർകോട് മുള്ളിയാർ സ്വദേശിയുടെ മൊബൈൽ ഫോണാണ് പ്രതി കവർന്നത്. യാത്രക്കാരനുമായി ട്രെയിനിൽ വെച്ച് പരിചയം സ്ഥാപിച്ച ശേഷം വിജു ഫോൺ തട്ടിയെടുക്കുകയായിരുന്നു. കവർച്ച ചെയ്ത ഫോണുമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ പ്രതിയെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തുകയും തുടർന്ന് റെയിൽവേ പോലീസ് പിടികൂടുകയുമായിരുന്നു.

ജി.ആർ.പി. എസ്.ഐ. മനോജ്, ഇന്റലിജൻസിലെ സിനോജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് കൺട്രോൾ റൂമിന്റെ സഹായത്തോടെ പ്രതിയെ വലയിലാക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടനടപടികൾ സ്വീകരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top