കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒമ്പതുവയസുകാരൻ മരിച്ചു. ബേഡകം സ്വദേശി അഷ്റഫ്- ബുഷറ ദമ്പതികളുടെ മകൻ ഇയാസാണ് മരിച്ചത്. ഉദര സംബബന്ധമായ അസുഖത്തെ തുടർന്നാണ് കുട്ടിക്ക് ശസ്ത്രിക്രിയ നടത്തിയത്. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. മരണശേഷമാണ് വിവരം അറിയിച്ചതെന്നും ബന്ധുക്കൾ പ്രതികരിച്ചു. ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒമ്പത് വയസുകാരൻ മരിച്ചു


