തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനിമരണം റിപോർട്ട് ചെയ്തു. കൊല്ലം ജില്ലയിലെ ഏരൂർ വിളക്കുപാറ ആയിരുനെല്ലൂർ ഷാജി ഭവനിൽ എലിസബത്ത് (38) ആണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന എലിസബത്ത് കഴിഞ്ഞ ദിവസങ്ങളായി പനിയെ തുടർന്ന് ചികിൽസയിലായിരുന്നു. ആദ്യം ഇടമണിലെ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലും ചികിൽസ തേടിയെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ചികിൽസയ്ക്കിടെ മരണപ്പെട്ടു.
സംഭവത്തിൽ ഏരൂർ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പനിക്ക് പിന്നാലെയുണ്ടായ അണുബാധയാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാനത്ത് വീണ്ടും പനിമരണം


