സീബ്രാലൈനിൽ ലോറിയിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിക്ക് 33.4 ലക്ഷം നഷ്ടപരിഹാരം; തലശ്ശേരി എം.എ.സി.ടി കോടതി വിധി

തലശ്ശേരി: സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിക്ക് 33.4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തലശ്ശേരി എം.എ.സി.ടി കോടതി വിധിച്ചു. ജഡ്‌ജി ടി.കെ. നിർമലയാണ് വിധി പ്രസ്‌താവിച്ചത്‌. ഇരിട്ടി പായം മണിമല വീട്ടിൽ അഭിനന്ദ് സണ്ണി മാത്യു (25)വിനാണ് നഷ്ടപരിഹാരം ലഭിക്കുക. സംഭവസമയത്ത് മദ്രാസ് ക്രിസ്‌ത്യൻ കോളേജിലെ ഒന്നാംവർഷ ബി.എസ്.ഡബ്യു. വിദ്യാർഥിയായിരുന്നു അഭിനന്ദ്. 2019 ഡിസംബർ 5-നാണ് അപകടം നടന്നത്. കോളേജിന് മുൻവശത്തെ സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് ലോറി ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ […]

സീബ്രാലൈനിൽ ലോറിയിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിക്ക് 33.4 ലക്ഷം നഷ്ടപരിഹാരം; തലശ്ശേരി എം.എ.സി.ടി കോടതി വിധി Read More »

തെങ്ങ് കയറ്റുന്നതിനിടെ കണ്ണൂരിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

കണ്ണൂർ :കണ്ണൂരിൽതെങ്ങ് കയറ്റുന്നതിനിടെ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടുന്നതിനായി സജി തെങ്ങിൽ കയറിയതായിരുന്നു. ഈ സമയത്താണ് കടന്നൽ കൂട്ടത്തിൽ നിന്ന് കുത്തേറ്റത്. കടന്നലുകളുടെ കുത്തേറ്റ സജി ഗുരുതരാവസ്ഥയിലായി. വിവരം അറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തി സജിയെ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചു.ആദ്യം പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, നില അതീവ ഗുരുതരമായതിനെ തുടർന്ന് കണ്ണൂരിലെ എകെജി ആശുപത്രിയിലേക്ക്

തെങ്ങ് കയറ്റുന്നതിനിടെ കണ്ണൂരിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു Read More »

സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കും; സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ

സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിലാണ് നിലപാട് അറിയിച്ചത്. കമ്മിറ്റി ശിപാർശ ചെയ്യുന്ന പ്രകാരം സ്കൂ‌ളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പഠിപ്പിക്കും. കോടതി അനുമതി ലഭിച്ചാൽ ഉടൻ നടപ്പിലാക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയിൽ പറഞ്ഞു. രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. (Comprehensive sex education)ജസ്റ്റിസ് ബി വി നാഗരത്ന, ആർ മഹാദേവൻ എന്നിവടങ്ങിയ ബെഞ്ചിന് മുൻപാകെ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയാണ് ഗവൺമെൻ്റ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട്

സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കും; സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ Read More »

ആശ്വസിക്കേണ്ട, വരും പഴയ പിഴ: ഇന്റർനെറ്റ് തിരികെ വന്നതോടെ ക്യാമറകൾ പണി തുടങ്ങി; കെട്ടിക്കിടക്കുന്ന ദൃശ്യങ്ങൾ ആദ്യം വരും

കാക്കനാട് കുടിശിക മൂലം ഇന്റർനെറ്റ് വിഛേദിച്ചതോടെ ദൃശ്യങ്ങൾ അയയ്ക്കുന്നത് നിർത്തിയിരുന്ന റോഡിലെ ക്യാമറകൾ വീണ്ടും ജോലി തുടങ്ങി. ഗതാഗത നിയമ ലംഘന ദൃശ്യങ്ങൾ ഇന്നലെ മുതൽ കലക്ടറേറ്റിലെ ആർടിഒ കൺട്രോൾ റൂമിൽ എത്തുന്നുണ്ട്. ജില്ലയിലെ റോഡുകളിൽ മോട്ടർ വാഹന വകുപ്പ് സ്‌ഥാപിച്ചിരുന്ന ക്യാമറകളിൽ നിന്ന് കഴിഞ്ഞ 29 മുതൽ റോഡിലെ ദൃശ്യങ്ങളൊന്നും കൺട്രോൾ റൂമിൽ ലഭിച്ചിരുന്നില്ല. ക്യാമറകളുടെ ചുമതലക്കാരായ കെൽട്രോൺ കുടിശിക നൽകാത്തതിനാൽ ജിയോ കമ്പനി ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചതാണ് കാരണം. സർക്കാരാണ് കെൽട്രോണിനു പണം നൽകേണ്ടിയിരുന്നത്.

ആശ്വസിക്കേണ്ട, വരും പഴയ പിഴ: ഇന്റർനെറ്റ് തിരികെ വന്നതോടെ ക്യാമറകൾ പണി തുടങ്ങി; കെട്ടിക്കിടക്കുന്ന ദൃശ്യങ്ങൾ ആദ്യം വരും Read More »

തർക്കത്തിനിടെ പിടിച്ചുതള്ളി; റോഡിൽ തലയിടിച്ച് വീണയാൾ മരിച്ചു

മലപ്പുറം: തർക്കത്തിനിടെ റോഡിൽ തലയിടിച്ച് വീണ് പരിക്കേറ്റയാൾ മരിച്ചു. മുന്നിയൂർ കുന്നത്തുപറമ്പ് സ്വദേശി ഫൈസൽ (52) ആണ് മരിച്ചത്. സംഭവത്തിൽ കുന്നത്തുപറമ്പ് സ്വദേശിയായ മാളിയേക്കൽ ലത്തീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാക്ക് തർക്കത്തിനി് ലത്തീഫ് ഫൈസലിനെ പിടിച്ചു തള്ളുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ ഫൈസലിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്.

തർക്കത്തിനിടെ പിടിച്ചുതള്ളി; റോഡിൽ തലയിടിച്ച് വീണയാൾ മരിച്ചു Read More »

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

കണ്ണൂർ: കണ്ണാടിപ്പറമ്പിൽ ഒരേ രാത്രിയിൽ നാല് കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17-കാരനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെയാണ് 17 കാരൻ മോഷണ പരമ്പര നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കണ്ണാടിപ്പറമ്പിലെ വ്യാപാര സ്ഥാപനങ്ങളിലായിരുന്നു കവർച്ച. കടകളുടെ ചുമർ കുത്തിത്തുറന്നാണ് അകത്ത് കടന്നത്. പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കവർച്ച ചെയ്യാനായിരുന്നു ശ്രമം. പുലർച്ചെയോടെ നാട്ടുകാർക്ക് സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.പിടിയിലായ 17-കാരൻ അടുത്തിടെയാണ് തലശ്ശേരി ജുവനൈൽ

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ Read More »

കണ്ഠരര് ബ്രഹ്‌മദത്തൻ ശബരിമല തന്ത്രി ആകും; ദേവസ്വം ബോർഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

പത്തനംതിട്ട: കണ്ഠരര് രാജീവരുടെ മകൻ കണ്‌ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് റിപ്പോർട്ട്. നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാൻ ദേവസ്വം ബോർഡിൽ ഭൂരിപക്ഷ അഭിപ്രായമുയർന്നെന്നും വിവരമുണ്ട്. ബോർഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും. താഴമൺ കുടുംബത്തെ മാറ്റേണ്ട സാഹചര്യം ഇല്ലെന്നും കോടതിയെ അറിയിക്കാനാണ് ബോർഡ് നീക്കം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയത്തിൻ അന്തിമ തീരുമാനമെടുക്കുക. ശബരിമല തന്ത്രിയാകാൻ ബ്രഹ്‌മദത്തൻ യോഗ്യൻ അണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർഅതേസമയം തന്ത്രി ആരാകണം എന്ന

കണ്ഠരര് ബ്രഹ്‌മദത്തൻ ശബരിമല തന്ത്രി ആകും; ദേവസ്വം ബോർഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും Read More »

ഡോ. അനിൽ മേനോന്റെ ബഹിരാകാശ യാത്ര ഇന്ന്

ന്യൂയോർക്ക് ബഹിരാകാശം താണ്ടുന്ന, രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാൻ യുഎസ് സ്പേസ് ഫോഴ്സ് കേണൽ ഡോ. അനിൽ മേനോൻ ഇന്നു രാത്രി ഇന്ത്യൻസമയം 8.17നു യാത്ര തിരിക്കും. കസഖ്‌സ്‌ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് റോസ്കോസ്മോസ് സോയൂസ് എംഎസ്-29 ദൗത്യത്തിന്റെ ഭാഗമായാണു യാത്ര. സോയൂസ് 2.1 എ റോക്കറ്റിലാണു പേടകത്തെ വിക്ഷേപിക്കുന്നത്. റഷ്യക്കാരായ പോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിന് ഒപ്പമുണ്ട്.

ഡോ. അനിൽ മേനോന്റെ ബഹിരാകാശ യാത്ര ഇന്ന് Read More »

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണം. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരില്‍ ആറ് പേര്‍ ഇന്ത്യക്കാരാണ്. രണ്ട് പേര്‍ ഉക്രേനിയന്‍ പൗരന്മാര്‍ക്കും പരുക്കേറ്റു. രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. മൊംബാസ, അല്‍ ബഹിയ എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു Read More »

സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യം, ഡീസൽ സബ്‌സിഡി, കൺസെഷൻ…ഗതാഗത മന്ത്രിയുമായി ചർച്ച നടത്തി സ്വകാര്യ ബസുടമകൾ

സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച്, ടിക്കറ്റിൻ്റെ പണം സർക്കാര് നൽകണം എന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. തിരുവനന്തപുരം: സ്വകാര്യ ബസ് മേഖലയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ ബസ് ഉടമകളുമായി ചർച്ച നടത്തി. തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമീഷണറുടെ ഓഫീസിലായിരുന്നു ചർച്ച. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് സർവീസ് വൻ നഷ്ടത്തിലായെന്ന ബസുടകമളുടെ പരാതിയെ തുടർന്നാണ് നടപടി. സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച്, ടിക്കറ്റിൻ്റെ പണം സർക്കാര് നൽകണം

സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യം, ഡീസൽ സബ്‌സിഡി, കൺസെഷൻ…ഗതാഗത മന്ത്രിയുമായി ചർച്ച നടത്തി സ്വകാര്യ ബസുടമകൾ Read More »

Scroll to Top