തെങ്ങ് കയറ്റുന്നതിനിടെ കണ്ണൂരിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

കണ്ണൂർ :കണ്ണൂരിൽതെങ്ങ് കയറ്റുന്നതിനിടെ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടുന്നതിനായി സജി തെങ്ങിൽ കയറിയതായിരുന്നു. ഈ സമയത്താണ് കടന്നൽ കൂട്ടത്തിൽ നിന്ന് കുത്തേറ്റത്. കടന്നലുകളുടെ കുത്തേറ്റ സജി ഗുരുതരാവസ്ഥയിലായി. വിവരം അറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തി സജിയെ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചു.ആദ്യം പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, നില അതീവ ഗുരുതരമായതിനെ തുടർന്ന് കണ്ണൂരിലെ എകെജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഇന്ന് സജി മരണത്തിന് കീഴടങ്ങി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top