പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ വി മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. സ്‌കൂളിലെ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥി പീഡനവിവരം വെളിപ്പെടുത്തിയത്. സ്‌കൂളിന് സമീപത്തും മറ്റൊരു പെൺകുട്ടിയുടെ വീട്ടിൽ വെച്ചും പീഡിപ്പിച്ചതായാണ് വിദ്യാർത്ഥിനി പറയുന്നത്.സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. അതിൽ ഒരാൾ പെൺകുട്ടിയാണ്. അഞ്ച് പേർ തന്നെ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. ആറാമത്തെയാളുടെ വീട്ടിൽ വെച്ചും […]

പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു Read More »

സംസ്ഥാനത്ത് കുതിച്ചുയർന്ന് കോഴിത്തീറ്റ വില; കോഴിക്കുഞ്ഞുങ്ങൾക്കും വില കൂടി

കൊച്ചി: സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുതിച്ചുയരുന്നു. 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 500 രൂപയോളമാണ് കൂടിയത്. അസംസ്‌കൃത വസ്തു‌ക്കളായ ചോളം, സോയ എന്നിവയുടെ ലഭ്യതക്കുറവാണ് കാലിത്തീറ്റയുടെ വിലക്കയറ്റത്തിന് കാരണം. ഇതോടെ കോഴിവളർത്തൽ കർഷകർ പ്രതിസന്ധിയിലായി.കോഴിക്കുഞ്ഞുങ്ങളുടെ വില ഇരട്ടിയോളമായി വർദ്ധിച്ചതും കർഷകർക്ക് തിരിച്ചടിയാണ്. ഇതോടെ ഓണം സീസണിൽ കോഴിയിറച്ചി വിലയും ഉയരും. വിലനിയന്ത്രണത്തിന് സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്നാണ് സംഘടനകളുടെ ആവശ്യം.അതേസമയം, സംസ്ഥാനത്ത് പച്ചക്കറിവിലയും കുതിച്ചുയരുകയാണ്. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയ്ക്കാണ് വിലക്കയറ്റം.

സംസ്ഥാനത്ത് കുതിച്ചുയർന്ന് കോഴിത്തീറ്റ വില; കോഴിക്കുഞ്ഞുങ്ങൾക്കും വില കൂടി Read More »

സർവീസ് നഷ്ടത്തിൽ; തിങ്കളാഴ്‌ച കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ പണിമുടക്കും

കാസർകോട്: ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്‌ച പണിമുടക്കും. പ്രിയദർശിനി സൗജന്യ യാത്ര തുടങ്ങിയതോടെ സ്വകാര്യ ബസുകൾ നഷ്ടത്തിലായ സാഹചര്യത്തിലാണിത് സൂചനാ പണിമുടക്ക് നടത്തുന്നതെന്ന് സംയുക്ത ട്രേഡ് യൂനിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യയാത്ര അനുവദിച്ചുകൊണ്ടാണ് യുഡിഎഫ് സർക്കാർ പ്രിയദർശിനി പദ്ധതി നടപ്പാക്കിയത്. ദിവസം 3000 രൂപവരെ നഷ്ടം വരുന്നതായി ഉടമകൾ പറയുന്നു. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ സർക്കാരിന് മുന്നിൽ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

സർവീസ് നഷ്ടത്തിൽ; തിങ്കളാഴ്‌ച കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ പണിമുടക്കും Read More »

അമ്മ മരിച്ചതിന് പിന്നാലെ മകളെ പീഡിപ്പിച്ച് അച്ഛൻ; കേസെടുത്ത് പൊലീസ്; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിനാറ് വയസുകാരിയായ മകളെ അച്ഛൻ പീഡിപ്പിച്ചതായി പരാതി. സ്‌കൂളിൽ കൗൺസിലിങ്ങിനിടെ പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പിതാവിനെതിരെ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. കൊല്ലം ജില്ലയിലെ സ്കൂ‌ളിലായിരുന്നു വിദ്യാർത്ഥി പഠിച്ചിരുന്നത്. ഇവിടെവെച്ചു നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. വിദേശത്തായിരുന്നു പെൺകുട്ടിയും അമ്മയും അച്ഛനും താമസിച്ചിരുന്നത്. വിദേശത്തുവെച്ച് അമ്മ രോഗം ബാധിച്ച് മരിച്ചു. ഇതിന് ശേഷം പിതാവ് പീഡിപ്പിച്ചതായാണ് കുട്ടി വെളിപ്പെടുത്തിയത്. ആ

അമ്മ മരിച്ചതിന് പിന്നാലെ മകളെ പീഡിപ്പിച്ച് അച്ഛൻ; കേസെടുത്ത് പൊലീസ്; സംഭവം പത്തനംതിട്ടയിൽ Read More »

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; അറസ്റ്റിലായ മൂന്നു പ്രതികളെയും ജയിലിൽ അടച്ചു; ഒളിവിൽ പോയ പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളെന്നു സൂചന

കാസർകോട്: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളെയും ജയിലിലടച്ചു. കോട്ടിക്കുളം റെയിൽവെ സ്‌റ്റേഷനു സമീപത്തെ സാലി എന്ന മുഹമ്മദ് സാലിഹ് (29), പെരുമ്പള, കോളിയടുക്കത്തെ ഷെരീഫ് കടപ്പള്ളം എന്ന കെ പി ഷെരീഫ് (40), മൈലാട്ടി കൂട്ടപ്പുന്ന, കുറുക്കൻകുന്ന് സ്വദേശിയും നിലവിൽ തച്ചങ്ങാട്, അറബിപ്പള്ളിക്ക് സമീപത്തു താമസക്കാരനുമായ എ ടി മുഹമ്മദ് നൗഷാദ് (39) എന്നിവരെയാണ് ജയിലിൽ അടച്ചത്. പള്ളിക്കര പഞ്ചായത്തിൽ താമസക്കാരിയായ 17 കാരിയാണ് പീഡനത്തിനു ഇരയായത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; അറസ്റ്റിലായ മൂന്നു പ്രതികളെയും ജയിലിൽ അടച്ചു; ഒളിവിൽ പോയ പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളെന്നു സൂചന Read More »

ഉറങ്ങാൻ കിടന്ന വീട്ടമ്മ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന വീട്ടമ്മയെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എൻമകജെ പഞ്ചായത്തിലെ പെർള, നൽക്കയിലെ നാരായണൻ്റെ ഭാര്യ ലക്ഷ്‌മി എന്ന നളിനി (60)യാണ് മരിച്ചത്. ബദിഡയുക്ക, കിന്നിംഗാർ, ബീജതക്കട്ടയിലുള്ള മാതൃവീട്ടിനു സമീപത്തെ ഷെഡിലായിരുന്നു താമസം. ഇന്നലെ (വെള്ളി) രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്നുരാവിലെ കാണാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടയിലാണ് ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ബദിയഡുക്ക പൊലീസ് അസ്വാഭാവിക

ഉറങ്ങാൻ കിടന്ന വീട്ടമ്മ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ Read More »

മുൻഗണന റേഷൻ കാർഡുകളുടെ മാനദണ്ഡങ്ങളിൽ ഇളവ്; നിർദേശം നൽകി ഭക്ഷ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം: മുൻഗണന റേഷൻ കാർഡുകളുടെ മാനദണ്ഡങ്ങൾ പുതുക്കി നൽകാൻ സർക്കാർ നടപടി. സിവിൽ സപ്ലൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്. 1,200 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള വീടുകളെ പരിഗണിക്കണം. 800 സിസി വരെയുള്ള കാർ ഉൾപ്പെടെയുള്ള നാല് ചക്രവാഹനങ്ങളും പട്ടികയിൽ ഉൾപ്പെടുത്തണം. ഭൂമിയുണ്ടെങ്കിലും കൃഷിയോഗ്യമല്ലെങ്കിൽ ഇളവ് നൽകണമെന്ന് അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കും. ആദിവാസി – ഗോത്രവർഗ ഉന്നതികളിൽ സഞ്ചരിക്കുന്ന റേഷൻകട വഴി റേഷൻ ധാന്യം എത്തിച്ചുനൽകുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാനും

മുൻഗണന റേഷൻ കാർഡുകളുടെ മാനദണ്ഡങ്ങളിൽ ഇളവ്; നിർദേശം നൽകി ഭക്ഷ്യവകുപ്പ് മന്ത്രി Read More »

സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ചു; കാസർകോട്ടെ 23 കാരനെതിരെ വനിതാ പൊലീസ് പോക്ക്സോ കേസെടുത്തു

കാസർകോട്: സാമൂഹ്യമാധ്യമമായ സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 23കാരനെതിരെ കാസർകോട് വനിതാ പൊലീസ് കേസെടുത്തു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കാരനായ മുഹമ്മ് അൻസാർ എന്നയാൾക്കെതിരെയാണ് കേസെടുത്തത്. പരിചയത്തിലായതിന് ശേഷം പെൺകുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് സംഭവം പുറത്തായത്. പ്രതിയെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്ക. മറ്റൊരു സംഭവത്തിൽ 56കാരനെതിരെ ചീമേനി പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. സ്‌കൂളിൽ നിന്നു വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ മഴ

സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ചു; കാസർകോട്ടെ 23 കാരനെതിരെ വനിതാ പൊലീസ് പോക്ക്സോ കേസെടുത്തു Read More »

മഴ കനക്കുന്നു; ഇന്ന് 11 ജില്ലകളിൽ മുന്നറിയിപ്പ്, തൃശൂർ ജില്ലയ്ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലേർട്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം, കനത്ത മഴയെ തുടർന്ന് തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി നൽകിയിരിക്കുന്നത്. മുൻകൂട്ടി

മഴ കനക്കുന്നു; ഇന്ന് 11 ജില്ലകളിൽ മുന്നറിയിപ്പ്, തൃശൂർ ജില്ലയ്ക്ക് അവധി Read More »

മുണ്ടിനീര് വ്യാപനം: ആലപ്പുഴയിലെ സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് കലക്ടർ

ആലപ്പുഴ മുണ്ടിനീര് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിലെ തുമ്പോളി എസ്എൻവി എൽപി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ. സ്‌കൂളിലെ കുട്ടികൾക്കിടയിൽ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി. രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനായി ഇൻകുബേഷൻ കാലയളവായ 21 ദിവസം സ്കൂ‌ളിന് അവധി നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ജൂലൈ 1 മുതൽ 21 ദിവസത്തേക്ക് മുൻകാലപ്രാബല്യത്തോടെ അവധി അനുവദിച്ച് ജില്ലാ കലക്‌ടർ ഉത്തരവിട്ടത്.

മുണ്ടിനീര് വ്യാപനം: ആലപ്പുഴയിലെ സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് കലക്ടർ Read More »

Scroll to Top