വൃദ്ധസദനങ്ങൾ എന്ന പേര് ഇനിയില്ല; ‘സ്നേഹാലയം’ എന്നു മാറ്റി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്ന് മാറ്റി സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കി. ഇനി വൃദ്ധസദനങ്ങൾ എന്ന പേര് ഉണ്ടാകില്ല. മനുഷ്യാവകാശ കമ്മീഷൻ നിർദേശം കണക്കിലെടുത്താണ് നടപടി.ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എല്ലാ രേഖകളിലും പുതിയ പേര് രേഖപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. കൂടാതെ, ‘വൃദ്ധസദനം’ എന്ന പേര് പൊതുപ്രയോഗത്തിൽ നിന്നും ഒഴിവാക്കുന്നതിനായി ആവശ്യമായ ബോധവൽക്കരണം നൽകാനും കമ്മീഷൻ ഉത്തരവിട്ടു. നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന മറ്റ് രേഖകൾ എന്നിവയിലെല്ലാം പേരുമാറ്റം […]

വൃദ്ധസദനങ്ങൾ എന്ന പേര് ഇനിയില്ല; ‘സ്നേഹാലയം’ എന്നു മാറ്റി സർക്കാർ ഉത്തരവ് Read More »

ശബരിമലയിൽ മിൽമയുടെ വ്യാജ നെയ്യ്; മിൽമ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാർ സഹായിച്ചുവെന്ന് കണ്ടെത്തൽ

പത്തനംതിട്ട: ശബരിമലയിൽ മിൽമയുടെ വ്യാജ നെയ്യ് എത്തിക്കാൻ മിൽമ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാർ സഹായിച്ചുവെന്ന് കണ്ടെത്തൽ. ദേവസ്വം ബോർഡിൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചയാളാണ് ഇടനിലക്കാരനായി പ്രവർത്തിച്ചത്. ഇത് സംബന്ധിച്ച് ദേവസ്വം ബോർഡ് ഭരണസമിതിക്കും മിൽമ ഭരണസമിതിക്കും വിവരം ലഭിച്ചെങ്കിലും അന്വേഷണത്തിന് തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ദേവസ്വം വിജിലൻസിന്റെറെ പ്രാഥമിക റിപ്പോർട്ടിലാണ് ക്രമക്കേട് അക്കമിട്ട് നിരത്തുന്നത്. ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാട് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. മിൽമ ജീവനക്കാരെ ഉദ്യോഗസ്ഥർ സഹായിച്ചുവെന്ന പ്രാഥമിക നിഗമനത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ

ശബരിമലയിൽ മിൽമയുടെ വ്യാജ നെയ്യ്; മിൽമ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാർ സഹായിച്ചുവെന്ന് കണ്ടെത്തൽ Read More »

10 ചോദ്യങ്ങൾ ഒഴിവാക്കിയത് ഒന്നാം റാങ്കുകാരനെ സഹായിക്കാനെന്ന് കണ്ടെത്തൽ, 90 പരീക്ഷകളെ കുറിച്ച് പരാതി; പിഎസ്‌സി ഉദ്യോഗസ്ഥരെ ഉടൻ ചോദ്യംചെയ്യും

തിരുവനന്തപുരം: പി എസ് സി കേസിൽ അന്വേഷണ സംഘം വിപുലീകരിക്കും. എസ് ഐ ടിക്ക് ലഭിച്ചത് 90 പരീക്ഷകൾ സംബന്ധിച്ച പരാതികളാണ്. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ കൂടുതൽ അന്വേഷണത്തിന് എസ് ഐ ടി തീരുമാനിച്ചു. പി എസ് സി ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും. ക്രമക്കേടിൽ പങ്കുള്ളവരെ കുറിച്ച് കൃത്യമായ വിവരങ്ങൾ എസ് ഐ ടിക്ക് ലഭിച്ചു. നോട്ടീസ് നൽകി വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യൽ. ആസൂത്രിത ഗൂഢാലോചന നടന്നു എന്ന കണ്ടെത്തലിലാണ് എസ് ഐ

10 ചോദ്യങ്ങൾ ഒഴിവാക്കിയത് ഒന്നാം റാങ്കുകാരനെ സഹായിക്കാനെന്ന് കണ്ടെത്തൽ, 90 പരീക്ഷകളെ കുറിച്ച് പരാതി; പിഎസ്‌സി ഉദ്യോഗസ്ഥരെ ഉടൻ ചോദ്യംചെയ്യും Read More »

വേറ്റുമ്മൽ രതീഷ് വധക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ; പിടിയിലായത് 25 വർഷത്തിന് ശേഷം

കണ്ണൂർ: 25 വർഷമായി പോലിസിനെ വെട്ടിച്ച് ഒളിവിലിരുന്ന കൊലക്കേസ് പ്രതി ഒടുവിൽ കണ്ണൂർ സിറ്റി പോലിസിൻ്റെ വലയിൽ. 2001-ൽ നടന്ന വേറ്റുമ്മൽ രതീഷ് വധക്കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കതിരൂർ സ്വദേശി സി എച്ച് അഷ്റഫിനെയാണ് (58) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 2001 ഡിസംബർ 11നാണ് പാനൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ വേറ്റുമ്മലിൽ വെച്ച് രതീഷിനെ ഒരു സംഘം അക്രമിച്ചത്. ബോംബെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച് രതീഷ് മരിച്ചു. സിഎച്ച് അഷ്റഫൊഴികെയുള്ള പത്ത് പ്രതികളെ

വേറ്റുമ്മൽ രതീഷ് വധക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ; പിടിയിലായത് 25 വർഷത്തിന് ശേഷം Read More »

കാസർകോട് റെയിൽവേ പാർസൽ സർവീസ് നിർത്തി; യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ

ജില്ലയിലെ റെയിൽവേ പാഴ്സൽ സർവീസ് പൂർണ്ണമായും അവസാനിപ്പിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് കാസർകോട്ടെ ട്രെയിൻ യാത്രക്കാർ. ചെറുകിട വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്ക് റെയിൽവേ വഴി സാധനങ്ങൾ അയക്കാൻ കഴിയാതായതും വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. റെയിൽവേ വഴിയുള്ള പാഴ്സൽ സർവീസിനായി കണ്ണൂരിലേക്കോ മംഗളൂരുവിലേക്കോ പോകേണ്ട അവസ്‌ഥയിലാണ് ജില്ലക്കാർ. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ ചെലവഴിച്ച് നവീകരിക്കുന്ന കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ റെയിൽവേ പാഴ്‌സൽ സർവീസ് നിർത്തി. മുന്നറിയിപ്പില്ലാതെ സർവീസ് അവസാനിപ്പിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് ട്രെയിൻ യാത്രക്കാരും വ്യാപാരികളും. 49.70 കോടി വാർഷിക വരുമാനമുള്ള

കാസർകോട് റെയിൽവേ പാർസൽ സർവീസ് നിർത്തി; യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ Read More »

സ്കൂളിലെ ഉച്ചഭക്ഷണ മെനുവിൽ ഇനി ചിക്കൻ ബിരിയാണിയും; പുതിയ മാറ്റത്തിന് ആലോചിച്ച് തമിഴ്‌നാട് സർക്കാർ

ചെന്നൈ: ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി നൽകാൻ ആലോചിച്ച് തമിഴ്‌നാട് സർക്കാർ. ഓഗസ്റ്റ് 5ലെ സംസ്ഥാന ബജറ്റിന് മുന്നോടിയായി മന്ത്രി വിളിച്ചുചേർത്ത ആലോചനാ യോഗത്തിൽ 80-ലധികം അധ്യാപക സംഘടനാ പ്രതിനിധികൾ ഉന്നയിച്ച നിരവധി ആവശ്യങ്ങളിൽ ഒന്നായിരുന്നു ഈ നിർദ്ദേശം. ഈ നിർദ്ദേശം നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഇത് പരിഗണനയിലാണെന്നും സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി എ. രാജ്‌മോഹൻ അറിയിച്ചു. ഉച്ചഭക്ഷണ പദ്ധതിക്ക് കീഴിൽ വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം ഉയർത്താനും ആഴ്ചയിലൊരിക്കൽ ചിക്കൻ

സ്കൂളിലെ ഉച്ചഭക്ഷണ മെനുവിൽ ഇനി ചിക്കൻ ബിരിയാണിയും; പുതിയ മാറ്റത്തിന് ആലോചിച്ച് തമിഴ്‌നാട് സർക്കാർ Read More »

ഓണത്തിന് വിലക്കയറ്റമുണ്ടാകില്ല; വിപണിയിൽ ഇടപെടും; കിറ്റും റെഡി; മുഖ്യമന്ത്രി

സംസ്ഥാനത്തെ വിലക്കയറ്റം തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 1.65 ലക്ഷം മെട്രിക് ടൺ അരിയും 24506 മെട്രിക് ടൺ ഗോതമ്പും ലഭ്യമാക്കും. വിലക്കയറ്റം നിയന്ത്രിക്കാനുള്ള സജീവമായ ഇടപെടൽ സർക്കാർ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടുമാസത്തിനിടെ 448 കോടി രൂപ ഭക്ഷ്യ വകുപ്പിനായി അനുവദിച്ചു. സൗജന്യകിറ്റടക്കം വിപണി ഇടപെടലിനായി 273 കോടിയും നെല്ലുസംഭരണ ബോണസായി 154 കോടി രൂപയും ഗതാഗത ചാർജിനത്തിൽ 20 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഓണക്കാലത്തെ മുന്നൊരുക്കങ്ങൾ

ഓണത്തിന് വിലക്കയറ്റമുണ്ടാകില്ല; വിപണിയിൽ ഇടപെടും; കിറ്റും റെഡി; മുഖ്യമന്ത്രി Read More »

വയനാട്ടിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണം

വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ്, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റേണ്ടതുണ്ടെങ്കിൽ നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കളക്ടർ നിർദേശം നൽകി. ജില്ലയിൽ രണ്ട് ദിവസങ്ങളിലായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ക്വാറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ് എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ

വയനാട്ടിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണം Read More »

ഇന്റർവെൽ സമയത്ത് മാത്രം ശുചിമുറി തുറക്കും, ശേഷം പൂട്ടിയിടും; റാഗിങ് തടയാൻ വിചിത്ര നടപടിയുമായി സ്‌കൂൾ അധികൃതർ മറ്റ് സമയങ്ങളിൽ ശുചിമുറി ഉപയോഗിക്കാൻ പ്രിൻസിപ്പലിൻ്റെ അനുമതി വേണം

കോഴിക്കോട്: റാഗിങ് തടയാൻ വിചിത്ര നടപടിയുമായി സ്‌കൂൾ അധികൃതർ. സ്കൂളിലെ ശുചിമുറികൾ പ്രിൻസിപ്പൽ പൂട്ടിയിട്ടു. കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലാണ് നടപടി. ആൺകുട്ടികളുടെ ശുചിമുറിയിലാണ് നിയന്ത്രണം. ഇന്റർവെൽ സമയത്ത് മാത്രം ശുചിമുറി തുറന്നു നൽകും. മറ്റ് സമയങ്ങളിൽ ശുചിമുറി ഉപയോഗിക്കാൻ പ്രിൻസിപ്പലിൻ്റെ അനുമതി വേണം. സംഭവം വിവാദമായതിന് പിന്നാലെ പിടിഎ ഇടപെടുകയും ശുചിമുറി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. നവീകരിച്ച ശുചിമുറി വൃത്തിഹീനമാക്കാതിരിക്കാനാണ് പൂട്ടിയിടുന്നതെന്നാണ് പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം. അതേസമയം, കോഴിക്കോട് അത്തോളിയിൽ പ്ലസ് വൺ

ഇന്റർവെൽ സമയത്ത് മാത്രം ശുചിമുറി തുറക്കും, ശേഷം പൂട്ടിയിടും; റാഗിങ് തടയാൻ വിചിത്ര നടപടിയുമായി സ്‌കൂൾ അധികൃതർ മറ്റ് സമയങ്ങളിൽ ശുചിമുറി ഉപയോഗിക്കാൻ പ്രിൻസിപ്പലിൻ്റെ അനുമതി വേണം Read More »

കാസർകോട് എച്ച്1എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു

കാസർഗോഡ് : എച്ച്1 എൻ1 പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. അജാനൂർ സ്വദേശി യശോദയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി മംഗളൂരുവിലെ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു യശോദയുടെ ചികിത്സ. ആദ്യം പനിയും കടുത്ത ചുമയും ബാധിച്ച് യശോദ കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ എച്ച്1എൻ1 ലക്ഷണങ്ങൾ കണ്ടെത്തിയതോടെ കൂടുതൽ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സയ്ക്ക് മറുപടി ലഭിക്കാതെ ഇവർ മരണത്തിന്

കാസർകോട് എച്ച്1എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു Read More »

Scroll to Top