അപകട നഷ്ടപരിഹാരം: ലൈസൻസ് കാലാവധി കഴിഞ്ഞെങ്കിൽ പെടും, ഇൻഷുറൻസ് കമ്പനി കൈയൊഴിയും

ന്യൂഡൽഹി: അപകടമുണ്ടാക്കിയ വാഹനത്തിൻ്റെ ഡ്രൈവറുടെ ലൈസൻസ് സാധുവല്ലെങ്കിൽ നഷ്ട‌പരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി. ലൈസൻസിൻ്റെ പ്രാധാന്യം ആളുകളിലേക്കെത്തിക്കാൻ സാമൂഹികമാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് വലിയ ബോധവത്കരണപരിപാടി നടത്തണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിനോടും കോടതി ആവശ്യപ്പെട്ടു. 2009-ൽ ഡൽഹിയിൽനടന്ന വാഹനാപകടവുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ചിൻ്റെ വിധി. ഓംപ്രകാശ് എന്നയാൾ ഓടിച്ച മോട്ടോർസൈക്കിൾ മറ്റൊരു ഇരുചക്രവാഹനത്തിലിടിച്ചു. അതിൽ, മരിച്ചയാളുടെ കുടുംബത്തിന് 1.08 കോടി രൂപ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകാനാണ് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരേ […]

അപകട നഷ്ടപരിഹാരം: ലൈസൻസ് കാലാവധി കഴിഞ്ഞെങ്കിൽ പെടും, ഇൻഷുറൻസ് കമ്പനി കൈയൊഴിയും Read More »

ടീമിലിടം കിട്ടിയില്ല; 17-കാരിയായ ക്രിക്കറ്റ് താരം ജീവനൊടുക്കിയ നിലയിൽ

നാഗ്‌പുർ.പ്രാദേശിക ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിലെ കടുത്ത നിരാശയും മാനസിക സമ്മർദ്ദവും കാരണം 17 വയസുകാരിയായ യുവ ക്രിക്കറ്റ് താരം ജീവനൊടുക്കി.വിദർഭ ക്രിക്കറ്റ് അസോസിയേഷൻ – വിസിഎ ടീമിൽ ഇടം ലഭിക്കുമെന്ന വലിയ സ്വപ്നവുമായി കഴിഞ്ഞ രണ്ട് വർഷമായി കഠിന പരിശീലനം നടത്തിയിരുന്ന അദിതി മോരേശ്വർ ചൗക്കണ്ടെ എന്ന പെൺകുട്ടിയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ അക്കോള സ്വദേശിയാണ് അദിതി. ക്രിക്കറ്റിൽ മികച്ച കരിയർ കെട്ടിപ്പടുക്കണമെന്ന ലക്ഷ്യത്തോടെ അമ്മയോടൊപ്പം നാഗ്ഗുരിലെ ലക്ഷ്മി നഗറിൽ താമസിച്ചാണ് താരം പരിശീലനം നടത്തിയിരുന്നത്. കഴിഞ്ഞ രണ്ട്

ടീമിലിടം കിട്ടിയില്ല; 17-കാരിയായ ക്രിക്കറ്റ് താരം ജീവനൊടുക്കിയ നിലയിൽ Read More »

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്; ഗീതാനന്ദൻ അടക്കം 56 പ്രതികളെയും വെറുതെവിട്ടു, സലാമിനെ ആക്രമിച്ച കേസിൽ ഗീതാനന്ദൻ കുറ്റക്കാരൻ

വയനാട്: മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം വിധി. രണ്ടാം പ്രതി അശോകൻ മാത്രം കുറ്റക്കാരനെന്നാണ് കോടതിയുടെ കണ്ടെത്തൽ. അശോകൻ മരിച്ചുപോയതിനാൽ ശിക്ഷ വിധിച്ചില്ല. കേസിൽ ഗീതാനന്ദൻ അടക്കം മറ്റ് 56 പ്രതികളെയും വെറുതെവിട്ടു. അതേ സമയം പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗീതാനന്ദനെ കുറ്റക്കാരനെന്നും കണ്ടെത്തി. സംഘം ചേരൽ, തടയൽ എന്നിവ തെളിഞ്ഞു. ഗൂഢാലോചന കുറ്റം തെളിഞ്ഞിട്ടില്ല. വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി.

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്; ഗീതാനന്ദൻ അടക്കം 56 പ്രതികളെയും വെറുതെവിട്ടു, സലാമിനെ ആക്രമിച്ച കേസിൽ ഗീതാനന്ദൻ കുറ്റക്കാരൻ Read More »

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം: സുപ്രീം കോടതി നിർദ്ദേശം നടപ്പാക്കാൻ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതി വിതയ്ക്കുന്ന അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി നൽകുന്ന സുപ്രീം കോടതി നിർദ്ദേശം നടപ്പാക്കാൻ ഒരുങ്ങി കേരള സർക്കാർ. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അപകടകാരികളായ നായ്ക്കളെ നീക്കം ചെയ്യുന്നതിനായി കൃത്യമായ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും സുപ്രീം കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടായിരിക്കും സംസ്ഥാനത്ത് നടപടികൾ പുരോഗമിക്കുക. വഴിയാത്രക്കാർക്കും കുട്ടികൾക്കും നേരെയുള്ള തെരുവുനായ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോടതിയുടെ ഈ നിർദ്ദേശം ആശ്വാസകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം: സുപ്രീം കോടതി നിർദ്ദേശം നടപ്പാക്കാൻ കേരളം Read More »

വടകരയിൽ അധ്യാപകർ പ്രതിയായ ലഹരിക്കേസ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: വടകരയിൽ അധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. എസ്എസ്കെ അഡീഷണൽ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ എം കെ ഷൈൻ മോൻറെ നേതൃത്വത്തിൽ നാലംഗ സമിതി അന്വേഷിക്കും. ഇത് സംബന്ധിച്ച് എസ്എസ്കെ പ്രൊജക്ട് ഡയറക്ടർ ഉത്തരവിറക്കി. പേരാമ്പ്ര ബിആർസിയിലെ മൂന്ന് അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. പിന്നാലെ ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിനിടെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കം അന്വേഷണസംഘം

വടകരയിൽ അധ്യാപകർ പ്രതിയായ ലഹരിക്കേസ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ് Read More »

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥാ പ്രവചനം. നാളെയും സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റന്നാൾ 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കാനാണ് സാധ്യത. ജൂലൈ 30 ന് ഇടുക്കി, എറണാകുലം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂലൈ 31ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; ഓറഞ്ച് അലേർട്ട് Read More »

‘രക്തസാക്ഷിഫണ്ട് കള്ളനെന്ന പ്രചാരണം നടത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചു’; വി കുഞ്ഞികൃഷ്‌ണനെതിരെ ഹർജി

കണ്ണൂർ: പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജിയുമായി എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ടി ഐ മധുസൂദനൻ ഹൈക്കോടതിയിൽ. വി കുഞ്ഞികൃഷ്‌ണൻ വ്യാജപ്രചാരണം നടത്തിയാണ് തന്നെ തോൽപ്പച്ചതെന്നാണ് ഹർജി. രേഖകളോ തെളിവോ ഇല്ലാതെ രക്തസാക്ഷി ഫണ്ട് കള്ളനെന്ന പ്രചാരണം നടത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.പയ്യന്നൂരിൽ ടി ഐ മധുസൂദനൻ കനത്ത തിരിച്ചടിയാണ് നേരിട്ടത്. സ്വന്തം ബൂത്തിൽ പോലും മധുസൂദനൻ പിന്നിൽപ്പോയിയിരുന്നു. 106-ാം നമ്പർ ബൂത്തിൽ വി കുഞ്ഞികൃഷ്‌ണന് 292 വോട്ടുകൾ ലഭിച്ചപ്പോൾ ടി ഐ മധുസൂദനന് ലഭിച്ചത് 207

‘രക്തസാക്ഷിഫണ്ട് കള്ളനെന്ന പ്രചാരണം നടത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചു’; വി കുഞ്ഞികൃഷ്‌ണനെതിരെ ഹർജി Read More »

‘യുഡിഎഫ് അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ വേഗം കുറഞ്ഞു’; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

വയനാട് പുനരധിവാസത്തില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വേഗം കുറഞ്ഞു എന്നാണ് വിമര്‍ശനം. യുഡിഎഫ് അധികാരമേറ്റ് 70 ദിവസം കഴിഞ്ഞിട്ടും 9 വീടുകളുടെ വാര്‍പ്പ് മാത്രമാണ് പൂര്‍ത്തിയായതെന്നും അനാവശ്യ സ്ഥലംമാറ്റവും ഏകോപനം ഇല്ലായ്മയും പദ്ധതിയെ ബാധിച്ചെന്നും പിണറായി വിജയന്‍ പറഞ്ഞു. 149 കുടുംബങ്ങള്‍ ഇനിയും വീടിനായി കാത്തിരിക്കുകയാണെന്നും ടൗണ്‍ഷിപ്പ് നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ദുരന്തബാധിതരെ ഒരിക്കലും ഒറ്റയ്ക്കാക്കില്ലെന്ന് ഉറച്ച

‘യുഡിഎഫ് അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ വേഗം കുറഞ്ഞു’; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് Read More »

പുനർജനി കേസിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം: പുനർജനി കേസിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ്. വിഡി സതീശന് എതിരെയുള്ള കേസ് അവസാനിപ്പിക്കുന്നതായി അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വി ഡി സതീശനെതിരെ തെളിവില്ലെന്നും വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത് രാഷ്ട്രീയപ്രേരിതമാണെന്നും ചെന്നിത്തല പറഞ്ഞു. വിജിലൻസ് പരിശോധനയിൽ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഈ സാഹചര്യത്തിൽ കേസിൽ നിന്നും വി ഡി സതീശനെ ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പുനർജനി കേസിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ് Read More »

കൈ കാണിച്ചപ്പോൾ കാർ നിർത്താതെ പോയി; ലഹരിക്കടത്ത് ആരോപിച്ചു വിദ്യാർഥിയെ പൊലീസ് മർദിച്ചെന്ന് പരാതി

ഹരിപ്പാട് പരിശോധനയ്ക്കായി വാഹനം നിർത്താതിരുന്നതിൻ്റെ പേരിൽ കസ്‌റ്റഡിയിലെടുത്ത നഴ്‌സിങ് വിദ്യാർഥിയെ ലഹരിക്കടത്ത് ആരോപിച്ചു പൊലീസ് മർദിച്ചതായി പരാതി. ബെംഗളൂരുവിൽ രണ്ടാംവർഷ നഴ്സ‌ിങ് വിദ്യാർഥിയായ പായിപ്പാട് പുത്തൻ പറമ്പിൽ മുഹമ്മദ് യാസിൻ (20) പൊലീസ് മർദനത്തെത്തുടർന്ന് 3 ദിവസം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നു പിതാവ് അബ്‌ദുൽ ഖാദർ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ജില്ലാ പൊലീസ് മേധാവി എന്നിവർക്കു പരാതി നൽകി. എന്നാൽ വാഹനത്തിൽ അനധികൃത മോഡിഫിക്കേഷൻ വരുത്തിയതിനും അശ്രദ്ധമായി ഓടിച്ചതിനുമാണു കസ്‌റ്റഡിയിലെടുത്തതെന്നും മർദിച്ചിട്ടില്ലെന്നുമാണു വീയപുരം പൊലീസിന്റെ

കൈ കാണിച്ചപ്പോൾ കാർ നിർത്താതെ പോയി; ലഹരിക്കടത്ത് ആരോപിച്ചു വിദ്യാർഥിയെ പൊലീസ് മർദിച്ചെന്ന് പരാതി Read More »

Scroll to Top