ഇ.ഡി സംഘത്തെ ആക്രമിച്ച കേസ്; 9 പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വസതിയിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി സംഘത്തെ ആക്രമിച്ച കേസിൽ 9 സിപിഐഎം പ്രവർത്തകർക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.പ്രതികൾക്കെതിരെ തെളിവുണ്ടെന്ന് നിരീക്ഷിച്ച കോടതി വധശ്രമക്കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കി. 67-ാം ദിവസമാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. സെഷൻസ് കോടതി രണ്ട് തവണ ജാമ്യം നിരസിച്ചതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്നും ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്നുമാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം. ജാമ്യാപേക്ഷയെ ഇ.ഡി എതിർത്തെങ്കിലും […]

ഇ.ഡി സംഘത്തെ ആക്രമിച്ച കേസ്; 9 പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി Read More »

നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവം; കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കുട്ടിയുടെ അമ്മ തിരുവല്ലം സ്വദേശിനി ഗ്രീഷ്‌മക്കെതിരെ മെഡിക്കൽ കോളേജ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഇവരുടെ സുഹൃത്ത് അമൻ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. ഇന്നലെയാണ് തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലെ ക്ലോസറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. തിരുവല്ലം സ്വദേശിയായ ഇരുപതുകാരി അബോർഷനുള്ള ഗുളിക കഴിച്ച് ആശുപത്രിയിലെത്തുകയും അബോർഷൻ നടത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. യുവതി

നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവം; കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ് Read More »

കാറ്റ് ശക്തമാകും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. ഓഗസ്‌റ്റ് 6 വരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്‌തമായ കാറ്റിന്

കാറ്റ് ശക്തമാകും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് Read More »

പഴശ്ശി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തും: ജാഗ്രതാ നിർദ്ദേശം

കണ്ണൂർ: ശക്തമായ മഴയിൽ പഴശ്ശി ഡാമിന്റെ റിസർവോയറിലേക്കുള്ള നീരൊഴുക്ക് വൻതോതിൽ വർധിച്ചതിനാൽ ജലനിരപ്പ് ക്രമീകരിക്കാൻ 15 ഷട്ടറുകൾ കൂടുതൽ ഉയർത്തും. നിലവിൽ 3.5 മീറ്ററാണ് ഉയർത്തിയത്. ഇത് നാല് മീറ്ററായി ക്രമാനുഗതമായി ഉയർത്താനാണ് തീരുമാനം. ഡാം വൃഷ്ടി പ്രദേശങ്ങളായ പടിയൂർ, പായം, വയത്തൂർ, വിളമന, കീഴൂർ, ചാവശ്ശേരി. വളപട്ടണം പുഴയുടെ പടിയൂർ, ചാവശ്ശേരി, പൊറോറ, എളയന്നൂർ, കൊട്ടാരം, മണ്ണൂർ. ബാവലി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 5:03 pm

പഴശ്ശി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തും: ജാഗ്രതാ നിർദ്ദേശം Read More »

മലപ്പുറത്ത് രണ്ടര വയസുകാരന് ഒഴുക്കിൽപ്പെട്ട് ദാരുണാന്ത്യം

മലപ്പുറം: തിരുവാലി എറിയാട് കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കിൽപ്പെട്ട് രണ്ടര വയസുകാരൻ മരിച്ചു. അബ്‌ദുൽ മുനീറിൻ്റെ മകൻ അബ്‌ദുൽ മുഹൈനി ആണ് മരിച്ചത്. ആലപ്പുഴയിൽ നിന്നും മാതാവിൻ്റെ വീട്ടിലേക്ക് വിരുന്ന് വന്ന കുട്ടി ഇന്ന് ഉച്ചയോടെയാണ് അപകടത്തിൽപ്പെട്ടത്. കുട്ടി തോട്ടിൽ വീണ് ഒഴുക്കിൽ പെട്ടത് കണ്ടെങ്കിലും സ്ലാബുകൾ മൂടിയ തോടായതിനാൽ രക്ഷപ്പെടുത്താനായില്ല. ഫയർഫോഴ്സ് ജീവനക്കാരും നാട്ടുകാരും ഏറെ സമയം നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

മലപ്പുറത്ത് രണ്ടര വയസുകാരന് ഒഴുക്കിൽപ്പെട്ട് ദാരുണാന്ത്യം Read More »

മഴ മുന്നറിയിപ്പിൽ മാറ്റം, നദികളിലെ ജലനിരപ്പ് ഉയരുന്നു, സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തൃശൂർ ജില്ലയിൽ കൂടി മഴ തീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് ഉള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് ഉള്ളത്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.പാലക്കാട് എറണാകുളം ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നു. ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി. എറണാകുളം, കൊല്ലം, കോട്ടയം,

മഴ മുന്നറിയിപ്പിൽ മാറ്റം, നദികളിലെ ജലനിരപ്പ് ഉയരുന്നു, സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ റെഡ് അലേർട്ട് Read More »

ഏത് സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജം; പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാൻ എൻഡിആർഎഫ്, പൊലീസ് ഉൾപ്പെടെയുള്ളവർ സജ്ജമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചെന്ന് വി ഡി സതീശൻ പറഞ്ഞു. ശക്തമായ മഴയുടേയും മണ്ണിടിച്ചിലിന്റേയും ഉരുൾപൊട്ടലിന്റേ്റേയും സാഹചര്യത്തിൽ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടറുമായും ഫോണിൽ ബന്ധപ്പെട്ടെന്നും 11 മണിക്ക് റവന്യൂ മന്ത്രി ജില്ലാകളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്ന് പേർക്ക് ജീവൻ നഷ്‌ടപ്പെട്ടതായി

ഏത് സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജം; പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കും: മുഖ്യമന്ത്രി Read More »

കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; മധ്യകേരളത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍

മഴക്കെടുതിയില്‍ മധ്യകേരളം. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി അടൂര്‍മലയില്‍ ഉരുള്‍പൊട്ടി വയോധിക മരിച്ചു. ഭര്‍ത്താവും മാതാവും രക്ഷപ്പെട്ടു. പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ജോണി എന്നയാളുടെ വീട് പൂര്‍ണമായും തകര്‍ന്നു. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന ജോണിയുടെ മകന്‍ ജോസഫാണ് മരിച്ചത്. ജോണിയുടെ ഭാര്യ ഗ്രേസിയ്ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കോട്ടയം തീക്കോയിയില്‍ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ ഭാഗിമകമായി തകര്‍ന്നു. വാഹനങ്ങള്‍ ഒലിച്ചുപോയി. പാലായും ഈരാറ്റുപേട്ടയും വെള്ളത്തില്‍ മുങ്ങി. ഇടുക്കി കോലാഹലമേട്ടിലും ഏലപ്പാറയിലും വീടിന് മുകളിലേക്ക്

കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; മധ്യകേരളത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ Read More »

വിദ്യാർഥി ചങ്ങനാശ്ശേരിയിൽ ക്ഷേത്രക്കുളത്തിൽ വീണു മരിച്ചു

ആലക്കോട് ജർമൻ ഭാഷ പഠിക്കാൻ പോയ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി ചങ്ങനാശ്ശേരിയിൽ പെരുന്ന ക്ഷേത്രക്കുളത്തിൽ വീണു മരിച്ചു. ആലക്കോട് പഞ്ചായത്ത് മുൻ അംഗം മാത്യു പുതിയേടത്തിൻ്റെ മകൻ ജോസ് ‌വിൻ മാത്യു(23) ആണ് മരിച്ചത്. നഴ്‌സിങ് പഠനത്തിനുശേഷം രണ്ടുമാസം മുൻപ് ചങ്ങനാശ്ശേരിയിൽ ജർമൻ ഭാഷ പഠിക്കാൻ എത്തിയതായിരുന്നു. വെള്ളിയാഴ്‌ച അവധി ദിവസമായതിനാൽ നടക്കാൻ ഇറങ്ങിയ ജോസ്‌്വിൻ ഫോൺ വിളിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നുവത്രേ. മാതാവ്: ബിജി. സഹോദരങ്ങൾ: എബിൻ, സാൽവിൻ, ജിസിൻ.

വിദ്യാർഥി ചങ്ങനാശ്ശേരിയിൽ ക്ഷേത്രക്കുളത്തിൽ വീണു മരിച്ചു Read More »

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെ 9 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. മറ്റന്നാളോടുകൂടി കേരളത്തിൽ മഴയുടെ ശക്തി കുറയും. തെക്കൻ ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ നീളുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത Read More »

Scroll to Top