കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ലെന്ന് പരാതി;വീഴ്‌ച സമ്മതിച്ച് MLA
കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ലെന്ന് ദുരിതബാധിതർ. കോഴിക്കോട് പ്രൊവിഡൻസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരാണ് പരാതിയുമായി രംഗത്തെത്തിയത്. ക്യാമ്പിൽ വന്ന് നാല് ദിവസമായിട്ടും വസ്ത്രം മാറ്റുവാൻ സാധിച്ചിട്ടില്ലെന്ന് ദുരിതബാധിതർ പറയുന്നു. ക്യാമ്പിൽ വൈകിയെത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ലന്നും പരാതിയുണ്ട്. ചെറിയ കുട്ടികൾക്ക് കഴിക്കാനായി ചെറുകടികൾ എത്തിക്കണമെന്നും ദുരിത ബാധിതർ ആവശ്യപ്പെട്ടു. നിരവധി രോഗികൾ ഉള്ളതിനാൽ കൃത്യസമയത്ത് ഭക്ഷണം ലഭിക്കണമെന്നും അവർ ആവശ്യം ഉന്നയിച്ചു. അതേസമയം ക്യാമ്പിൽ വീഴ്ചയുണ്ടായെന്ന് കെ ജയന്ത് എംഎൽഎയും പ്രതികരിച്ചു.ഇന്നലെ കൂടുതൽ […]









