വടക്കുമ്പാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപെടുത്താൻ ശ്രമിച്ച കേസ്;പ്രതികൾക്ക് 18 വർഷം തടവും 3 ലക്ഷം രൂപ വീതം പിഴയും
കണ്ണൂർ: കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് എഡ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ് ശിക്ഷ. രാമന്തളി സ്വദേശി ഹന്നാൻ, മുഹമ്മദ് അബ്ദുള്ള, ഫൈസൽ എന്നിവരെയാണ് ശിക്ഷിച്ചത്. പയ്യന്നൂർ വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ വിജയന് നേരെ 2015ലാണ് വധശ്രമമുണ്ടായത്. തളിപ്പറമ്പ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2015 സെപ്തംബർ 17 ന് വൈകിട്ട് 6.30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാമന്തളി വടക്കുമ്പാട്ടെ യാഷിക ലൈറ്റ് ആൻഡ് സൗണ്ട്സിൽ നിന്ന് ഓണാഘോഷ പരിപാടികൾക്കായി വാടകക്കെടുത്ത […]









