സുഹൃത്തിന്റെ 16കാരിയായ മകളെ പീഡിപ്പിച്ച സ്നേഹ മെർളിൻ അറസ്റ്റിൽ; മാത്തിലിലെ ഒളിവു കേന്ദ്രത്തിൽ വച്ച് മേൽപ്പറമ്പ് പൊലീസ് പിടികൂടിയത് 5 പോക്സോ കേസുകളിൽ പ്രതിയായ 25കാരിയെ

കാസർകോട്: സുഹൃത്തിൻ്റെ 16 വയസ്സുള്ള മകളെ ഉറങ്ങിക്കിടക്കുന്നതിനിടയിൽ പീഡിപ്പിച്ച യുവതി അറസ്റ്റിൽ. തളിപ്പറമ്പ്, പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർളി (25)നെയാണ് പെരിങ്ങോം പൊലീസിൻ്റെ സഹായത്തോടെ മേൽപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ എൻ.പി രാഘവനും സംഘവും അറസ്റ്റു ചെയ്‌തത്‌. അഞ്ചു പോക്സോ കേസുകളിൽ പ്രതിയായ സ്നേഹ മാത്തിലിലെ ഒരു ബന്ധുവീട്ടിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ (ചൊവ്വ) രാത്രി നടത്തിയ റെയ്‌ഡിലാണ് സ്നേഹ പിടിയിലായത്.
മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്, പെൺകുട്ടിയുടെ മാതാവിൻ്റെ സുഹൃത്താണ് സ്നേഹ. കണ്ണൂർ ജയിലിൽ വച്ചാണ് സ്നേഹയും പെൺ കുട്ടിയുടെ മാതാവും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ജയിലിൽ നിന്നു ഇറങ്ങി. ജയിലിലെ പരിചയത്തിൻ്റെ പേരിൽ സ്നേഹ ഒരു വർഷക്കാലം പെൺകുട്ടിയുടെ മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഈ സമയത്താണ് പെൺകുട്ടി ക്രൂരമായി പീഡനത്തിനിരയായത്‌. ഭയംകാരണം പെൺകുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് ഷെൽട്ടർ ഹോമിൽ നടത്തിയ കൗൺസിലിംഗിലാണ് പീഡനം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. തുടർന്നാണ് ജൂൺ 13ന് സ്നേഹയ്ക്കെതിരെപോക്സോ പ്രകാരം കേസെടുത്തത്. ഇതോടെ സ്നേഹ ഒളിവിൽ പോവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി മാത്തിലിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന്കണ്ടെത്തി അറസ്റ്റു ചെയ്‌തത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top