പയ്യന്നൂർ: പെരുമ്പാ ദേശീയപാതയിൽ എക്‌സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ സ്പിരിറ്റ് ശേഖരം പിടികൂടി. കർണാടക രജിസ്‌ട്രേഷനിലുള്ള (KA 09 A 7095) ലോറിയിൽ കടത്താൻ ശ്രമിച്ച 7,000 ലിറ്റർ സ്പിരിറ്റാണ് എക്‌സൈസ് കസ്റ്റഡിയിലെടുത്തത്.പയ്യന്നൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പ നാഷണൽ ഹൈവേയിൽ വാഹന പരിശോധന നടത്തിയത്. സംശയകരമായ സാഹചര്യത്തിൽ വന്ന ലോറി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് 200 കാനുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കണ്ടെത്തിയത്.മംഗലാപുരത്തുനിന്ന് പത്തനംതിട്ട അടൂരിലേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമമെന്ന് എക്‌സൈസ് വ്യക്തമാക്കി. സംഭവത്തിൽ സ്പിരിറ്റും കടത്താൻ ഉപയോഗിച്ച ലോറിയും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട: 7000 ലിറ്റർ സ്പിരിറ്റുമായി ലോറി പിടിയിൽ


