കാസർകോട് ജില്ലയിൽ മിന്നൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്; ഉപ്പള പുഴയിലെ ജലനിരപ്പ് അപകടനില പിന്നിട്ടു, മധൂർ, പുത്തിഗെ, മഞ്ചേശ്വരം പുഴകളിലും മുന്നറിയിപ്പ്

കാസർകോട്: കാസർകോട് ഉൾപ്പെടെ 11 ജില്ലകളിൽ മിന്നൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നിവയാണ് പ്രളയസാധ്യതയുള്ള മറ്റു ജില്ലകൾ. നാളെ (ബുധൻ) രാവിലെ 8.30 മണിവരെയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
കാസർകോട് ജില്ലയിൽ ഏറ്റവും കൂടുതൽ പ്രളയ സാധ്യതയേറിയത് ഉപ്പള പുഴയിലാണ്. ഇവിടെ പുഴയിലെ ജലനിരപ്പ് അപകടനിലയേക്കാളും ഉയർന്നു.
മധൂർ, പുത്തിഗെ, മഞ്ചേശ്വരം പുഴകളിൽ വെള്ളത്തിൻ്റെ നിരപ്പ് മുന്നറിയിപ്പ് ലെവലിനേക്കാളും ഉയർന്നതായും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു . കർണാടകയിൽ ചക്രവാതച്ചുഴി രൂപം കൊണ്ടതിന്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ ഇന്ന് (ചൊവ്വ) റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിന്നൽ പ്രളയ മുന്നറിയിപ്പ് കൂടി നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top