പയ്യന്നൂർ: രാമന്തളിയിൽ റിപ്പോർട്ട് ചെയ്ത പോക്‌സോ കേസിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് മഹിളാ അസോസിയേഷൻ പയ്യന്നൂർ ഘടകത്തിന്റെ നേതൃത്വത്തിൽ പയ്യന്നൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കേസിലെ മുഴുവൻ കുറ്റവാളികളെയും ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, ഇരയായ കുട്ടിക്കും കുടുംബത്തിനും നീതി ഉറപ്പാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.


