ഭായിമാരോട് മടങ്ങിവരാൻ ബംഗാൾ മുഖ്യമന്ത്രി; ജോലിയും ഭക്ഷണവും ഉറപ്പ്, വാഗ്‌ദാനം ഏറ്റാൽ കേരളം ‘പണി’ വാങ്ങും

കേരളം ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങളിൽ തൊഴിലെടുക്കുന്ന ബംഗാൾ സ്വദേശികളോട് നാട്ടിലേക്ക് തിരിച്ചുവരാൻ അഭ്യർഥിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. മുഖ്യമന്ത്രിയുടെ അഭ്യർഥനമാനിച്ച് ‘ഭായിമാർ’ തിരിച്ചുപോയാൽ ഏറ്റവുമധികം ‘പണി കിട്ടുക’ കേരളത്തിനായിരിക്കും.
ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റശേഷം വ്യവസായരംഗത്ത് വലിയ മുന്നേറ്റമാണുണ്ടാകുന്നതെന്നും വലിയ തൊഴിലവസരങ്ങളുണ്ടെന്നും സുവേന്ദു അധികാരി പറഞ്ഞു. കേന്ദ്രവും സംസ്‌ഥാന സർക്കാരും ചേർന്ന് ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കുന്നു. പ്രമുഖ പാലുൽപന്ന ബ്രാൻഡായ അമുൽ ബംഗാളിൽ വമ്പൻ ഐസ്ക്രീം പ്ലാൻ്റ് സ്‌ഥാപിക്കുന്നതും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. പ്രവർത്തനം നിലച്ച 25ഓളം തേയിലത്തോട്ടങ്ങൾ ബംഗാളിലുണ്ട്. ഇതിൽ 12 തേയിലത്തോട്ടങ്ങൾ രണ്ടുമാസത്തിനകം പ്രവർത്തനം പുനരാരംഭിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു.

ബംഗാളിലേക്ക് മടങ്ങിവരുന്നവർക്ക് തൊഴിൽ കാർഡ് നൽകും. ഇവർക്ക് 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കും. കേന്ദ്രം സൗജന്യ റേഷൻ നൽകുന്നുണ്ട്. കേന്ദ്രത്തിന്റെ ആയുഷ്‌മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടാത്തവർക്ക് മുഖ്യമന്ത്രിയുടെ ഹെൽത്ത് ഇൻഷുറൻസ് സ്‌കീമിൽ നിന്ന് ആനുകൂല്യം നൽകുമെന്നും തിരിച്ചുവരുന്നവർക്ക് സംസ്‌ഥാനത്ത് ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ തിരിച്ചുപോയത് കേരളത്തിന് കനത്ത തിരിച്ചടിയായിരുന്നു. ഹോട്ടൽ ആൻഡ് റസ്‌റ്റോറൻ്റ് മേഖല, നിർമാണരംഗം (കൺസ്ട്രക്ഷൻ), ഫാക്‌ടറികൾ എന്നിവയാണ് തൊഴിലാളിക്ഷാമം മൂലം പ്രതിസന്ധിയിലായത്. ഒട്ടേറെ ഹോട്ടലുകൾ അടച്ചിടേണ്ടിയും വന്നു.

കേരളത്തിൽ ഒരുലക്ഷത്തോളം അംഗീകൃത റസ്‌റ്ററന്റു്റുകളാണുള്ളത്. ഇതിൽ 90 ശതമാനത്തിലും ഇതര സംസ്ഥാനക്കാർ തൊഴിലെടുക്കുന്നുമുണ്ട്. 2024ലെ സംസ്‌ഥാന പ്ലാനിങ് ബോർഡിൻ്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം കേരളത്തിൽ 31 ലക്ഷം ഇതരസംസ്‌ഥാനക്കാരുണ്ട്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ്റെ കണക്കുപറയുന്നത് 25 ലക്ഷം പേരെന്നാണ്. എന്നാൽ, 40 ലക്ഷത്തിലധികം പേരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ ഏതാണ്ട് പാതിയും ബംഗാളിൽ നിന്നുള്ളവരാണ്. രണ്ടാംസ്‌ഥാനത്ത് അസംകാരും.
പ്രതിവർഷം 60,000 കോടി രൂപ കേരളത്തിൽ നിന്ന് സമ്പാദിക്കുന്നവരാണ് ഇതരസംസ്ഥാനക്കാർ. ഏതാണ്ട് 20,000 കോടിയേ ഇവർ കേരളത്തിൽ ചെലവഴിക്കുന്നുള്ളൂ. 40,000 കോടിയും സ്വന്തം നാട്ടിലേക്ക് അയക്കുന്നു. കേരളത്തിന്റെ പ്രാദേശിക സമ്പദ്‌വ്യവസ്‌ഥയുടെ നെടുംതൂണും ഇതരസംസ്‌ഥാനക്കാരാണ്. മലയാളികളുടെ ഷോപ്പിങ് സംസ്‌കാരം മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ഇ-കൊമേഴ്‌സ് എന്നിവയിലേക്ക് മാറി. കേരളത്തിലെ പ്രാദേശിക വിപണിയിൽ നിന്ന് ഷോപ്പിങ് നടത്തുന്നവരിൽ കൂടുതലും ഇപ്പോൾ ഇതര സംസ്‌ഥാനക്കാരാണ്. തരസംസ്‌ഥാനക്കാർ നാട്ടിലേക്ക് കൂട്ടത്തോടെ മടങ്ങിയപ്പോൾ കേരളത്തിൽ ബീഫ് വിപണി കനത്ത തകർച്ച നേരിട്ടത് മാത്രം ഒരുദാഹരണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top