വൈദ്യുതി മുടങ്ങും; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലയും വൈദ്യുതി ഉപഭോഗത്തിലെ അമിത വർധനവും കാരണം ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് മുന്നറിയിപ്പ്.വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമായില്ലെങ്കിൽ നിയന്ത്രണം നടപ്പിലാക്കേണ്ടി വരുമെന്നാണ് അറിയിപ്പ്.
എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂടുമാണ് വൈദ്യുതി ഉപയോഗം വലിയ രീതിയിൽ വർധിപ്പിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് പ്രതിദിന ഉപഭോഗത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് മാത്രം 400 മുതൽ 500 മെഗാവാട്ട് വരെ അധിക വൈദ്യുതി ആവശ്യമായി വന്നേക്കുമെന്നാണ് കണക്കാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top