ബിസിനസ് ക്ലാസ് യാത്രയുമായി കെഎസ്ആർടിസി; പാൻട്രി, ശുചിമുറി, വിമാനത്തിലെ എയർ ഹോസ്‌റ്റസ് പോലെ ബസ് ഹോസ്‌റ്റസ്..
കൊച്ചി കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസ് 15നകം സർവീസ് തുടങ്ങുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുൻപ് ബസിൻ്റെ ഉദ്ഘാടനം നിർവഹിച്ചതായും മന്ത്രി പ്രഖ്യാപിച്ചു. നവീകരിച്ച എറണാകുളം കെഎസ്ആർടിസി ഡിപ്പോയുടെ ഉദ്ഘാടനവും എറണാകുളം കാരിക്കാമുറിയിൽ നിർമിക്കുന്ന പുതിയ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൻ്റെ നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി തമിഴ്‌നാടുമായുള്ള അന്തർ സംസ്‌ഥാന കരാർ കെഎസ്ആർടിസി ചൊവ്വാഴ്ച ഒപ്പിടും. കെഎസ്ആർടിസിയുടെ 50 ബജറ്റ് ടൂറിസം ബസുകളാണ് തമിഴ്‌നാടിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് സർവീസ് […]









