എറണാകുളത്ത് ഞണ്ട് അലർജിയുള്ള യുവാവിന് ഞണ്ടുകറി കഴിച്ച് ദാരുണാന്ത്യം

കൊച്ചി: ഞണ്ട് അലർജിയുള്ള യുവാവ് ഞണ്ടുകറി കഴിച്ചതിനെ തുടർന്നുണ്ടായ അസ്വസ്ഥതയ്ക്ക് പിന്നാലെ മരിച്ചു. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡാ (33)ആണ് മരിച്ചത്. എൽജിന് ഞണ്ട് അലർജിയാണെന്ന് മുമ്പ് തിരിച്ചറിഞ്ഞിരുന്നു. ഇക്കാരണത്താൽ ഭക്ഷണത്തിൽ നിന്നും ഞണ്ട് പൂർണമായും ഒഴിവാക്കിയിരുന്നു. വളരെ നാളുകൾക്ക് ശേഷമാണ് എൽജിൻ വീണ്ടും ഞണ്ട് കഴിക്കുന്നത്.ശനിയാഴ്ച രാത്രിയോടെ ഞണ്ട് കഴിച്ചതിന് പിന്നാലെ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസിയുവിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് എൽജിൻ മരിച്ചത്. വ്യാഴാഴ്‌ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.പരേതനായ ജൂഡാണ് എൽജിൻ്റെ പിതാവ്. മാതാവ് അന്ന ജൂഡ്. നിമ്മിയാണ് ഭാര്യ. മകൾ സെറാ. ഇന്ന് വൈകിട്ട് നാലരയോടെ ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്ക്‌കാരം നടക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top