തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്കരിച്ച് സർക്കാർ. അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് ഉത്തരവ് ഇറക്കി. നഴ്സുമാർക്ക് പ്രത്യേക അലവൻസ് അനുവദിക്കും. 800 കിടക്കകൾക്ക് മുകളിലുള്ള ആശുപത്രികളിൽ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും.തുല്യ ജോലിക്ക് തുല്യ വേതനം ഉൾപ്പടെ നിരവധി ആവശ്യങ്ങൾ ഉയർത്തി സെക്രട്ടറിയേറ്റിലേക്ക് ആയിരത്തോളം വരുന്ന നഴ്സുമാർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ജീവിതച്ചെലവ് കുതിച്ചുയരുന്ന കാലത്ത് കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ട് അടിസ്ഥാന വേതനം പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു ആവശ്യം.
നഴ്സുമാരുടെ സമരത്തിന് വിജയം; അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാൻ തീരുമാനം, ഉത്തരവിറക്കി തൊഴിൽ വകുപ്പ്


