സ്വർണവില ഇടിഞ്ഞു; കേരളത്തിൽ 1.2 ലക്ഷത്തിനും താഴെ, ഇനി എങ്ങോട്ട്?

പശ്ചിമേഷ്യൻ സംഘർഷം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. രാജ്യാന്തര സ്വർണവില ചാഞ്ചാട്ടം തുടരുന്നു. ഔൺസ് സ്വർണവില 5150 ഡോളറിന് മുകളിലാണ്. അതേസമയം കേരളത്തിൽ സ്വർണവില കുറഞ്ഞത് ആഭരണപ്രേമികൾക്ക് ആശ്വാസം നൽകിയിട്ടുണ്ട്. ഇന്ന് പവന് 2,280 രൂപയാണ് കുറഞ്ഞത്. 1,20,640 രൂപയാണ് പുതിയ നിരക്ക്. ഗ്രാമിന് 15,080 രൂപ. മാർച്ച് മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

സ്വർണവില ഇടിഞ്ഞു; കേരളത്തിൽ 1.2 ലക്ഷത്തിനും താഴെ, ഇനി എങ്ങോട്ട്? Read More »

പിതാവിന്റെ അമിത മദ്യപാനം; പ്ലസ് വൺ വിദ്യാർത്ഥിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ

കാസർകോട്: പിതാവിൻ്റെ അമിത മദ്യപാനത്തിൽ മനം നൊന്താണെന്നു പറയുന്നു, പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ 16കാരിയാണ് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പെൺകുട്ടി അപകടനില തരണം ചെയ്‌തതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പിതാവിൻ്റെ അമിത മദ്യപാനം കാരണം കുടുംബജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്ന‌ങ്ങൾ പെൺകുട്ടിയെ വിഷമത്തിലാക്കിയിരുന്നുവത്രെ. ഇക്കാര്യം പല തവണ തുറന്നു പറഞ്ഞിട്ടും മദ്യപാന രീതിയിൽ മാറ്റം വരുത്താൻ പിതാവ് തയ്യാറായില്ലെന്നു പറയുന്നു.

പിതാവിന്റെ അമിത മദ്യപാനം; പ്ലസ് വൺ വിദ്യാർത്ഥിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ Read More »

ഖാദിക്ക് തുണയാര് ? പയ്യന്നൂർ ഖാദി കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്നത് 6 കോടിയിലധികം രൂപയുടെ തുണി

പയ്യന്നൂർ: തൊഴിലാളികൾക്ക് കൂലി പോലും നൽകാൻ കഴിയാത്ത പ്രതിസന്ധിയിലേക്ക് ഖാദിമേഖല. ഖാദി ബോർഡിനു കീഴിലെ പയ്യന്നൂർ ഖാദി കേന്ദ്രത്തിൽ മാത്രം 6 കോടിയിലധികം രൂപയുടെ തുണിത്തരങ്ങളാണ് കെട്ടിക്കിടക്കുന്നത്. തൊഴിലാളികളുടെ ജനുവരി മാസത്തെ കൂലി ഇപ്പോഴാണ് നൽകുന്നത്. ഫെബ്രുവരി മാസത്തെ കൂലി എപ്പോൾ നൽകാൻ കഴിയുമെന്ന് പോലും പറയാൻ കഴിയാത്ത അവസ്‌ഥയാണ്. ഖാദി കമ്മിഷൻ ഖാദി തുണിത്തരങ്ങൾക്ക് വില വർധിപ്പിച്ചപ്പോൾ അത് ഏറ്റവും കൂടുതൽ ബാധിച്ചത് പയ്യന്നൂർ ഖാദി കേന്ദ്രം, ഫർക്ക ഗ്രാമോദയ ഖാദി സംഘം പോലുള്ള സ്ഥാപനങ്ങളെയാണ്.

ഖാദിക്ക് തുണയാര് ? പയ്യന്നൂർ ഖാദി കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്നത് 6 കോടിയിലധികം രൂപയുടെ തുണി Read More »

അമിത വേഗതയിലെത്തിയ കാറോടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; യുവ ഡോക്ടർക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

കൊച്ചി: അങ്കമാലിയിൽ ബികോം വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൻ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കാറോടിച്ച ഡോക്ടർ സിറിയക് പി ജോർജിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. അപകടം നടന്ന് അഞ്ചാം ദിനം കടന്നുപോവുമ്പോൾ സിറിയക് ഒളിവിൽ തന്നെ തുടരുകയാണ്. ഇന്നലെ അതിരംപുഴയിലെ സിറിയക്കിൻ്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം, ഡോക്ടറെ പിടികൂടാത്തതിൽ പ്രതിഷേധം കനക്കുകയാണ്.കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ജാസ്ലിയയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. അപകടത്തിന്റെ

അമിത വേഗതയിലെത്തിയ കാറോടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; യുവ ഡോക്ടർക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി Read More »

നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും; തീരുമാനമറിയിച്ച് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

തിരുവനന്തപുരം: ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ നടത്തി വരുന്ന സമരം ഫലം കണ്ടു തുടങ്ങുന്നു. കൃഷ്‌ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (കിംസ്) നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയർത്തി. മാനവീയം വീഥി കൺവെൻഷൻ വേദിയിലാണ് ചെയർമാൻ ശമ്പള വർധനവ് അറിയിച്ചത്. ഒപ്പം നിന്ന് അഹോരാത്രം പ്രവർത്തിക്കുന്നവരാണ് നഴ്സു‌മാർ എന്നും ആവശ്യങ്ങൾക്ക് വേണ്ടി അവർ സമരം ചെയ്യുമ്പോൾ കണ്ടില്ലെന്ന് നടിക്കാൻ ആകില്ലെന്നും കിംസ് സിഇഒ യാസിൻ ഫർഹാൻ പറഞ്ഞു.

നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും; തീരുമാനമറിയിച്ച് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് Read More »

ക്ഷേത്രോത്സവത്തിനിടെ സംഘർഷം, മദ്യപസംഘം തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച 18കാരൻ മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ 18കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്‌ണനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മാർച്ച് ഒന്നിനായിരുന്നു ഹരികൃഷ്‌ണന് ക്രൂരമായി മർദ്ദനമേറ്റത്. മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നു ഹരികൃഷ്ണൻ. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘമാണ് ആക്രമിച്ചത്. ഹരികൃഷ്‌ണനെ ഇവർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.സഹോദരൻ ഇടപെട്ട്

ക്ഷേത്രോത്സവത്തിനിടെ സംഘർഷം, മദ്യപസംഘം തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച 18കാരൻ മരിച്ചു; രണ്ട് പേർ അറസ്റ്റിൽ Read More »

നിർത്തിയിട്ട കാർ തനിയേ പിറകോട്ട് നീങ്ങി; സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

പയ്യന്നൂർ: ഫാക്ടറിയുടെ മുൻവശം നിർത്തിയിട്ട കാർ തനിയേ പിന്നോട്ട് നീങ്ങി ഉണ്ടായ അപകടത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. പട്ടാമ്പൂർ, നായാട്ടുപാറയിലെ കാനന്നൂർ പന്നേൽ ഫാക്ടറിയിൽ ജോലി ചെയ്യുന്ന കാര, പേരാവൂർ, തെളുപ്പിൽ ഹൗസിലെ കെ പത്മനാഭൻ (61) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രിയാണ് അപകടം.ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏച്ചൂർ കോട്ടത്തെ അജിതയാണ് ഭാര്യ. മക്കൾ: സജിഷ, ലജിഷ, ആദർശ്. മരുമകൻ: ശ്രീജിത്ത്, വിജേഷ്.

നിർത്തിയിട്ട കാർ തനിയേ പിറകോട്ട് നീങ്ങി; സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു Read More »

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടം; ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിട ഭാഗം തകർന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി കബി നായിക് (40) ആണ് മരിച്ചത്. പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്റെ ബാക്കി നിന്നിരുന്ന സൺഷേഡ് സ്ലാബാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തകർന്ന് വീണത്. ജനുവരി 28 നായിരുന്നു അപകടം. 36 ദിവസം കോട്ടയെ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരവെയാണ് മരണം.കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം പൊളിഞ്ഞുവീണ് ബിന്ദുവെന്ന വീട്ടമ്മ മരിച്ച അതേ കെട്ടിടത്തിനോട് ചേർന്നായിരുന്നു

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടം; ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു Read More »

പൂജാരിയുമായി സൗഹൃദം സ്ഥാപിച്ചു; പിന്നാലെ വീട്ടിൽ നിന്ന് കവർന്നത് 12പവന്റെ ആഭരണങ്ങൾ; തൃശൂരിൽ യുവതി പിടിയിൽ

തൃശൂർ: പൂജാരിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതി പിടിയിൽ. തൃശൂർ കൊടകര പറക്കാട്ടുകര സ്വദേശിനിയായ, 26 വയസുകാരി സൂര്യയാണ് പിടിയിലായത്. മോഷ്ടിച്ച ആഭരണങ്ങൾ വിറ്റശേഷം ആഡംബരജീവിതം നയിച്ചുവരികയായിരുന്നു യുവതി. ഫെബ്രുവരി 16 നായിരുന്നു സംഭവം. കൊടകര മറ്റത്തൂർ സ്വദേശിയായ അജേഷിന്റെ വീട്ടിൽ നിന്നാണ് യുവതി ആഭരണങ്ങൾ കവർന്നത്. 12 പവൻ വരുന്ന സ്വർണാഭരണങ്ങളാണ് മോഷ്‌ടിച്ചത്‌. പ്രശ്‌നപരിഹാരത്തിനായി യുവതി നിരന്തരം അജേഷിൻ്റെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. ഈ പരിചയം മുതലാക്കിയാണ് അജേഷ് അടുക്കളയിലേക്ക് പോയ

പൂജാരിയുമായി സൗഹൃദം സ്ഥാപിച്ചു; പിന്നാലെ വീട്ടിൽ നിന്ന് കവർന്നത് 12പവന്റെ ആഭരണങ്ങൾ; തൃശൂരിൽ യുവതി പിടിയിൽ Read More »

യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; ജിം ട്രെയിനർ അറസ്റ്റിൽ

തൃശ്ശൂർ: യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ. കണിമംഗലം എഫ് 2 ജിം നടത്തിപ്പുകാരൻ അജ്‌മലാണ് അറസ്റ്റിലായത്. ജിമ്മിൽ എത്തിയ യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി. ഇയാൾ നേരത്തെയും രണ്ട് പീഡനക്കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; ജിം ട്രെയിനർ അറസ്റ്റിൽ Read More »

Scroll to Top